തിരുവനന്തപുരത്തു വെച്ചു നടന്ന ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കാനായി പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടി ആളുകളായിരുന്നു ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാനായിട്ട് പ്രസ് ക്ലബ് ഹാളിലെത്തിയത്. സമൂഹത്തിലെ എല്ലാ തുറയിലും പെട്ട വ്യക്തികള്‍ ഈ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തു. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഈ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുകയുണ്ടായി. ബൂലോഗത്തിലെ ഒട്ടനവധി അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ ഇതില്‍ പങ്കെടുക്കാനായി വളരെ ദൂരത്ത് നിന്നു തന്നെ വരികയുണ്ടായി. സുനില്‍ കെ ഫൈസല്‍, ചിത്രകാരന്‍, ബൂലോഗത്തിലെ കാര്‍ട്ടൂണിസ്റ്റായ സജീവേട്ടന്‍, ഡി പ്രദീപ് കുമാര്‍, മാരീചന്‍, വക്രബുദ്ധി, കാപ്പിലാന്‍, വെള്ളെഴുത്ത്, അങ്കിള്‍, കേരളാ ഫാര്‍മര്‍, അലിഫ്, ചാണക്യന്‍, ശിവന്‍ , വി കെ ആദര്‍ശ് പേര് പേരക്ക, സനാതനന്‍ തുടങ്ങി ഒട്ടനവധി പേര്‍ശില്പശാലയെ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശില്പശാലയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തും ഇതിനെ വന്‍ വിജയമാക്കുന്നതിനായി പരിശ്രമിക്കുകയുണ്ടായി..
തിരു: ബ്ലോഗ്ഗ് ശിൽപ്പശാല വൻ വിജയമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ!. ഇതില് പങ്കെടുത്ത എല്ലാ ബ്ലോഗർമാർക്കും നന്ദി, പുതുതായി ബൂലോകത്തെയ്ക്ക് എത്തിയവർക്ക് സ്വാഗതം..
എല്ലാരും പറയുന്നു ഇതൊരു വന്‍വിജയമായിരുന്നെന്ന്.. അപ്പൊ ഇതിനു മുമ്പുള്ള ശില്പശാലകളും ഇതുപോലുള്ള വിജയങ്ങള്‍ ആയിരുന്നൊ എന്നൊരു സംശയം.. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍..
ഈ ശില്പശാലകൊണ്ട് എന്താ ഉദ്ദേശിക്കുന്നെ.. ഞാന്‍ മനസ്സിലാക്കിയത് വെച്ചാണെങ്കില്‍, ബ്ലോഗ് എന്താണെന്ന് അറിയാത്തവര്‍ക്ക് അതു മനസ്സിലാക്കാനും തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുമുള്ള ഒരു അവസരം.. ഒപ്പം ബ്ലോഗ് ചെയ്യുന്നവര്‍ക്ക് സംശയങ്ങള്‍ തീര്‍ക്കാനും..
എന്തുകൊണ്ട് ബ്ലോഗുന്നു എന്നു പറഞ്ഞു വന്ന അങ്കിളിന്റെ അനുഭവ വിവരണം നല്ലതായിരുന്നു.. പക്ഷെ അതുകൊണ്ട് എങ്ങിനെ ബ്ലോഗാം എന്നുള്ള വിവരം കിട്ടുമോന്ന് സംശയം.. ഒന്നുമറിയാത്തവര്‍ക്കല്ലെ പറഞ്ഞു കൊടുക്കുന്നത്.. എന്തായാലും തുടക്കക്കാരിക്ക്(രന്റെ കാര്യം അറിയില്ല) എന്നാ തുടങ്ങിയേക്കാം എന്നു തോന്നുന്നതരത്തില്‍ ആര്‍ക്കെങ്കിലും ഒന്നു വിശദീകരിക്കാമായിരുന്നു...
വിമല്‍ കുമാര്‍ പറയാന്‍ തുടങ്ങിയപ്പൊ ഇതെന്തപ്പാ എന്നാ തോന്നിയെ.. പക്ഷെ ഒന്നു ക്ലച്ച് പിടിച്ചു വന്നപ്പൊഴെക്കും പാവത്തെ ഇറക്കി വിട്ടു.. അതു കഷ്ടായി ട്ടൊ..
പ്രദീപ്കുമാറിന്റെ "പോഡ്കാസ്റ്റിങ്" എനിക്ക് പെരുത്തിഷ്ടായി... ചുരുങ്ങിയ വാക്കുകളിലാണെങ്കിലും പറയാനുള്ളത് നന്നായി തന്നെ പറഞ്ഞു..
ആദര്‍ശ് ആദ്യമദ്ധ്യാന്തം ഓടി നടക്കുന്നതിനിടയില്‍ പറഞ്ഞു പോയതെല്ലാം പെറുക്കി സൂക്ഷിക്കാവുന്നതായിരുന്നു.. പക്ഷെ അവിടെയും വന്നിരിക്കുന്നവര്‍ "അക്ഷരം" പഠിക്കാനാണെന്ന് പലപ്പൊഴും മറന്നു പോയ പോലെ.. പിന്നെ പ്രസംഗത്തില്‍ എവിടെയൊക്കെയൊ കോളേജ് ഇലക്ഷന്‍ കാലത്തെ ഓര്‍മ്മിപ്പിച്ചു.. :)
എന്നാലും ആര്‍ക്കു റാങ്ക് കൊടുക്കും ന്ന് ചോദിച്ചാല്‍.. അത് കാര്‍ട്ടുണിസ്റ്റിനു തന്നെ.. ആ ചിരിക്കൊരു സ്പെഷല്‍ സലാം...
ഹോ.. എന്നാലും നമ്മുടെ കര്‍ഷകന്റെ ഷൈന്‍ ചെയ്യല്‍ .. അതിത്തിരി കൂടിപോയൊ എന്നൊരു സംശയം.. (എല്ലാം സംശയങ്ങള്‍ തന്നെ) ....പിന്നെ കുടുംബത്തൊരു കാര്യം നടക്കുമ്പൊ തറവാട്ടുകാരണവര്‍ മൂലക്കിരിക്കരുതല്ലൊ അല്ലെ?
(ടൈഗര്‍ ബിസ്കറ്റും ചായയും മറന്നില്ലാട്ടൊ)
ഇതൊക്കെ പറയാന്‍ ഇവളാര് എന്നു ചോദിക്കല്ലെ.. ചുമ്മാ അതു വഴി പോയപ്പൊ ഒന്നു കേറിനോക്കി.. അപ്പൊ കണ്ടതാ.. അല്ല, എന്താ ഈ പരിപാടി എന്നൊന്ന് അറിയാന്‍.. ഇനി എനിക്ക് മാത്രമെ ഇങ്ങനെ തോന്നിയുള്ളൊ.. എന്നാ എന്റെ കുഴപ്പം..
ഇട്ടിമാളുവിന്.. ആരെയും ഇറക്കി വിട്ടില്ല, പറഞ്ഞതു തമാശക്കായിക്കോട്ടെ, പക്ഷെ കേള്‍ക്കുന്നവരെല്ലാം അങ്ങനെ വിച്ചാരിക്കില്ല. ആര്‍ക്കു കൊടുത്തതിലും കൂടുതല്‍ സമയം വിമലിനു കൊടുത്തിരുന്നു. അതില്‍ കൂടുതല്‍ സമയം എടുത്തപ്പോള്‍ ഒരു കുറിപ്പു കൊടുത്തിരുന്നു. വേറെ ആള്‍ക്കാരും ഉണ്ടായിരുന്നല്ലൊ.എല്ലാവര്‍ക്കും അവസരം വേണ്ടെ....
അല്ല താങ്കള്‍ക്ക് തന്നെ അങ്ങിനെ തോന്നിയ ലക്ഷണമുണ്ടല്ലൊ, ഈ പറച്ചിലില്‍... :)..
ഞാന്‍ വഴക്കിടാന്‍ വന്നതല്ല.. എല്ലാരും വിജയം വിജയം എന്നു കൊട്ടിഘോഷിച്ചപ്പൊ, ഇത്രയൊക്കെയായാല്‍ വിജയമാവുമൊ എന്നതെന്റെ സംശയം.. പിന്നെ ഇവിടെ, ഈ പോസ്റ്റില്‍ കമന്റായി “നഗ്നനായ രാജാവ് ജയിക്കട്ടെ” എന്നു മാത്രമെ പറയാവു എന്നൊന്നും ഇല്ലല്ലൊ.. മറുകുറിയിടും മുമ്പ് ഒന്നൂടെ ആലോചിക്കൂ.. ഇത് വിജയമായിരുന്നെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നു..(ഉണ്ടെന്നെ നിങ്ങള്‍ പറയൂ ..).. അവിടെ ഒരു ഒരു ഇരുനൂറ് പേരെങ്കിലും(അതില്‍ കൂടുതലൊ) ഉണ്ടായിരുന്നിരിക്കില്ലെ.. അതില്‍ ബ്ലോഗിങിനെ കുറിച്ച് ഒന്നും അറിയാതെ കൌതുകത്തോടെ വന്ന എത്ര പേര്‍ക്ക് അത് പ്രയോജനപ്പെട്ടിട്ടുണ്ടെന്നും.. (ഇതിന്റെ കണക്കെടുത്തല്ല ഞാന്‍ വന്നിരിക്കുന്നെ..) പക്ഷെ അവിടത്തെ അവതരണം കണ്ടപ്പൊ എനിക്ക് തോന്നിയതാ..
അപ്പൊ സലാം.. ഇനി ഈ വഴിയില്ല.. വേറെ എവിടെലും വെച്ച് കാണാം ട്ടൊ.. :)
ഇട്ടിമാളുവിന്റെ കമന്റില്‍ നിന്ന് ഒരു വായനക്കാരന്‍ എന്ന നിലയില്‍ മനസ്സിലായത് ബ്ലൊഗര്‍മാര്‍ അല്ലാത്തവര്‍ക്ക് ഈ ശില്പശാല കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല എന്നാണ്. തന്നെയുമല്ല പലരും തന്റെ പ്രാമാണിത്വം കാണിക്കാന്‍ ഉപയോഗിച്ചു എന്നും ഒരു ധ്വനി ഇട്ടിമാളുവില്‍ നിന്നും മനസ്സിലായി. തെറ്റിദ്ധാരണ മാറ്റാനായി മറ്റ് വായനക്കാര്‍ക്കു വേണ്ടിയെങ്കിലും അവിടെ ഉണ്ടായിരുന്ന ബ്ലോഗര്‍മാര്‍ ആരെങ്കിലും ഒരു വിശദീകരണം നല്‍കിയാല്‍ നന്നായിരുന്നു എന്ന് (ബ്ലോഗ് അക്കാദമിയെ പറ്റി ഒരു പോസ്റ്റ് ഇട്ടവന്‍ എന്ന നിലയില്‍) അഭ്യര്‍ത്ഥിക്കുന്നു.
സംഘാടകര്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് നല്ലൊരു സംരഭം ആണെന്ന് അറിയാവുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്. ക്ഷമിക്കുക.
ഇത് അപ്പോള്‍ തന്നെ അവിടെ വച്ച് പറയാമായിരുന്നു. അപ്പോള്‍ അടുത്ത പ്രാവശ്യം വേണ്ട കരുതലുകള്‍ അവര്‍ എടുത്തേനെ. പിന്നെ സലാം പറഞ്ഞ് പോകാതെ ക്രിയാത്മകമായി എന്തൊക്കെയാണ് ചെയ്യേണ്ടിയിരുന്നത്, എവിടെയൊക്കെയാണ് തെറ്റ് പറ്റിയത് എന്ന് കൂടി പറഞ്ഞിട്ട് പോകൂ.
എനിക്ക് തോന്നിയത് ഞാന്‍ ആദ്യമെ പറഞ്ഞല്ലൊ.. അതും ഒരു സംശയത്തിന്റെ ആനുകൂല്യം ചോദിച്ചുകൊണ്ട്..
ക്രിയാത്മകമായി ഇടപെടാന്‍ എനിക്ക് കഴിയില്ല എന്നതുകൊണ്ട് തന്നെയാണ്, ഞാന്‍ അവിടെ വെച്ച് അഭിപ്രായം പറയാതിരുന്നത്.. സാഹചര്യവും അനുകൂലമായി തോന്നിയില്ല.. ഒരു കമന്റിട്ടതിനു ഇത്രയും പുകില്‍.. അപ്പൊ പിന്നെ അവിടെ വെച്ചെങ്ങാനും പറഞ്ഞിരുന്നെങ്കീല്‍.. പിന്നെ കുറ്റങ്ങള്‍ മാത്രമല്ലല്ലൊ ഞാന്‍ നിരത്തിയത്, എനിക്ക് നല്ലതെന്ന് തോന്നിയതും പറഞ്ഞില്ലെ... എന്റെ അഭിപ്രായത്തില്‍ ആദര്‍ശിന് കുറച്ചൂടെ നന്നായി തന്നെ സ്റ്റെപ് ബൈ സ്റ്റെപ് ആയി ബ്ലോഗ് ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും അവതരിപ്പിക്കാമായിരുന്നെന്ന് തോന്നി.. അപ്പൊഴേക്കും ബാറ്റണ്‍ കൈമാറിയിരുന്നു..
പിന്നെ തെറ്റുപറ്റിയത് അക്കമിട്ട് നിരത്തിയാല്‍ എന്തെങ്കിലും ഗുണമുണ്ടോ?...
ദേ,, യാരിദ് .. എനിക്കുള്ള മറുപടിയുടെ പണിപ്പുരയിലാ.. ഞാന്‍ രംഗം വിടുന്നു.. :)
ഇട്ടിമാളുവിന്റെ കമന്റ് വളരെ ഗൌരവത്തോടെയാണ് കാണേണ്ടതും മറുപടി പറയേണ്ടതും . എന്താണ് ബ്ലോഗ് , എങ്ങനെയാണ് കമ്പ്യൂട്ടറില്‍ മലയാളത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുക എന്ന് അറിയാത്ത സാധാരണക്കാര്‍ക്ക് അത് പറഞ്ഞ് കൊടുത്ത് അവരെയും ഈ ഇന്റര്‍നെറ്റിന്റെ ലോകത്ത് കൈ പിടിച്ചുയര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് ബ്ലോഗ് അക്കാദമി രൂപീകരിക്കപ്പെട്ടുള്ളതും ശില്പശാല എന്ന പരിപാടി രൂപകല്പന ചെയ്തിട്ടുള്ളതും . അക്കാദമിക്ക് തന്നെ ഒരു പാഠ്യപദ്ധതിയും പാഠാവലിയുമുണ്ട് . കമ്പ്യൂട്ടറുമായി പരിചയമില്ലാത്തവരെയാണ് അത് ഉന്നം വയ്ക്കുന്നത് . ഇത് സാധാരണയായി നടക്കാറുള്ള ബ്ലോഗ് മീറ്റുകളില്‍ നിന്ന് തികച്ചും വിഭിന്നമാണ് . ഈ ഒരു ശൈലി തിരുവനന്തപുരത്ത് പിന്‍തുടര്‍ന്നോ എന്നെനിക്കറിയില്ല . ശില്പശാലയുടെ വിജയത്തിന്റെ അളവുകോല്‍ എത്ര പേര്‍ക്ക് ബ്ലോഗിനെക്കുറിച്ച് മനസ്സിലാക്കാനും പുതിയതായി ബ്ലോഗ് തുടങ്ങാനും കഴിഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലാണ് . ആ അര്‍ത്ഥത്തില്‍ , തിരുവനന്തപുരം ശില്പശാലയില്‍ ഉച്ചയ്ക്ക് ശേഷം നടന്ന സെഷണില്‍ ബ്ലോഗിനെക്കുറിച്ചുള്ള പഠനവും സംശയനിവാരണവും തന്നെയാണ് പ്രധാനമായി നടന്നത് എന്ന് മനസ്സിലാക്കുന്നു . ഒരു പക്ഷെ ഇട്ടിമാളു കാലത്ത് വരികയും ഉച്ചയ്ക്ക് മുന്‍പേ പോയിട്ടുമുണ്ടാകാം . അത് കൊണ്ട് ഉണ്ടായ തെറ്റിദ്ധാരണയാകാം . ഏതായാലും ഒരു ആത്മവിമര്‍ശനത്തിന് മുതിരാനും തുടര്‍ന്ന് നടക്കുന്ന ശില്പാശാലകളില്‍ അക്കാദമിയുടെ പതിവ് ശൈലിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ശ്രദ്ധിക്കാനും ഇട്ടിമാളുവിന്റെ കമന്റ് സഹായകരമാണ് . ആ അര്‍ത്ഥത്തില്‍ പ്രസ്തുത കമന്റ് പോസിറ്റീവ് ആയി എടുക്കാന്‍ ഞാന്‍ ബന്ധപെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു .
ഇനി ശില്പ്പശാല നടത്തുന്നവര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കും എന്ന് കരുതുന്നു. മറ്റുള്ളവര്‍ പുതിയ ആള്‍ക്കാര്‍ ആണെന്ന്‍ മനസ്സില്‍ വച്ച് എല്ലാം മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കുക.
ഇട്ടിമാളൂ ഞാന്‍ ഇത് ഇവിടെ ചോദിച്ചത് ഒരു തുറന്ന ചര്‍ച്ചക്ക് വഴി തെളിഞ്ഞാല്‍ അത് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണല്ലോ എന്ന് കരുതി മാത്രമാണ്.
അപ്പോ ഞാന്‍ ഊഹിച്ചത് ശരിയായി , ഉച്ചയ്ക്ക് ശേഷമുള്ള സെഷണിന് മുന്‍പേ ഇട്ടിമാളു പോയിരുന്നല്ലോ .അതിന് ശേഷം നടന്നത് ക്രിയാത്മകമായ ബ്ലോഗ് പഠനം മാത്രമായിരുന്നു എന്ന് അറിയുക . ഏതായാലും ഈ കമന്റ് ഇവിടെ പങ്ക് വെച്ചത് കൊണ്ട് സംശയം തീര്‍ന്നല്ലോ .
ഇട്ടിക്കു മറുപടി തരാന്‍ പണിപ്പുര വരെ പോകുകയൊന്നും വേണ്ട. എനിക്കു എന്റെ ഓഫീസിലെ ജോലി തീര്‍ക്കാനുണ്ട്, അതു കഴിഞ്ഞിട്ടു സമാധാനമായി പറയാമെന്നു കരുതി. ആര്‍ക്കും മറുപടി കൊടുക്കേണ്ട ബാധ്യതയൊന്നും എനിക്കില്ല
ക്രിയാത്മകമായി ഇടപെടാന്‍ അവിടെ വന്നു പരിചയപ്പെടുത്തിയ എല്ലാവര്‍ക്കുംഅവസരമുണ്ടായിരുന്നു. അതു ചെയ്യാതെ, കാര്യമറിയാതെ വന്ന് എന്തെങ്കിലും പറഞ്ഞിട്ടു പോകുന്നതു ശരിയുള്ള ഏര്‍പ്പാടാണെന്നു തോന്നുന്നെങ്കില്‍ അങ്ങനെ കരുതിക്കോളു.
ആരെയും ഞാനിവിടെ കുറ്റപ്പെടുത്തിയില്ല. വിജയമായെന്ന് പറഞ്ഞതു ആപേക്ഷികമായിട്ടാണ്‍. പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടി ആള്‍ക്കാരവിടെയുണ്ടായിരുനു. അതു കൊണ്ടാണ് വിജയമാണെന്നു പറഞ്ഞതു. അവിടെ വന്നവരില്‍ കുറച്ചു പേരെങ്കിലും എന്നെ നേരിട്ടു വിളിച്ച് ഉപയോഗപ്രദമായ ഒന്നായിരുന്നു അതെന്നു പറഞ്ഞു. അവകാശ വാദങ്ങളൊന്നുമില്ല കൂടുതല്‍. പക്ഷെ കാര്യമറിയാതെ എന്തെങ്കിലും പറഞ്ഞിട്ടു പോകുന്നതിനെ ഒന്നും ഞാന്‍ പറയുന്നില്ല,അവിടെ വന്നിട്ടു പോയ ഉച്ചക്കു ശേഷവും അവിടെ ഉണ്ടായിരുന്ന ആള്‍ക്കാരാണ്‍ പറയേണ്ടത് അതു ഉപയോഗ പ്രദമായിരുന്നൊ എന്നു.
ശില്പശാലയെക്കുറിച്ചുള്ള എന്റ അഭിപ്രായം ഞാന്‍ ചിത്രകാരനോടു പറഞ്ഞിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അതൊരിക്കലും വന്‍ വിജയമായിരുന്നില്ല. പക്ഷെ പരിമിതമായ സമയത്തില്‍ ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചുവെന്ന ഞാന്‍ കരുതുന്നു. ഇട്ടി നേരിട്ടു കണ്ടവരിലും കൂടുതല്‍ ബ്ലോഗര്‍മാരു അവിടെ അനോണിയായി വന്നിരുന്നു. അവരു കൂടെ പറയട്ടെ. ഉച്ചക്കു ശേഷം ഏകദേശം 15 ഓളം പേര്‍ അവിടെ പുതുതായി ബ്ലോഗ് തുടങ്ങി. അവര്‍ക്കു മറുമൊഴിയിലെക്ക് എങ്ങനെ കമന്റ് തിരിച്ചു വിടാമെന്നു, വിഡ്ജേറ്റുകള്‍ ആഡ് ചെയ്യാമെന്നും, വീഡിയൊ, ചിത്രങ്ങള്‍ മുതലായവ എങ്ങനെ ആഡ് ചെയ്യാമെന്നും പറഞ്ഞു കൊടുത്തു, പരിമിതമായ സമയത്തിനുള്ളില്‍ കഴിയാവുന്നവ ചെയ്തു കൊടുത്തു എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതില്‍ പങ്കെടുത്ത മറ്റുള്ളവരു കൂടി പറയട്ടെ ഇതിന്റെ റിസള്‍ട്ടെന്തായിരുന്നു എന്നു.
പിന്നെ ഇതൊക്കെ ചെയ്തു അങ്ങു പ്രശസ്തനാവാം എന്നുള്ള ഉദ്ദേശമൊട്ടുമില്ലായിരുന്നു. അതൊക്കെ ഇതിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു നന്നായിട്ടറിയാം. ഒരാളെയും ബോധ്യപ്പെടുത്തേണ്ട കാര്യമെനിക്കില്ല, മറുപടി കൊടൂക്കേണ്ട ബാധ്യതയും !!! കാര്യമറിയാതെ സംസാരിക്കുനനവരോടു പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല..
ഇട്ടിമാളു, എനിക്ക് ഷൈന്‍ ചെയ്യണമെന്നൊരാഗ്രഹവും ഇല്ലായിരുന്നു. പിന്നെ ആരെങ്കിലുമൊക്കെ ചുക്കാന്‍ പിടിച്ചാലെ ഇത്തരത്തിലൊരു പരിപാടി നടത്തുവാന്‍ കഴിയുകയുള്ളു. യാരിദും, അങ്കിളും, ശിവയും, ശിവകുമാറും, ആദര്‍ശ് തുടങ്ങി വളരെ കുറച്ചുപേരുടെ മാത്രം ശ്രമത്തില്‍ നടന്ന ഒരു പരിപാടി ആയിരുന്നു. ഈ പരിപാടിക്കായി നന്ദകുമാര്‍ ആയിരം രൂപ അയച്ചുതന്നിരുന്നു. മറ്റ് ചിലവുകള്‍ എന്തായിരുന്നു എന്ന് ആരും അന്വേഷിക്കുവാനുള്ള അവസരം പോലും ഉണ്ടായില്ല. എല്ലാം ഭംഗിയായി നടന്നു എന്നതാണ് വാസ്തവം. പിന്നെ ഞാനല്പം ഷൈന്‍ ചെയ്തുപോയെങ്കില്‍ ക്ഷമിക്കുക. ഞാനവിടെ അവതരിപ്പിച്ചത് അവിടെ വരാത്തവര്‍ കൂടി കാണുവാനായി ഇവിടെ ചേര്‍ക്കുന്നു ഒരു സാധാരണക്കാരനായ ഞാന്‍ മൂന്നുവര്‍ഷം മുമ്പ് ഒന്നുമറിയാതെ വിന്‍ഡോസ് 98 -ല്‍ ബ്ലോഗ് തുടങ്ങിയത് ലോകമെമ്പാടുമുള്ള ഐടി പ്രൊഫഷണലുകളുടെ സഹായത്താല്‍ ഇന്ന് പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ കാണുവാന്‍ എങ്ങിനെയിരിക്കുമെന്ന് ഒരു പ്രസെന്റേഷനിലൂടെ കാണിച്ചുകൊടുത്തു എന്നുമാത്രം. പിന്നെ ഓടി നടന്ന് കുറെ ചിത്രങ്ങള്‍ എന്റെ തരം താണ മൊബൈലില്‍ പകര്‍ത്തിയത് പ്രസിദ്ധീകരിക്കുകയും ചെയ്തു. സജ്ജീവ് എഫ്എം റേഡിയോവില്‍ ലൈവായി അവതരിപ്പിച്ചത് ഞാനെന്റെ മൊബൈലില്‍ പകര്‍ത്തി യൂട്യൂബിലൂടെ നിങ്ങളുടെ മുന്നില്‍ എത്തിച്ചു. അതും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഉച്ചയ്ക്ക് ശേഷം പങ്കെടുത്ത പുതുതായി ബ്ലോഗ് തുടങ്ങുന്നവരുടെ ചിത്രം അടിക്കുറുപ്പോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാരിദ് പറഞ്ഞപോലെ നിലവില്‍ ബ്ലോഗറല്ലാതിരുന്ന അവരില്‍ ആരെങ്കിലും പ്രതികരിക്കട്ടെ.
വേദികളില്‍ പങ്കെടുക്കാതെത്തന്നെ എന്താണിവിടങ്ങളില്‍ നടക്കുന്നതെന്ന വ്യക്തമായ ധാരണയുണ്ട്. സുകുമാരന്‍ അഞ്ചരക്കണ്ടിയോട്,
പലയിടങ്ങളിലും ബ്ലോഗ് മീറ്റുമായി താരദമ്യം ചെയ്യുന്നത് കണ്ടു , ബ്ലോഗ് മീറ്റുകള്‍ ബ്ലോഗ് ചെയ്യുന്നവരുടെ കൂടിച്ചേരലാണ് അവിടെ എങ്ങിനെ ബ്ലോഗിങ്ങ് ചെയ്യാം എന്ന് പഠിപ്പിക്കേണ്ടതില്ല.

നമ്മുടെ ഓരോരുത്തരുടേയും മനസ്സില്‍ വ്യത്യസ്തമായ നിലവാര മാനദണ്ഡങ്ങളാണ് ഉണ്ടാകുക എന്നതിനാല്‍ വിജയ പരാചയ ചര്‍ച്ചയില്‍ കഴംബില്ല. യാരിദ് ഇട്ടിമാളുവിനോട് പറയുന്ന മറുപടിയില്‍ കുറച്ച് ആവേശം കൂടിയിട്ടുണ്ടെങ്കില്പോലും അത് സ്വാഭാവികം മാത്രമാണ്. നവജാത ശിശുവിന്റെ അമ്മയോട് കുട്ടിക്ക് സൌന്ദര്യം അത്ര പോരല്ലോ എന്നു പറയുമ്പോള്‍ പ്രകോപനമില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. കാരണം,ഒരു മാസക്കാലം ഈ ശില്‍പ്പശാല എന്ന ആഗ്രഹത്തെ മനസ്സിലിട്ടു താലോലിച്ച് അതിന്റെ സാക്ഷാത്കാരത്തിനായി കുറച്ചു നല്ല ബൂലോക സുഹൃത്തുക്കളെ കണ്ടെത്തി അവരെ കേരള ബ്ലോഗ് അക്കാദമി എന്ന ഒരു ആശയത്തിന്റെ ഉദ്ദേശശുദ്ധിയെ ബോധ്യപ്പെടുത്തി നന്മയുടെ ഒരു കൂട്ടായ്മയുണ്ടാക്കാന്‍ യാരിത് അനുഭവിച്ച വേദന അയാള്‍ക്കും,അയാളുടെ ടീമിനും മാത്രമേ അറിയു.
(ശില്‍പ്പശാല സംഘാടനം മാത്രമല്ല, ചിത്രകാരന്‍എന്ന ഈയുള്ളവനെതിരിയുള്ള ബൂലോക സമ്മര്‍ദ്ദവും,തമ്മിലടിപ്പിക്കാനുള്ള നരദ ക്രിയകളുംവരെ പ്രതിരോധിക്കേണ്ടിവരിക എന്നത് ചെറിയ കാര്യമല്ല.)
ഈ ടീമിന്റെ നിശ്ചയ ദാര്‍ഢ്യമാണ് സംശയത്തോടെ അകന്നു നിന്ന മറ്റു ബ്ലോഗര്‍മാരെക്കൂടി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ശില്‍പ്പശാല പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചതും,ശില്‍പ്പശാല നടത്തിപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വഴിവച്ചതും. പിന്നെ, ശില്‍പ്പശാലയെക്കുറിച്ച് മറ്റു ശില്‍പ്പശാകളുമായി താരതമ്യം ചെയ്യുന്നതില്‍ ശില്‍പ്പശാല പ്രവര്‍ത്തകര്‍ക്ക് പരിമിതികളുണ്ട്.(അത്മപരിശോധന എന്ന തലത്തില്‍ തീര്‍ച്ചയായും അത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യുന്നും,പഠിക്കുന്നുമുണ്ട്) കാരണം, ഒരോ സ്ഥലത്തേയും ബ്ലോഗര്‍മാര്‍ ആദ്യമായാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നതിനാല്‍ നമുക്ക് അവരെ പ്രോത്സാഹിപ്പിക്കുയല്ലാതെ കുറ്റം പറയാനാകില്ല. എന്നാല്‍, പുറത്തുനിന്നും നോക്കി കാണുന്ന ബ്ലോഗ് സഹോദരങ്ങള്‍ ഇട്ടിമാളുവിനെപ്പോലെ ക്രിയാത്മകമായി പ്രതികരിക്കേണ്ടത് സംഘാടകരുടെ പ്രവര്‍ത്തനത്തിന്റെ നിസ്വാര്‍ത്ഥതയെ ഉയര്‍ത്തിക്കാട്ടാനുള്ള ഇടം നല്‍കുന്നതിനാല്‍ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. ഇട്ടിമാളുവിന്റെ നിരീക്ഷണം ഏറെക്കുറെ ശരിതന്നെയാണ്. പരിഹരിക്കെപ്പെടേണ്ട അപാകതകളെക്കുറിച്ച് കരുതിയിരിക്കാന്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ അത് ഓര്‍മ്മപ്പെടുത്തും.
ബ്ലോഗ് ബാലപാഠങ്ങള്‍ വളരെ ലളിതമായി കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍ ശില്‍പ്പശാലകളില്‍ സ്വയം തയ്യാറാക്കിയ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചുകൊണ്ട് തനി സ്കൂള്‍ അദ്ധ്യാപകന്റെ വൈദഗ്ദ്യത്തോടെ ക്ലാസ്സെടുത്ത കണ്ണൂരാന്റെ സേവനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അസൌകര്യം കാരണം തിരുവനന്തപുരം ശില്‍പ്പശാലക്കു ലഭിച്ചില്ല. അതു വലിയൊരു നഷ്ടം തന്നെയാണ്.
ഓര്‍മ്മശക്തിയുടെ ഒളിച്ചുകളികൊണ്ടു വിഷമിക്കുന്ന ചിത്രകാരന് ആ വിടവു നികത്താനുള്ള കഴിവുമില്ല. ഈ സന്ദര്‍ഭത്തിലാണ് പ്രാദേശികമായി ലഭ്യമായ ബ്ലോഗര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി,ആഗ്രഹിച്ചത്ര ഉയര്‍ന്നില്ലെങ്കിലും,സാമാന്യം വിജയകരമായി തന്നെ നടത്താന്‍ നമുക്കായത്. അതിന് കേരള ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാല നടത്തിപ്പില്‍ മുന്‍പരിചയമൊന്നുമില്ലെങ്കിലും,ബ്ലൊഗേഴ്സായ തങ്ങളുടെ അറിവുകള്‍ പങ്കുവക്കാന്‍ അങ്കിളും,ഫാര്‍മറും,ബി.ആര്‍.പി.ഭാസ്ക്കറും മുന്നോട്ടു വന്നത് നമ്മുടെ ഭാഗ്യമായി കാണുന്നു. കൂടാതെ,നേരത്തേയുള്ള ശില്‍പ്പശാലകളില്‍ പങ്കെടുത്ത ഡി.പ്രദീപ് കുമാറും,കാര്‍ട്ടൂണിസ്റ്റും നമുക്കു തുണയായി. അവരോടും നന്ദി പറയുന്നു.
പിന്നെ, നമുക്ക് മുട്ടുശാന്തിയായി ആശ്രയിക്കേണ്ടിവന്നത് ആദര്‍ശ് എന്ന ചുറുചുറുക്കുള്ള ബ്ലൊഗറെയാണ്.വേദിയില്‍ വളരെ ഭംഗിയായി നമ്മേ സഹായിച്ച് അനുഗ്രഹിച്ചതിന് അയാളോട് നന്ദി പറയുന്നു.പക്ഷെ, ആദര്‍ശിന്റെ അണിയറക്കുപിന്നിലെ പ്രകടനം അത്ര ക്രിയാത്മകമോ,നിസ്വാര്‍ത്ഥമോ,മാനവികമോ ആയിരുന്നില്ലെന്ന സത്യം ഇതു ചിത്രകാരനായതുകൊണ്ട് തുറന്നുപറയട്ടെ.സമ്മര്‍ദ്ദ തന്ത്രങ്ങള്‍,വാശി,ഉപചാപങ്ങള്‍... ഇതിനൊന്നും സ്ഥാനമില്ലാത്ത വേദിയായിട്ടും, (കോഴിക്കോട് ശില്‍പ്പശാലയില്‍ ആഹ്ലാദകരമായ രീതിയില്‍ പങ്കെടുത്ത വ്യക്തിയായിരുന്നിട്ടും ബ്ലോഗ് അക്കാദമിക്ക് ഹിഡന്‍ അജണ്ടയുണ്ടോ എന്നു സംശയിക്കേണ്ടിവരുമെന്ന് ഒരു തനിനിറം ശൈലിയില്‍ കാച്ചിക്കൊണ്ട് ഒരു നംബറൊക്കെ ഇടുന്നതുകണ്ടു.)കക്ഷി തന്റെ സാമര്‍ത്ഥ്യം വിദഗ്ദമായി പ്രകടിപ്പിക്കുകയും,ശില്‍പ്പശാല നടത്തിപ്പിന്റെ രീതി മറികടക്കാന്‍ ആദ്യാന്തം ഉത്സാഹിക്കുകയും ചെയ്തിരുന്നു. ഒരു വേള ,തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ പ്രാദേശികതയുടെ മതിലുപോലും ഉയര്‍ന്നു വരുമോ എന്ന് ഭയ്പ്പെട്ടുപോയിരുന്നു ! എങ്കിലും അദ്ദേഹം എല്ലാം ഭംഗിയായി നടത്താന്‍ തിരുവനന്തപുരം ശില്‍പ്പശാല പ്രവര്‍ത്തകരെ സഹായിച്ചു. അതിനു നന്ദി. ഇത്രയുമൊക്കെയാണ് ചിത്രകാരന്‍ തിരുവനന്തപുരം ശില്‍പ്പശാല സംഘാടനത്തിനിടയില്‍ കണ്ടതും കേട്ടതും. പൊതു കാര്യമാകുംബോള്‍ ഇത്തരം ധാരാളം അഭിപ്രായങ്ങളുടെ ഉരസലുകള്‍ സാധാരണം. ബ്ലോഗ് ആകുംബോള്‍ ഇതെല്ലാം പരസ്യമാകുമെന്ന് ഓര്‍ക്കുന്നതിനായി... തുറന്നെഴുതിയെന്നു മാത്രം. നമ്മളറിയാത്ത ഹീഡണ്‍ അജണ്ടകള്‍ നമുക്കുണ്ടൊ എന്നറിയാന്‍ ഈ തുറന്നെഴുത്തു സഹായിക്കട്ടെ ...!!!
അത് തന്നെയല്ലേ തറവാടീ ഞാനും പറഞ്ഞുള്ളൂ , ഇത് സാധാരണയായി നടക്കാറുള്ള ബ്ലോഗ് മീറ്റുകളില്‍ നിന്ന് തികച്ചും വിഭിന്നമാണ് . ബ്ലോഗ് മീറ്റുകള്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് കൂടിച്ചേരാന്‍ , അക്കാദമി ബ്ലോഗ് ശില്പശാലകള്‍ ബ്ലോഗിങ്ങ് പഠിപ്പിക്കാന്‍ . ഞാന്‍ മറിച്ചെന്തെങ്കിലും പറഞ്ഞോ ? ബ്ലോഗ് ചെയ്യുന്നവര്‍ കൂടിച്ചേരരുത് എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? പലരും പല സ്ഥലത്തും ബ്ലോഗ് മീറ്റ് എന്നാല്‍ ഈറ്റ് മീറ്റാണെന്ന് എഴുതിയിട്ടുള്ളത് ഞാന്‍ വായിക്കാനിട വന്നിട്ടുണ്ട് . അവിടെയൊന്നും ഞാന്‍ ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ല . ബ്ലോഗ് മീറ്റിന് ഞാന്‍ എതിരുമല്ല . ബ്ലോഗ്ഗേര്‍സ് ഒത്തുചേരുന്നത് നല്ലതാണെന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ . ഇത് വരെയായി ഒരു ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ എനിക്കവസരം കിട്ടിയില്ല . കിട്ടിയാല്‍ സസന്തോഷം പങ്കെടുക്കുകയും ചെയ്യും . മനുഷ്യരുടെ ഏത് കൂടിച്ചേരലും അനുഗ്രഹങ്ങളാണെന്ന് ഞാന്‍ കരുതുന്നു . ഒരു പക്ഷെ ബ്ലോഗ് അക്കാദമി തന്നെ ഭാവിയില്‍ ഇത്തരം കൂടിച്ചേരല്‍ സംഘടിപ്പിച്ചുകൂടെന്നുമില്ല . എന്റെ മേല്‍ കമന്റിലെ പരാമര്‍ശം തറവാടിയെ പ്രകോപിപ്പിച്ചെങ്കില്‍ ഞാന്‍ ഉത്തരവാദിയില്ല . ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയതില്‍ പിന്നെ എന്റെ യുക്തിചിന്താപരമായ വാദങ്ങള്‍ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ആരെയും പ്രകോപിച്ചിട്ടില്ല .
തറവാടിയുമായി ഒരു സംവാദത്തിനും ഞാന്‍ ഒരുക്കമല്ല . ഇനി മറുപടി പറയുകയുമില്ല . അനാവശ്യമായി എന്റെ പേര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന എന്റെ അഭ്യര്‍ത്ഥന മാനിക്കാനുള്ള തറവാടിത്തം തറവാടിക്കുണ്ടെന്ന് തന്നെയാണ് , തറവാടിയുടെ ബ്ലോഗിലെ ഇടപെടല്‍ സശ്രദ്ധം വീക്ഷിട്ടുള്ള ഒരാളെന്ന നിലയില്‍ എന്റെ വിശ്വാസം ! ആ വിശ്വാസം നിലനിര്‍ത്തണോ എന്നത് തറവാടിയുടെ സൌകര്യം .
നൈജീരിയയില്‍ നിന്നും നീണ്ടയാത്രയുടെ ക്ഷീണം മാറ്റിവെച്ച് വളരെയധികം പ്രതീക്ഷയോടെ എന്റെ നഗരത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ആകെയൊരു വിഷമമേയുണ്ടായിരുന്നുള്ളൂ, ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന്. ഇത്തരം ഒരു ശില്‍പശാല, അത്രയൊന്നും സംഘാടന ശേഷിയില്ലാഞ്ഞിട്ടും, മറ്റുപല തിരക്കുകള്‍ക്കുമിടയിലും ഇത്രയെങ്കിലും ജനപങ്കാളിത്തത്തോടെ നടത്തിയതിനെ അതിന്റെ ന്യൂനതകള്‍ ഒക്കെ മറന്ന് അഭിനന്ദിക്കുകയാണ് വേണ്ടത്. ഉച്ചവരെയുള്ള സെഷനില്‍ കാഴ്ചകാരനായിരിക്കുമ്പോള്‍ ഇട്ടിമാളു ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഒക്കെ തോന്നിയിരുന്നു, എങ്കിലും (ഉച്ചകഴിഞ്ഞ് പങ്കെടുത്തിരുന്നില്ല - മുങ്ങി :) ഇന്നലെ വൈകിട്ട് എന്റെ പഴയ ക്ലൈന്റ് ആയിരുന്ന ഒരു ഡോക്റ്റര്‍ ഉള്‍പ്പെടെ നാലുപേര്‍ എന്റെ ഫോണ്‍ നമ്പര്‍ തപ്പിപിടിച്ച് കുറച്ച് കൂടി വിശദമായി ഇതിനെ കുറിച്ച്- അവര്‍ ആദ്യാവസാനം ഇതില്‍ പങ്കെടുത്തവരാണ്- അറിയുവാന്‍ താത്പര്യം പ്രകടിപ്പിച്ചത് ശിലപ്ശാല നല്ല വിജയമായിരുന്നു എന്ന് സൂചിപ്പിക്കുന്നതായി തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ ഈ ശില്‍പശാലയാണ് എന്നിലേക്ക് അടുപ്പിച്ചത്. അവര്‍ക്ക് എന്നാലാവുന്ന വിധത്തില്‍ ഒക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട്, ഒപ്പം നവാഗതര്‍ക്ക് ഒരനുഗ്രഹം പോലെ ഇന്നെലെ പോസ്റ്റിട്ട അപ്പു (ഷിബു) വിന്റെ ബ്ലോഗ് ലിങ്ക് കൊടുക്കുകയും ചെയ്തു.
ഇന്ന് മനോരമ നല്ലരീതിയില്‍ തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.അത് വായിച്ചിട്ട് പലരും - ഞാന്‍ ബ്ലോഗ് ചെയ്യുന്നുണ്ട് എന്നറിയാവുന്ന സുഹൃത്തുക്കള്‍ - ഇന്ന് തമ്മില്‍ കണ്ടപ്പോള്‍ പരാമര്‍ശിക്കുകയും ചെയ്തു.
ഇത്തരം ശില്‍പശാലയിലൂടെ ഇതൊക്കെ തന്നെയല്ലേ ഉദ്ദേശിക്കുന്നത്.സംഘാടനത്തിലെ പോരായ്മകള്‍ ഇല്ലാതില്ല. എങ്കിലും വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരുക്കുന്ന കൂട്ടായ്മയില്‍ ഉണ്ടാകാവുന്ന പാകപ്പിഴകളേ അവിടെ കാണാന്‍ കഴിഞ്ഞുള്ളൂ.
എന്തായാലും എനിക്ക് കണ്ണാടിയിലെ പ്രതിബിംബം അല്ലാതെ മറ്റൊരു ബ്ലോഗറെയും ചാറ്റിലൂടെയും ഓര്‍ക്കുട്ടിലൂടെയുമൊന്നും പോലും പരിചയമില്ലായിരുന്നു, അത് ഈ ശില്‍പശാലയിലൂടെ മാറികിട്ടി.
മുന്‍ധാരണകള്‍ എപ്പോഴും ശരിയാകണമെന്നില്ല.നമ്മളു ധരിക്കുന്നതെല്ലാം ശരിയാകണമെന്നുമില്ല.. ഇതു ബ്ലോഗര്‍മാരുടെ കൂടിച്ചേരലൊ, ഒരു ആഘോഷമൊ അല്ലായിരുന്നു. എങ്ങനെ ബ്ലോഗിംഗ് തുടങ്ങാം എന്നതിനെക്കുറിച്ച് ഒരു ധാരണ കൊടുക്കാം എന്നുള്ള ഒരു ഉദ്ദേശമെ ഇതിനുണ്ടായിരുന്നുള്ളൂ. അതു വിജയിച്ചു എന്നെനിക്കു തോന്നുന്നു.
ഇട്ടിമാളുവിന്‍
വന്നവരില്‍ മിക്കവര്‍ക്കും ഇവിടെ നടന്ന് ക്ലാസ് ബോറിംഗായി തോന്നിയില്ല എന്നു പറഞ്ഞോട്ടെ.
രാജാവു നഗ്നനാണെന്നൊക്കെ ആവേശത്തോടെ ഇട്ടി വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഒരു മാസത്തോളം ഇതിന്റെ കാര്യത്തിനായി ബ്ലോഗില്‍ പോസ്റ്റുമിട്ടു ബൂലോഗരുടെ അഭിപ്രായം ആരാഞ്ഞിരുന്നു.അന്നൊന്നും ഇട്ടിയെയൊന്നും ഇവിടെയെങ്ങും കണ്ടിരുന്നില്ല. ഒരൂ കമന്റിലൂടെ പോലും അഭിപ്രായം രേഖപ്പെടുത്താത്തവര്‍ ഇതു കഴിഞ്ഞപ്പോള്‍ കുറ്റം പറയുന്നതിന്റെ സാംഗത്യം എന്താണെന്നു വ്യക്തമാകുന്നില്ല. ബ്ലോഗ് ശില്പശാലയെ പൊട്ടന്‍ ആനയെ കണ്ട മാതിരി കാണുന്നതിന്റെ പ്രശനമാണിത്. അറിയപ്പെടുന്ന ബ്ലോഗര്‍മാരാരും എന്തൊക്കെ ചെയ്യണമെന്നൊ അല്ലെങ്കില്‍ എന്തൊക്കെ ഇങ്ങനെയൊരു ശില്പശാലയില്‍ ചെയ്യാന്‍ കഴിയുമെന്നൊ ഒരഭിപ്രായം പോലും പറഞ്ഞിരുന്നില്ല.
ഒരു കാര്യത്തിലും ആവേശം എനിക്കില്ല.ചിത്രകാരന്‍ പറഞ്ഞതു പോലെ ആവേശത്തോടെയൊന്നുമല്ല ഞാന്‍ ഇട്ടിമാളുവിനോട് പറഞ്ഞത്. അങ്കിളും ചന്ദ്രേട്ടനുമൊക്കെ പ്രായം മറന്നിട്ടാണ് ഇതിനൊക്കെ ഓടി നടന്നതു. അവരെക്കൊണ്ട് കഴിയാവുന്ന എല്ലാം അവരു ചെയ്തു. പിന്നെ ശീവനും, ശിവകുമാറ് മാഷു, പിന്നെ വക്രബുദ്ധി, ചാണക്യന്‍, മാരിചന്‍ എന്നിവരുടെയെല്ലാം സപ്പോറ്ട്ട് ഇതിനുണ്ടായിരുനു. അനോണിയായിട്ടാണെങ്കിലും ഒരു പാടു ബ്ലോഗര്‍മാരു അവിടെ വന്നിരുന്നു. മറ്റുള്ളവരോട് വെളിപ്പെടുത്തിയില്ലെങ്കിലും...
എന്തായാലും ഇട്ടിയോട് നന്ദിയുണ്ട്. കൃത്യമായ ഒരു റിവ്യു തന്നതിനു...“ഇനിയും ഇങ്ങനെ ക്രിയാത്മകമായി പങ്കെടുക്കുമെന്നു കരുതുന്നു“
തിരുവനന്തപുരം ബ്ലോഗു ശില്‍പ്പശാല അങ്ങിനെ കഴിയുന്നത്ര ഭംഗിയായി നടത്താന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു; അതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതുപോലെ പങ്കെടുത്ത എല്ലാവര്‍ക്കും അഭിവാദനങ്ങള്‍.
മുകളില്‍ തറവാടി പറഞ്ഞതിനോടു യോജിക്കാന്‍ കഴിയുന്നില്ല. ഇതു ഒരു വെറും ബ്ലോഗേഴ്സ് മീറ്റല്ല തറവാടീ. ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലയാണു. ബ്ലോഗ് അക്കാദമി ആയതിനാല്‍ അതിനൊരു അക്കാദമിക ഭാവം ഉണ്ട്. അതുകൊണ്ടു തന്നെ ബ്ലോഗു ചെയ്യാന്‍ അറിയില്ലാത്തവര്‍ക്കു അതെങ്ങിനെ എന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക എന്നതു തന്നെയാണു ബ്ലോഗ് അക്കാദമിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നു. ആ ശില്‍പ്പശാലയുടെ വിജയത്തിന്റെ മാനദണ്ഡം എത്ര ആളുകള്‍ക്കു പുതുതായി ബ്ലോഗു തുടങ്ങാനുള്ള അറിവു പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു എന്നുള്ളതാണു.
അതെ ചിത്രകാരാ ഞാന്‍ മുട്ടുശാന്തിക്കാരനാണ്. സമ്മതിച്ചു. ചിത്രകാരന്റെ അത്ര ലോകപരിചയവും സംഘാടക ശേഷിയും എനിക്കുണ്ടാകില്ല. ശാസ്ത്ര -സാങ്കേതിക വിഷയങ്ങളില്‍ താത്പര്യമുള്ള ഒരാള്‍ മാത്രമാണ് ഞാന്‍. എനിക്ക് അറിയാവുന്നതു ഞാന്‍ എഴുതാറുള്ളതു മറ്റൂള്ളവര്‍ക്കു കൂടി പ്രയോജനപ്പെടട്ടെ എന്നു കരുതി എഴുതാറുണ്ട് എന്ന് മാത്രം, ഒപ്പം ഇതു ഒരു ഹോബി കൂടിയുമാണ്. പിന്നെ കേരള ഫാര്‍മര്‍ നെ പൊലെ ഞാനും തന്നെയാണ് കമ്പ്യൂട്ടര്‍ പരിചയപ്പെട്ടതും പ്രയോഗിക്കുന്നതും.പിന്നെ “ഇട്ടിമാളുവിന്റെ നിരീക്ഷണം ഏറെക്കുറെ ശരിതന്നെയാണ്“ എന്ന ചിത്രകാരന്റെ കമന്റ് ശുദ്ധനുണയാണ്. ഇട്ടിമാളൂ പറഞ്ഞതെന്താ “വിമല്‍ കുമാര്‍ പറയാന്‍ തുടങ്ങിയപ്പൊ ഇതെന്തപ്പാ എന്നാ തോന്നിയെ.. പക്ഷെ ഒന്നു ക്ലച്ച് പിടിച്ചു വന്നപ്പൊഴെക്കും പാവത്തെ ഇറക്കി വിട്ടു.. അതു കഷ്ടായി ട്ടൊ..“ .ചിത്രകാരനാണ് വിമല്‍ എന്ന മികച്ച സ്വതന്ത്ര സൊഫ്റ്റ് വെയര്‍ പ്രൊഫഷണലിന്റെ വര്‍ത്തമാനം അവസാനിപ്പിക്കാന്‍ എന്നൊട് പറഞ്ഞതു. ഇട്ടിമാളു വിന്റെ അഭിപ്രായം വളരെ പോസിറ്റീവ് ആയി ഞാന്‍ കാണുന്നു. കമന്റിനു വളരെ നന്ദിയും രേഖപ്പെടുത്തുന്നു. പിന്നെ “ആദര്‍ശിന്റെ അണിയറക്കുപിന്നിലെ പ്രകടനം അത്ര ക്രിയാത്മകമോ,നിസ്വാര്‍ത്ഥമോ,മാനവികമോ ആയിരുന്നില്ലെന്ന സത്യം ഇതു ചിത്രകാരനായതുകൊണ്ട് തുറന്നുപറയട്ടെ“ ഇതിനു മറുപടി യാരിതും വെള്ളെഴുത്തു മാഷും പറയട്ടെ, ഇവരാണല്ലോ ഇതിനു മുന്‍ കൈ എടുത്തതും നടത്തിയതും. ചിത്രകാരന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമി യുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതു അത്രയ്ക്ക് ശരി ആണൊ. ആരൊക്കെ ആകണം ഈ ബ്ലോഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നു തീരുമാനിക്കാനുള്ള ചുമതല ഇവിടുത്തുകാര്‍ക്കുള്ളതല്ലേ. അതെ സംവേദനത്തിന്റെ തലം അധികാര പ്രയോഗത്തിന്റെതു കൂടിയാണന്ന പഴമോഴിയെ അന്വര്‍ത്ഥമാക്കുന്നു ചിത്രകാരന്റെ ഇടപെടലുകള്‍. ഞാന്‍ എന്ന മുട്ടു ശാന്തിക്കാരനെ ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി ഇനിയുള്ള ശില്പശാല കള്‍ ഗംഭീരമായി നടത്തുക. ഞാന്‍ അറിയാതെ ഈ വഴി നടന്നു പോയതാണ് മാപ്പ്. യാരിദ്,വെള്ളെഴുത്ത് എന്നീ രണ്ട് നല്ല ചങ്ങാതി മാരെ കിട്ടിയതിനാല്‍ ഞാന്‍ ധന്യനായി. അങ്കിളിന്റെയും കേരള ഫാര്‍മറുടെയും വാത്സല്യവും സ്നേഹവും ഞാന്‍ നേരത്തെ അനുഭവിച്ചിട്ടുള്ളതിനാല്‍ എടുത്തു പറയുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പു കേരള സര്‍വകലാശാല യൂണിയന്റെ ജേണലിസം ക്യാമ്പിനു ക്ഷണിച്ചു കോണ്ട് വരാന്‍ ബി.ആര്‍.പി ഭാസ്കര്‍ സാറിന്റെ വീട്ടില്‍ പോയിട്ടുള്ളതിനാല്‍ ഇവിടെ വച്ച് കണ്ടപ്പോള്‍ ആ അനുഭവം പുതുക്കാനുമായി, ബി.ആര്‍.പി ഭാസ്കറുടെ പ്രസംഗം എനിക്കു മികച്ചതായി അനുഭവപ്പെട്ടു. മുന്‍ വിധി യോടെ ഒരോന്നിനെയും സമീപിക്കുന്നവരോട് തര്‍ക്കിക്കാനും ഞാന്‍ ആളല്ല. ആശയ പ്രകാശനത്തിന്റെ പുത്തന്‍ വേദികളാകണം ബ്ലൊഗ് ശില്പശാലകളും ബ്ലൊഗുകളും അല്ലാതെ ആശയം അടിച്ചേല്‍പ്പിക്കലാകരുതു. ചോദ്യങ്ങളുണ്ടാകണം ഒപ്പം ചോദ്യങ്ങളെ പൊട്ടി ത്തെറിപ്പിക്കുന്ന ഉത്തരങ്ങളും. അല്ലാതെ സമരസപ്പെടലിന്റെ വേദി അടിയറ വെയ്ക്കലിന്റെ വേദി കൂടിയാണ്. ഇട്ടിമാളു വിന്റെ കമന്റിനു നന്ദി പറയാന്‍ വന്നപ്പോ കണ്ട കാര്യമാണ് ഇതു. അങ്ങനെ നന്ദി വെറും നന്ദി യില്‍ ഒതുങ്ങി പ്പോയി. അതെ നമുക്കു വിമലിന്റെ പ്രസന്റേഷന്‍ ഒരു ഫുള്‍ഡേ പ്രോഗ്രാമായി തിരുവനന്തപുരത്തു തന്നെ വച്ച് നടത്താം സ്വതന്ത്ര സോഫ് റ്റ് വെയറിനെ കൂടുതല്‍ അടുത്തറിയാം, സ്വാതന്ത്ര്യം അടിയറ വയ്ക്കാനുള്ളതല്ല ഒപ്പം ഒരു ഹിഡന്‍ അജണ്ടയുടെതുമല്ല എന്നു അതുമായി മാത്രം നടക്കുന്നവര്‍ക്കു കാട്ടി കൊടുക്കാം. ശുഭാശംസകള്‍
അഞ്ചരക്കണ്ടി സുകുമാരേട്ടനൊടുള്ള എന്‍റ്റെ ചോദ്യത്തിന് ഉത്തരം അയാള്‍ തന്നെ തന്നു. പിന്നെ ചക്ക എന്നുപറയുന്നതിന് ചുക്കെന്ന് കരുതുന്ന മറ്റുള്ളവര്‍ക്ക് മറുപടി പറയണമെന്ന് തോന്നുന്നുമില്ല.
അടുത്ത ശില്പശാലയില്‍ , ഒരു ബ്ലോഗ് തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ എങ്ങനെ അടി കൂടാം, അടി കൊടുക്കാം, വാങ്ങാം എന്നൊക്കെ ലൈവായി ഡെമോണ്‍സ്‌ട്രേറ്റ് ചെയ്താല്‍ നന്നായിരിക്കും. ആവശ്യത്തിനു സ്ക്രിപ്റ്റ് ഈ കമന്റുകളില്‍ നിന്ന് സമാഹരിക്കാവുന്നതുമാണ്.
അപ്പോ അടിപിടിയാശംസകള്‍...
(എന്നു നന്നാവും ഈ മല്ലു ബ്ലോഗേഴ്സ് എന്റെ ചിത്രകാരനണ്ണാ? :) )
ചിത്രകാരനോട്, കണ്ണൂരാന്റെ പ്രസന്റേഷന്‍ ഴളരെ നല്ലത് തന്നെ ആയിരുന്നു. അത് കണ്ണൂരാന്‍ അവതരിപ്പിച്ചിരുന്നെങ്കില. എന്നാല്‍ അങ്കിള്‍ ചെയ്തതെന്താണ് അപ്പു പ്രസിദ്ധീകരിക്കാതെ വെച്ചിരുന്ന ആദ്യാക്ഷരി എന്ന ബ്ലോഗിലെ ബ്ലോഗാരംഭം കുറിക്കുവാനുള്ള പടിപടിയായുള്ള അവതരണത്തിന് അവസരം നല്‍കാതെ ഇടയ്ക്കുവെച്ച് കണ്ണൂരാന്റെ പ്രസന്റേഷനും കൂടെ കൂടിക്കലര്‍ന്നത് അത്ര ഭംഗിയായി എനിക്ക് തോന്നിയില്ല. (ഇത് എന്റെ മാത്രം അഭിപ്രായമാണ്) വളരെ ലളിതമായി പുതുതായി വരുന്ന ബ്ലോഗര്‍ക്ക് മനസിലാകത്തക്ക രീതിയില്‍ ഇട്ട പോസ്റ്റ് അങ്കിളിന്റെ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ് അപ്പു അത് അതേ ദിവസം റിലീസ് ചെയ്തത്. അക്കാര്യം അങ്കിള്‍ അവിടെ സൂചിപ്പിക്കുകയും ചെയ്തു. അപ്പുവിന്റെ പോസ്റ്റ് ഒരു പുതിയ ബ്ലോഗര്‍ക്ക് നല്ലൊരു വഴികാട്ടി തന്നെയാണ്. അത് തന്നെയാവും മേലില്‍ കണ്ണൂരാന്റെ പ്രസന്റേഷനെക്കാള്‍ ലൈവ് ആയിട്ടുള്ള അവതരണത്തിന് യോജിച്ചത് എന്നെനിക്ക് തോന്നുന്നു. (കണ്ണൂരാന്റെ പ്രസന്റേഷന്‍ മോശമാണെന്നല്ല ഇതിനര്‍ത്ഥം.) പല കോണുകളില്‍ നിന്നും ഒരുമിച്ച് ഒരു അവതരണം നടത്തിയപ്പോള്‍ തള്ളിക്കളയുവാന്‍ മാത്രം പരിഗണിക്കപ്പെടേണ്ട വിമര്‍ശനങ്ങള്‍ മാത്രമേ ഇവിടെ നടന്നിട്ടുള്ളു. യാരിദും, ശിവകുമാര്‍ മാഷും മുന്‍കൈയെടുത്ത് എന്നെയും അങ്കിളിനെയും ഈ വേദിയിലേയ്ക്ക് കൊണ്ട് വന്ന് ഇത്രയും ഗംഭീരമായി (എന്റെ കണ്ണില്‍) നടത്തിയതിന് ഇവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. ശില്പശാലയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ വേണ്ടി മാത്രമാണ് ഞാനവിടെ കോണ്‍ട്രിബ്യൂട്ടര്‍ ആയത്. എന്റെ ആ ജോലി അവസാനിച്ച സ്ഥിതിക്ക് എന്റെ അംഗത്വവും ഇതോടെ അവസാനിക്കുന്നു. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഉടമ എന്ന സ്താനത്ത് നിന്നുകൊണ്ട് എനിക്കിനിയും ധാരാളം ചെയ്യുവാനുണ്ട്. അതിനാല്‍ എനിക്കൊരവസരം തന്ന കേരള ബ്ലോഗ് അക്കാദമിയോട് നന്ദി പറഞ്ഞുകൊണ്ട് സസന്തോഷം വിട പറയുന്നു. എന്നുവെച്ച് ഞാന്‍ പിണങ്ങിപ്പോകുകയൊന്നും അല്ല ഇനിയൊരാവശ്യം വന്നാല്‍ അപ്പോഴും എന്നെ ബന്ധപ്പെടാന്‍ മറക്കണ്ട.
ധൈര്യത്തിനൊന്നും ഒരു കുറവുമില്ല മാഷേ.. പിന്നെ ഒരേ കമന്റ് അഞ്ച് തവണ പുബ്ലിഷ് ചെയ്യുന്ന തരം “ടെക്നിക്കല്‍ എറര്‍“ എന്താണാവോ..!!!?
പിന്നെ, താങ്കളുടെ തറവാടിത്തം പുതിയ ചില പോസ്റ്റുകളില്‍ കണ്ടു..(കൂട്ട്, പുല്ല്). അത്രയ്ക്ക് തറ യായിട്ടില്ലാത്തോണ്ട് അവിടെ അഭിപ്രായം ഒന്നും പറഞ്ഞില്ല എന്ന് മാത്രം
ബ്ലോഗ്ഗര്‍ സര്‍വര്‍ ഡൗണ്‍ ആയാല്‍ അതു സംഭവിക്കും , കൂടുതല്‍ സമയം ലോഡാവാനെടുക്കുമ്പോള്‍ ( ഹൈ സ്പീഡ് കണക്ഷനാണെങ്കില്‍ പോലും ) പബ്ലിഷ് ബട്ടണ്‍ കൂടുതല്‍ സമയം ഞെക്കുമ്പൊല് ഇങ്ങനെ സംഭവിക്കും.
എന്‍റ്റെ പോസ്റ്റിന്‍റ്റെ അര്‍ഥവും ഉദ്ദേശവും മനസ്സിലായില്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കയാണ് നല്ലത്.
താങ്കള്‍ തറ എന്നുപറഞ്ഞാന്‍ ഞാന്‍ തറയാവില്ല തറവാടി എന്ന് പറഞ്ഞാല്‍ അതും , കഷ്ടം!!!!
( ഈ കമന്‍റ്റുകള്‍ ഇവിടെ ഇടേണ്ടി വന്നതില്‍ ഖേദമുണ്ട് , ബ്ലോഗ്ഗുടമേ , മായിക്കണമെങ്കില്‍ മായിക്കാം ഇനി മറുപടിയില്ല , പറഞ്ഞേ തീരൂ എങ്കില്‍ എന്‍റ്റെ സ്ഥലത്തിടുന്നതാകും ഉത്തമം)
ബ്ലോഗ് ശില്പശാലയില്‍ ഞാനും ഉണ്ടായിരുന്നു. ശില്പശാലയുടെ ജനപങ്കാളിത്തത്തിനും പ്രതികരണത്തിനും സംഘാടകര്‍ അഭിനന്ദനമര്‍ഹിക്കുന്നു.ആ നിലക്ക് അക്കാദമിയുടെ ഉദ്ദേശശുദ്ധിയെ ഒരിക്കലും ചോദ്യംചെയ്യാനാവില്ല. പക്ഷേ,ഇട്ടിമാളു സൂചിപ്പിച്ച ചില സംശയങ്ങള്‍ എനിക്കും തോന്നാതിരുന്നില്ല. പ്രവര്‍ത്തന രീതികളില്‍ ചില ആത്മവിശകലനം ആവശ്യമാണ്. ബ്ലോഗ് ശില്പശാലയുടെ പ്രഥമമായ കര്‍ത്തവ്യം ബ്ലോഗ് എന്ന മാധ്യമത്തെ പൊതുജനങ്ങള്‍ക്ക് ഏറ്റവും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്. ഒരു പക്ഷേ അതുമാത്രമായിരിക്കണം. എന്നാല്‍ ആദ്യപകുതിയിലെ മിക്ക പ്രഭാഷണങ്ങളും ബ്ലോഗിനെ ലളിതമായി സാധാരണക്കാരന് പരിചയപ്പെടുത്തി കൊടുക്കുന്നത്തില്‍ പരാജയപ്പെട്ടു എന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ച് ഓപ്പണ്‍ സോഫ്റ്റ്വേയറിനെക്കുറിച്ച് നടത്തിയ പ്രസംഗം. ക്രിക്കറ്റുകളി പരിചപ്പെടുത്തുന്നതിന് ആദ്യം തന്നെ ഇന്‍സ്വിങ്ങറും ഗൂഗ്ലിയും എങ്ങിനെ പ്രയോഗിക്കാം എന്നു പഠിപ്പിക്കുന്നതു പോലെ സങ്കീര്‍ണമാണത്. മിക്കവരേയും ബ്ലോഗില്‍ നിന്നകറ്റി നിന്നകറ്റി നിര്‍ത്തുന്നത് മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ സങ്കീര്‍ണതയാണെന്നിരിക്കേ, ലളിതമായ വിവരണത്തിന്റെ ആവശ്യകത ഇനി നടക്കാനിരിക്കുന്ന ശില്പശാലകളില്‍ സംഘാടകര്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.
പിന്നെ, അക്കാദമിക്ക് വ്യക്തവും ഓര്‍ഗനൈസ് ഡുമായ ഒരു സ്ട്രക്ചര്‍ ഇനിയും ഉണ്ടാക്കിയില്ലെങ്കില്‍ രുവനന്തപുരം ബ്ലോഗര്‍മാര്‍,കണ്ണൂര്‍,കോഴിക്കോട് ബ്ലോഗര്‍മാര്‍ എന്നീ പേരും പറഞ്ഞ് തമ്മില്‍ തല്ല്ലുന്നത് കാണേണ്ടി വരും. ഒരു വെര്‍ച്വല്‍ ലോകത്തെ കൂട്ടായ്മക്ക് ഇങ്ങനെ പ്രാദേശികമായ വകതിരിവുകള്‍ വേണോ എന്നത് വേറേകാര്യം. ബാംഗ്ലൂരുള്ള എനിക്ക് തിരുവനന്തപുരത്തു കാരുടെ കാര്യത്തില്‍ ഇടപെടാന്നെന്തു കാര്യം എന്നാണെങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാം.
ദസ്തക്കിര്‍, "ബ്ലോഗ് ശില്പശാലയുടെ പ്രഥമമായ കര്‍ത്തവ്യം ബ്ലോഗ് എന്ന മാധ്യമത്തെ പൊതുജനങ്ങള്‍ക്ക് ഏറ്റവും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്" അങ്കിള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച അപ്പുവിന്റെ പോസ്റ്റിനെക്കാള്‍ ലളിതമായ രീതിയിലുള്ള ഒരവതരണം താങ്കള്‍ക്കാ വേറെ ചൂണ്ടിക്കാട്ടിത്തരാനുണ്ടോ? "അക്കാദമിക്ക് വ്യക്തവും ഓര്‍ഗനൈസ് ഡുമായ ഒരു സ്ട്രക്ചര്‍ ഇനിയും ഉണ്ടാക്കിയില്ലെങ്കില്‍ തിരുവനന്തപുരം ബ്ലോഗര്‍മാര്‍,........." അക്കാദമിക്ക് ബ്ലോഗുകള്‍ എങ്ങിനെ തുടങ്ങാം എന്ന് പഠിപ്പിക്കുന്നതിനുപരി ഒരു സംഘടനാ സ്വഭാവം ഇല്ല എന്നാണെന്റെ അറിവ്. ഇക്കാര്യം സുകുമാരന്‍ മാഷ് പലപ്രാവശ്യം ആവര്‍ത്തിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പ്രാദേശികമായി കേരള ബ്ലോഗ് അക്കാദമിക്ക് വളരെ മുന്നെതന്നെ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗൂഗിള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇന്നതില്‍ 63 മെമ്പര്‍മാരും ഉണ്ട്. ബ്ലോഗ് ചെയ്യുവാന്‍ അറിയാന്‍ പാടില്ലാത്തവര്‍ക്ക് ഒരു ഫോണ്‍ കോളിലൂടെയോ ഒരു ഇമെയിലിലൂടെയോ ആ സഹായം ലഭ്യവുമാണ്. അത് തുടരുകയും ചെയ്യും. പ്രാദേശിക ഗ്രൂപ്പുകള്‍ ഉണ്ടാക്കി പരസ്പരം തമ്മില്‍ തല്ലാനല്ല മറിച്ച് മലയാള ഭാഷാപ്രയോഗങ്ങളുടെ ശക്തി വര്‍ദ്ധിക്കുകയല്ലെ ചെയ്യുന്നത്. നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പ്രസ് ക്ലബില്‍ ഹാജരാകുവാന്‍ കഴിയാതിരുന്നവരെ ഇവിടെ എന്തൊക്കെയോ തെറ്റുകള്‍ സംഭവിച്ചു എന്ന സൂചനയല്ലെ ഇപ്രകാരമുള്ള കമെന്റുകളിലൂടെ മനസിലാക്കുന്നത്. സമാന മനസ്കരുടെ ധാരാളം ഗ്രൂപ്പുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. അക്കൂട്ടതിലുള്ള ഒനന്ുമാത്രമല്ലെ ജില്ലയെ പ്രതിനിധീകരിച്ചോ പഞ്ചായത്ത് തലത്തിലോ ഗ്രൂപ്പുകള്‍ ഉണ്ടാവുന്നത്.
ആരും തിരഞ്ഞെടുത്തുവിട്ടവരല്ല ശില്പശാല നടത്തുന്നത്. ഒരു ശില്പശാല നടത്തുമ്പോളുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ നാം ആരുമൊന്നും ചെയ്യുന്നില്ലല്ലൊ. തിരുവനന്തപുരത്ത് ആദ്യമായ് ഇങ്ങിനെയൊരു ശാല സംഘടിപ്പിക്കുമ്പോള്‍ അവിടെ പല കുറവുകളും ഉണ്ടാകും, എന്നാലും ആ ശാല കൊണ്ട് ഒരു ബ്ലോഗറെങ്കിലും പുതിയതായി ബൂലോകത്തേക്കു വന്നെങ്കില്‍ ആ ശില്പശാല ലഷ്യം കണ്ടുവെന്ന് നിസംശയം പറയാം. ജോലിത്തിരക്കും മറ്റുള്ള പ്രശ്നങ്ങളും മാറ്റിവച്ച് ഇത്രയും ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ച ഇതിന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പിന്നെ പല ബ്ലോഗേര്‍സും എഴുതിയതുകണ്ടു ചില അസൌകര്യങ്ങള്‍ കൊണ്ട് ശില്പശാലയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലയെന്ന്. അങ്ങിനെ പ്രദീപും യാരിദും ചിത്രകാരനും ആദര്‍ശും,അങ്കിളും ഫാര്‍മറും സജ്ജീവും,മറ്റു ബ്ലോഗേര്‍സും വരാതിരുന്നാല്‍...അവരെ നമ്മള്‍ ചോദ്യം ചെയ്യാന്‍ ധാര്‍മ്മിക അവകാശമുണ്ടൊ?
പിന്നെ ഇട്ടിമാളു എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അത്ര നെഗറ്റീവായിട്ടെനിക്കു തോന്നിയില്ലെങ്കിലും അവിടെ ഒരു അനോണിയെപ്പോലെ ഇരുന്നിട്ട് ഇങ്ങിനെ പറയരുത്, ഇട്ടിമാളുവിന് ആ സംഘാടകരോട് കുറവുകള്‍ കണ്ടിരുന്നുവെങ്കില്‍ അത് അവരോട് അപ്പോള്‍ത്തന്നെ പറയാമായിരുന്നു എന്നിട്ടും അവര്‍ വീഴ്ചകള്‍ (എന്നര്‍ത്ഥമില്ല) നടത്തിയെങ്കില്‍ ഇട്ടിമാളു പറയുന്ന കാര്യത്തോടൊപ്പം ഒരു പക്ഷെ ബൂലോകത്തെ ഭൂരിഭാഗവും കൂടെ നിന്നേനെ. അതുമല്ലെങ്കില്‍ ആ സംഘാടകരോട് പറഞ്ഞിട്ട് ഇട്ടിമാളുവിന് സംസാരിക്കാന്‍ അവര്‍ അവസരം നിഷേധിച്ചിരുന്നുവെങ്കില്‍....
എന്നൊക്കൊണ്ട് ഒരു ശില്പശാല നടത്താനൊ അതിനുണ്ടാവുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനൊ കഴിവില്ലാത്തപ്പോള്‍ ഞാന്‍ ഒരു ശില്പശാലയെ വിമര്‍ശിക്കുന്നതില്‍ യാതൊരു ശരിയുമില്ലെന്ന് അടിവരയിട്ടു പറയുന്നു..
പിന്നെ ഇവിടെ കമന്റിയവരുടെ അഭിപ്രായങ്ങളില്‍ നിന്ന് എനിക്കുമനസ്സിലാക്കാന്‍ പറ്റിയത് ചില സംഘാടകര്‍ തന്‍പ്രമാണിത്വം നടത്തിയെന്നാണ്. അതിനൊരു ഉദാഹരണം ശ്രീ സുകുമാരന്‍ സാറിന്റെ പൊഡ്കാസ്റ്റ് ശ്രദ്ധിച്ചാല്‍ മതിയാകും..! എന്നാലും ശില്പശാലകൊണ്ട് ഒരു ബ്ലോഗറെങ്കിലും ജനിച്ചാല്‍, അതുമതി ശില്പശാല കീ ജയ് എന്നുപറയാന്‍..
വിഗ്രഹം ഉണ്ടാക്കികഴിഞ്ഞാല്‍പ്പിന്നെ മൂശാരിക്കെന്തു സ്ഥാനം??
ശില്പശാലയുടെ തെറ്റുകള്‍ കണ്ടെത്തി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കലല്ല എന്റെ ഉദ്ദേശ്യം. എങ്ങനെ ഇത്തരം ശില്പശാലകള്‍ കൂടുതല്‍ ഫലപ്രദമാക്കാം എന്നത് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടണം എന്നതു മാത്രമാണ്. താങ്കളെപ്പോലുള്ളവര്‍ പ്രവര്‍ത്തകര്‍ ഇത്തരം നിര്‍ദ്ദേശങ്ങളെ വൈകാരികമായി എടുക്കുന്നത് അക്കാദമിക്ക് ഒരു ഗുണവും നല്‍കില്ല. തീര്‍ച്ചയായും അപ്പുവിന്റെ പോസ്റ്റ് വളരെ ഉപകാരപ്രദമാണ്. ലളിതമാണ്.പക്ഷെ ശില്പശാലയില്‍ ബ്ലോഗിങ്ങിനെ പരിചപ്പെടുത്തിയ രീതി ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ എനിക്കു സങ്കീര്‍ണ്ണമായി തോന്നി എന്നേ അഭിപ്രായപ്പെട്ടിട്ടുള്ളൂ.
"ചിത്രകാരന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമി യുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതു അത്രയ്ക്ക് ശരി ആണൊ. ആരൊക്കെ ആകണം ഈ ബ്ലോഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നു തീരുമാനിക്കാനുള്ള ചുമതല ഇവിടുത്തുകാര്‍ക്കുള്ളതല്ലേ. " എന്ന ആദര്‍ശിന്റെ പ്രസ്ഥാവനയാണ് രണ്ടാമത്തെ കമന്റിനു കാരണം. കൊച്ചിയില്‍ നിന്നും അമേരിക്കയില്‍ നിന്നും നൈജീരിയയില്‍ നിന്നും മറ്റും വന്ന് ശില്പശാലയില്‍ പങ്കെടുത്ത ബ്ലോഗര്‍മാരെ അവിടെ കണ്ടിരുന്നു. എന്നിട്ടും ആദര്‍ശ് ഇങ്ങനെയൊരു കമന്റ് നടത്തിയത് ശരിയായില്ല. ഏതായാലും ഒരു വഴക്കിന് ഞാനില്ല. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുറക്ക് നടക്കട്ടെ.
(സ്വന്തം പേര്‍ വിളിച്ച് സംബോധന ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു . പക്ഷെ എന്ത് ചെയ്യാം , അപരനാമത്തിലേ ബ്ലോഗ് ചെയ്യാവൂ എന്ന ഒരു കീഴ്‌വഴക്കം ആദ്യകാല ബ്ലോഗ്ഗേര്‍സ് ഉണ്ടാക്കിവെച്ചിട്ടുള്ളത് പിന്നീട് ബ്ലോഗിലേക്ക് കടന്ന് വരുന്ന പലരും അനുകരിക്കുന്നതായിട്ടാണ് കാണുന്നത് . ശില്പശാലകളില്‍ പങ്കെടുക്കുന്നവര്‍ പോലും തങ്ങളുടെ അനോണിമസ് ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നു . അങ്ങനെ ഈ അനോണിത്വത്തിന് ബൂലോഗത്ത് ഒരു പരിവാനത്വം നിലവിലുണ്ട് . സ്വന്തം പേരില്‍ ബ്ലോഗ് ചെയ്താല്‍ എന്താണ് കുഴപ്പം എന്ന് എനിക്ക് മനസ്സിലായിട്ടില്ല . അതൊരുപക്ഷെ എന്റെ ബുദ്ധിപരമായ പരിമിതി കൊണ്ടാകാം . ചിലര്‍ പറയുന്നത് ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് . ഉദ്യോഗസ്ഥര്‍ ബ്ലോഗ് ചെയ്യാന്‍ പാടില്ല എന്ന് നിയമമുണ്ടോ എന്നുമെനിക്കറിയില്ല . ചിലര്‍ക്ക് ഇങ്ങനെയൊരു അഭിപ്രായം പറയുന്നത് പോലും അജീര്‍ണ്ണം ഉണ്ടാക്കും . അനോണമി ആയി എഴുതരുത് എന്നല്ല പറയുന്നത് . അനോണമിയായി എഴുതുന്നതിനെ എതിര്‍ക്കുന്നുമില്ല . അനോണമികള്‍ക്ക് സ്വന്തം പേരില്‍ എഴുതിക്കൂടേ എന്ന് ചോദിക്കുക മാത്രമേ ചെയ്യുന്നുള്ളൂ . )
വളരെ നല്ല അഭിപ്രായമാണ് ഇവിടെ പങ്ക് വെച്ചത് . ഇത്തരം ഒരു പ്രോഗ്രാം അതും തിരുവനന്തപുരത്ത് സംഘടിപ്പിക്കുക എന്നത് എളുപ്പമല്ല . എന്തെങ്കിലും ഇഷ്യൂ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നതിനെക്കാള്‍ എത്രയോ വലുതാണ് അങ്ങനെയൊന്ന് സംഘടിപ്പിക്കുകയെന്നത് . പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുള്ളൂ . വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള പഴുതുകള്‍ ഉറ്റുനോക്കുക എന്ന ഏറ്റവും സുസാധ്യമായ ജോലിയേയുള്ളൂ . ആ അര്‍ത്ഥത്തില്‍ തിരുവനന്തപുരം ശില്പശാലയുടെ സംഘാടകര്‍ ഓരോരുത്തരും സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വ്വഹിച്ചിട്ടുള്ളത് . പങ്കെടുത്തവരുടെ കമന്റുകള്‍ ഇത് ശരിവെക്കുന്നു . ഇട്ടിമാളുവിന്റെ സംശയവും പലരും ചൂണ്ടിക്കാട്ടുമ്പോള്‍ , ഇട്ടിമാളു കുറ്റപെടുത്താന്‍ വേണ്ടിയല്ല ഒരു പോരായ്മ എടുത്തു പറഞ്ഞു എന്നേ കാണേണ്ടി വരുന്നുള്ളൂ . ദസ്തക്കിറിന്റെ നിരീക്ഷണവും അത് ശരി വെക്കുന്നു . ശില്പശാലയ്ക്ക് വ്യക്തമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ആരും തന്നിരുന്നില്ല എന്ന യാരിദിന്റെ പ്രസ്ഥാവന ശ്രദ്ധിക്കേണ്ടതാണ് . യാരിദാണ് ഈ ശില്പശാല നടത്താന്‍ ആദ്യം മുന്‍കൈ എടുത്തിട്ടുണ്ടാവുക . ശരിയായ ഒരു കാര്യപരിപാടി മുന്‍കൂറായി തയ്യാറാക്കാതെ തന്നെ നടത്തിയ ഈ പരിപാടി ഒരു വന്‍വിജയമായിരുന്നു എന്ന് എല്ലാവരും അവിതര്‍ക്കിതമായി സമ്മതിച്ചിട്ടുണ്ട് . പറയത്തക്കതായ പാളിച്ചകള്‍ സംഭവിച്ചതായി ആരും കുറ്റപ്പെടുത്തുന്നില്ല്ല . വളരെ മൈനറായ പോരായ്മകള്‍ ചിലര്‍ ചൂണ്ടിക്കാട്ടി എന്ന് മാത്രം . അത് ഷന്തവ്യമാണെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു .
കേരള ബ്ലോഗ് അക്കാദമിയ്ക്ക് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട് . ഈ ചെറിയ കാലയളവില്‍ തന്നെ അക്കാദമി അതിന്റെ ബാലാരിഷ്ടതകള്‍ അതിജീവിച്ചിട്ടുണ്ട് . ശരിയായി പറഞ്ഞാല്‍ അക്കാദമിക്ക് ബാലാരിഷ്ടതകള്‍ ഉണ്ടായില്ല എന്നതാണ് സത്യം . ഏതൊരു ഉദ്യമത്തിനും വിമര്‍ശകരും ദോഷൈകദൃക്കുകളും ഉണ്ടാവുമെന്നത് സ്വാഭാവികമാണ് . അത് മനസ്സിലാക്കിത്തന്നെ അക്കാദമി മുന്നോട്ട് പോകേണ്ടതുണ്ട് . ചില ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ വര്‍ത്തമാന കേരളം അക്കാദമിയെ ചുമതലപ്പെടുത്തിയിരിക്കുന്നു . മറ്റൊന്നും അതിന് ബദലാവുകയില്ല . ഈ മഹത്തായ യജ്ഞത്തില്‍ അണി ചേരന്‍ മറ്റെല്ലാ വിയോജിപ്പുകളും മാറ്റി വെച്ച് മുന്നോട്ട് വരണമെന്ന് എല്ല്ലാവരോടും അപേക്ഷിക്കുന്നു .
"ചിത്രകാരന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമി യുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതു അത്രയ്ക്ക് ശരി ആണൊ. ആരൊക്കെ ആകണം ഈ ബ്ലോഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നു തീരുമാനിക്കാനുള്ള ചുമതല ഇവിടുത്തുകാര്‍ക്കുള്ളതല്ലേ. " എന്ന ആദര്‍ശിന്റെ പരാമര്‍ശം ഇടുങ്ങിയ പ്രാദേശികമായിപ്പോയി . ഭൂലോകത്ത് അതിര്‍ത്ഥികള്‍ മണ്ണിനെ മാത്രമല്ല മനസ്സിനെപ്പോലും വെട്ടിമുറിച്ച് ജീവിതം തന്നെ നരകതുല്യമാക്കുമ്പോള്‍, ബൂലോഗത്ത് അതിരുകളേയില്ല എന്ന യാഥാര്‍ത്ഥ്യം ആദര്‍ശെങ്കിലും മനസ്സിക്കേണ്ടതായിരുന്നു . കേരള ബ്ലോഗ് അക്കാദമിയുടെ പരിപാടികളെ അക്കാദമി തന്നെയാണ് നിയന്ത്രിക്കുക . അതില്‍ അവിടത്ത്കാര്‍ ഇവിടത്ത്കാര്‍ എന്നൊന്നുണ്ടായിരിക്കുകയില്ല .
ഇട്ടിമാളു പറഞ്ഞതിനെ ചോദ്യം ചെയ്യുമ്പോള്‍ , അവരുടെ കമന്‍റ്റെങ്കിലും വായിക്കൂ. ഒരു സഭയിലിരുന്ന് അവര്‍ എന്തെങ്കിലും തരത്തില്‍ പ്രതികരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍ , അതും ഒരു കമന്‍റ്റായി പ്രതികരിച്ച ഇവിടെ ഇത്രയും കാണുമ്പൊള്‍?
>>എന്നൊക്കൊണ്ട് ഒരു ശില്പശാല നടത്താനൊ അതിനുണ്ടാവുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനൊ കഴിവില്ലാത്തപ്പോള്‍ ഞാന്‍ ഒരു ശില്പശാലയെ വിമര്‍ശിക്കുന്നതില്‍ യാതൊരു ശരിയുമില്ലെന്ന് അടിവരയിട്ടു പറയുന്നു..<<<
ബാലിശമല്ലെ ഈ അഭിപ്രായം!
പക്വതയോടെ അഭിപ്രായം പ്രകടിപ്പിച്ച ദസ്ത്തിക്കറെയും !!! ആരേയും വിട്ടുകളയരുത് അഭിപ്രായം നെഗറ്റീവായി ആരും പറയരുത് അല്ലെ? സര്‍വത്ര വിജയകരമായിരുന്നു അക്കാദമിയുടേത് സമാധാനമയോ?
ഇത് പബ്ലിഷ് ആയപ്പോഴാണ് കുഞ്ഞന്റെ കമന്റ് കണ്ടത് , വളരെ നല്ല അഭിപ്രായം . ബൂലോഗത്തെ ചര്‍ച്ചകള്‍ പലപ്പോഴും പാളിപ്പോകുന്നത് ഇത്തരത്തിലുള്ള പക്വമായ സമീപനങ്ങള്‍ ചിലര്‍ക്ക് സ്വീകരിക്കാന്‍ കഴിയാതെ വരുമ്പോഴാണ് എന്ന ദു:ഖകരമായ സത്യം പറയാതിരിക്കാന്‍ കഴിയില്ല . അതില്‍ കുറ്റപ്പെടുത്താനും വകുപ്പില്ല്ല . കാരണം ഭൂലോകത്ത് നിന്നാണല്ലോ നമ്മള്‍ ബൂലോഗത്ത് നടന്ന് കയറുന്നത് !
Group Owner എന്ന എന്റെ പദപ്രയോഗത്തില്‍ ഉടമ എന്നൊരു കമെന്റില്‍ ചേര്‍ത്തുപോയി. അവിടെ ഗൂഗിള്‍ ഗ്രൂപ്പ് സേവകന്‍ എന്നാക്കി വായിക്കുക. എന്റെ തെറ്റ് ചൂണ്ടിക്കാട്ടിയ വായനക്കാരനോട് കടപ്പാട്.
ചിലര്‍ അനോണിയായി എഴുതുന്നത് സ്വന്തം പേരു വെളിപ്പെടുത്തിയാല്‍ ഉദ്യോഗപരമായും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നുള്ളതുകൊണ്ടു തന്നെയാണു.
ഈയിടെ ഒരു പത്രത്തില്‍ വന്ന ലേഖനത്തില്‍ നിന്നു മനസ്സിലായത് ചില കമ്പനികള്‍ ഒരു വ്യക്തി അതു ഓര്‍ക്കൂട്ടിലായാലും ബ്ലോഗിലായാലും ഫേസ്ബുക്കിലായാലും എന്തെഴുതുന്നു എന്നു തപ്പിപ്പിടിച്ച് ഔദ്യോഗിക ജീവിതത്തില്‍ ആ വ്യക്തിയെ വിക്റ്റിമൈസ് ചെയ്യാന്‍ ശ്രമിക്കാറുണ്ട് എന്നാണു. ഉദ്യോഗാര്‍ത്ഥിയാണെങ്കില്‍ അയാള്‍ക്കു അയാള്‍ നെറ്റില്‍ എഴുതിയ ആശയങ്ങളുടെ പേരില്‍ ഉദ്യോഗം നിഷേധിക്കുക തുടങ്ങിയ നീചപ്രവര്‍ത്തികളൂം ചെയ്യുന്നുണ്ട് എന്നാണു.
തിരുവനന്തപുരം ശില്‍പ്പശാലയില്‍ പ്രവര്‍ത്തിച്ചവരും പങ്കെടുത്തവരും പ്രശംസയര്‍ഹിക്കുന്നു.
ഏതൊരു സംരംഭം നടത്തുമ്പോഴും അതിനു ചില്ല കുറ്റങ്ങളും കുറവുകളുമൊക്ക്കെ ഉണ്ടാകാം. അതൊക്കെ ക്ഷമിച്ച് അടുത്ത ശില്‍പ്പശാല കുറെക്കൂടി കുറ്റമറ്റതായി നടത്ത്താന്‍ ഇട വരട്ടെ എന്നു ആശംസിക്കുന്നു.
ആവനാഴി മാഷേ , വളരെ നന്ദി ആ ഭാഗം വ്യക്തമാക്കിയതിന് . ഞാന്‍ അത് സവിനയം അംഗീകരിക്കുന്നു . പക്ഷെ സ്വന്തം പേരും വിലാസവും വെളിപ്പെടുത്തിയാല്‍ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്തവര്‍ക്ക് അങ്ങനെ ചെയ്തുകൂടേ എന്ന എന്റെ ആവലാതി നിലനില്‍ക്കുന്നു . ഇതൊരു തര്‍ക്കവിഷയമായി ഞാന്‍ എവിടെയും ഉന്നയിക്കുകയില്ല എന്ന് താങ്കള്‍ക്ക് ഉറപ്പ് തരുന്നു . സസ്നേഹം,
തറവാടി കാര്യങ്ങളു കൂടുതല്‍ മനസ്സിലാകിയിട്ടു സംസാരിക്കും എന്നു കരുതുന്നു. ആരെയെങ്കിലും മഹത്വവല്‍ക്കരിക്കുന്നതായി തോന്നിയൊ തറവാടിക്കു?
ഒരു മാസത്തോളം ശില്പശാലയെക്കുറിച്ചുള്ള പോസ്റ്റ് ഇവിടെ ഉണ്ടായിരുന്നു. അതില്‍ ക്രിയാത്മകമായി ഒന്നും പറയാതെ, അല്ലെങ്കില്‍ എന്തു വേണമെന്നൊ എന്തൊക്കെ ചെയ്യണമെന്നൊ ഒന്നും തന്നെ പറയാതെ ശില്പശാല കഴിഞ്ഞതിനു ശേഷം വെറുതെ ഒരു കമന്റിടുന്നതിനോടാണ് എതിര്‍പ്പ്. സോ കാള്‍ഡ് ബ്ലോഗേഴ്സിനു ( എന്നു വെച്ചാല്‍ സീനിയര്‍ ബ്ലോഗര്‍മാര്‍ എന്നവകാശപ്പെടുന്നവര്‍) ഇതിനോടൂള്ള എതിര്‍പ്പ് മുന്‍പും കണ്ടിട്ടുള്ളതാണ്. അതു കൊണ്ട് അതീനെപറ്റി ഒന്നും തന്നെ ഞാനിവിടെ പറയുന്നില്ല.
എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരാകുമ്പോള്‍ ഒരു പാടു അഭിപ്രായ വ്യത്യാസം ഉണ്ടാകും. അതുണ്ടായാലെ അഭിപ്രായരൂപീകരണം ഉണ്ടാകു എന്നു ഞാന്‍ വിശ്വസിക്കുന്നു.
സുകുമാരന്‍ മാഷിനു വേണമെങ്കില്‍ സ്വന്തം പേരും ഊരും വെച്ചു സംസാരിക്കാം. പക്ഷെ മറ്റുള്ളവരെ അതിനു നിര്‍ബന്ധിക്കാന്‍ നമുക്കു സാധിക്കില്ല.
കൂടുതലൊന്നും പറയുന്നില്ല. ഓഫീസിലാണ്,. കുറച്ചു ജോലികള്‍ തീര്‍ക്കാനുണ്ട്...:)
(O.T) ഓ ... പ്രിയ ദസ്തക്കിര്‍ സന്തോഷം .. സ്നേഹം .! ചിലപ്പോള്‍ ഫിലോസഫിക്കല്‍ മൂഡിലായിരിക്കുമ്പോള്‍ , ഈ യഥാര്‍ഥ ലോകത്തും നമ്മള്‍ അനോണികളല്ലേ നമ്മുടെ യഥാര്‍ഥ പേരും അനോണിമസ്സ് അല്ലേ എന്ന് എനിക്ക് തോന്നാറുണ്ട് ദസ്തക്കിര്‍ :)
കാറോടിക്കുന്നതെങ്ങിനെ എന്നു പഠിക്കാന്‍ കാറിന്റെ എഞ്ചിന്റെ സങ്കീര്‍ണ്ണങ്ങളായ പാര്‍ട്ടുകളെപ്പറ്റിയും തത്വങ്ങളെപ്പറ്റിയും അറിയണമെന്നില്ല. സ്റ്റിയറിംഗ്, ആക്സിലറേറ്റര്‍, ക്ലച്ച് പെഡലുകള്‍ എന്നിവ എങ്ങിനെ പ്രയോഗിക്കണം എന്നറിഞ്ഞാല്‍ മതി.
അതു പോലെതന്നെയാണു എങ്ങിനെ ബ്ലോഗെഴുതാം എന്നു പഠിക്കലും.
അതുകൊണ്ട് ഇനിയുള്ള ശില്‍പ്പശാലകളില്‍ രണ്ടു കാര്യങ്ങള്‍ സമാന്തരമായി നടത്തണം എന്നു താല്‍പ്പര്യപ്പെടുന്നു.
ഒരു സെക്‍ഷനില്‍ എങ്ങിനെ ബ്ലോഗുണ്ടാക്കാം എന്നു പഠിപ്പിക്കുക.
മറ്റൊരു സെക്‍ഷനില്‍ ബ്ലോഗുണ്ടാക്കുന്നതെങ്ങിനെ എന്നു പഠിച്ചുകഴിഞ്ഞവര്‍ യൂണിക്കോഡ് മലയാളം തുടങ്ങിയ കുറെക്കൂടി സാങ്കേതികമായ വശങ്ങള്‍ വിശദീകരിക്കുന്ന സെമിനാര്‍ നിരീക്ഷിക്കട്ടെ.
ഒരു മെയില്‍ അക്കൗണ്ട് തുടങ്ങുന്നതില്‍ കൂടുതലൊന്നും ഒരു ബ്ലോഗ്ഗ് അക്കൗണ്ട് തുടങ്ങാനെടുക്കില്ല. പിന്നീടുള്ളത് മലയാളം ടൈപ്പിങ്ങാണ് , ഒരു പവര്‍ പോയിന്‍റ്റ് പ്രസെനറ്റേഷന്‍ കൊണ്ട് ചെയ്യാവുന്നത് മത്രമാണിതൊക്കെ. അതുപോലും ചെയ്യാനറിയാത്തവര്‍ക്ക് ' സാങ്കേതികം ' പറഞ്ഞ് പഠിപ്പിക്കുന്നതിന്‍റ്റെ കാര്യവും മനസ്സിലാവുന്നില്ല.
തീര്‍ച്ചയായും ഒരവതരണം എന്ന നിലക്ക് തുടക്കത്തില്‍ ഒരു പരിജയപ്പെടുത്തല്‍ ആവാം അതു പോലും വേണമെങ്കില്‍ ഒരു ലഘു ലേഖയിലൂടെ ആവാവുന്നതേയുള്ളു ( അപ്പോള്‍ പക്ഷെ പ്രസംഗിക്കാന്‍ പറ്റില്ല! )
പിന്നീട് വേണ്ടതെല്ലാം കഥ / കവിത / സാങ്കേതികം / രാഷ്ട്രീയം / മതം അങ്ങിനെ അന്തും , അവരവര്‍ക്ക് സ്വതന്ത്ര മായി ബ്ലോഗില്‍ നിന്നും അവരവരുടെ ഇഷ്ടമനുസരിച്ച് കണ്ടെടുക്കാവുന്നതേയുള്ളു. ഇതിന്‍റ്റെ പിന്നണി പ്രവര്‍ത്തകരെപ്പറ്റിയോ , ബ്ലോഗര്‍മാരെപ്പറ്റിയോ പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല , പറഞ്ഞു എന്നര്‍ത്ഥമില്ല , പറഞ്ഞില്ലെന്നും!
അരൊക്കെയോ ചിലരെ എന്തൊക്കെയോ ചെയ്യാന്‍ നിര്‍ബന്ധിച്ചത് പോലെ തോന്നി ഇത്രയും കാലത്തെ അക്കാദമിയുടെ പ്രവര്‍ത്തനത്തെ കണ്ടപ്പൊള്‍. നെടുമുടി വേണു പറഞ്ഞതു പോലെ ,
' ബുദ്ധിമുട്ടി കഷ്ടപ്പെട്ട്.......'
മഹത് വത്ക്കരിച്ചത് പ്രവൃത്തികളെയാണ് വ്യക്തികളെയല്ല , എന്തോ വലിയ മഹാ സംഭവമാണെന്ന തോന്നലുണ്ടാക്കി ചില കമന്‍റ്റുകളും മറ്റും കണ്ടപ്പൊള്‍ അതു പറഞ്ഞെന്ന് മാത്രം.
ഒറ്റവാക്ക്: തുടക്കത്തില്‍ ഞാനും ഇതിനെ എതിര്‍ത്തിട്ടൊന്നുമില്ല , തടഞ്ഞിട്ടുമില്ല , ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട് , പക്ഷെ ഒന്ന് പറയാന്‍ തോന്നുന്നു , കുറച്ച് കാലം കഴിഞ്ഞാല്‍ , അക്കാദമികൊണ്ടാണ് മലയാളം ബ്ലോഗുണ്ടായതെന്നൊന്നും പറയില്ലെന്ന് കരുതാം അല്ലെ?
"ഒരു മെയില്‍ അക്കൗണ്ട് തുടങ്ങുന്നതില്‍ കൂടുതലൊന്നും ഒരു ബ്ലോഗ്ഗ് അക്കൗണ്ട് തുടങ്ങാനെടുക്കില്ല. പിന്നീടുള്ളത് മലയാളം ടൈപ്പിങ്ങാണ് , ഒരു പവര്‍ പോയിന്‍റ്റ് പ്രസെനറ്റേഷന്‍ കൊണ്ട് ചെയ്യാവുന്നത് മത്രമാണിതൊക്കെ. അതുപോലും ചെയ്യാനറിയാത്തവര്‍ക്ക് ' സാങ്കേതികം ' പറഞ്ഞ് പഠിപ്പിക്കുന്നതിന്‍റ്റെ കാര്യവും മനസ്സിലാവുന്നില്ല"
ഇതെങ്കിലും ചെയ്യാന്‍ ആരെയും കണ്ടില്ല ഇതുവരെ തറവാടീ...:)
നമ്മുടെ സുനില്‍ കോടതി ഫൈസല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ അനന്തപുരിയിലെ ശില്‍പ്പശാലാ വിശേഷങ്ങളെക്കുറിച്ച് മനോഹരമായ കുറച്ചു ചിത്രങ്ങളും,നല്ലൊരു കുറിപ്പും പോസ്റ്റിയിരിക്കുന്നു. നൈജീരിയയില്‍നിന്നും വന്ന ഉടന്‍ ശില്‍പ്പശാലക്ക് ഓടിയെത്തിയ ആലിഫ് എന്ന നമ്മുടെ പ്രിയ സഹോദരനെ വേണ്ടവണ്ണം ആ പോസ്റ്റില്‍ സുനില്‍ ആദരിച്ചിരിക്കുന്നു. (ആലിഫിനെ കണ്ടയുടന്‍ പരമാവധി ബ്ലോഗര്‍മാരെ പരിചയപ്പെടുത്താന്‍ ചിത്രകാരന്‍ ശ്രമിച്ചിരുന്നു.)സുനിലില്‍ കെ.ഫൈസലിന്റെ പോസിലേക്കുള്ള ലിങ്ക് ഇവിടെ ക്ലിക്കിയാല്‍ ലഭിക്കും.
എല്ലാം വായിച്ചു കൊള്ളാം, ഭൂലോഗത്തെ പ്രാണികളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നറിഞ്ഞതില്‍ ചാണക്യന് സന്തോയം.... നൂറു ശതമാനം ശരിചെയ്യാന്‍ ഒരു കുട്ടിമാളുവിനും തറവാടിക്കും മറ്റുള്ളവര്‍ക്കും കഴിയില്ല എന്നത് ചാണക്യമതം..മാങ്ങയുള്ള മാവിനെ കല്ലെറി വരൂ എന്നും ചാണക്യമതം. അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പുറം തിരിഞ്ഞ് നിന്ന് പ്രതികരിക്കാന്‍ അക്കാദമിയിലെ ഒരാളും തയ്യാറാവാത്തതില്‍ നമുക്ക് സന്തോഷമുണ്ട്. വിമര്‍ശനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ആര്‍ജിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് അക്കാദമി ഉറച്ചിരിക്കുന്നത്. ബ്ലോഗിംഗ് കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യമാണ് അക്കാദമിക്ക് ഉള്ളത്. അതിന്റെ ആദ്യ ചുവട് വയ്പാണ് കഴിഞ്ഞ ശില്പശാല. അതില്‍ വന്ന പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചവരോട് ചാണക്യന്‍ നന്ദി രേഖപ്പെടുത്തുന്നു. (ആദര്‍ശിനോട് വ്യക്തിപരമായി പറയട്ടെ, ആ കമന്റ് അല്പം കടുത്തുപോയി)
ലളിതമായി അവതരിപ്പിക്കണമെന്ന് ഞാനും അഭിപ്രായപ്പെട്ടിരുന്നു. എന്നാലും തറവാടി സൂചിപ്പിച്ച അത്രയും ലളിതമാണൊ കാര്യങ്ങള്‍? കമ്പ്യൂട്ടര്‍ ഉപയോഗിക്കുക പോലും ചെയ്യാനറിയാത്ത അറുപതു വയസ്സോളം പ്രായം വരുന്ന ഒരു സ്ത്രീ രാവിലെ മുതല്‍ അവിടെ വന്നിരുന്നു.മെയില്‍ ഐഡി തുറക്കാന്‍ പോയിട്ട് കമ്പ്യൂട്ടര്‍ തുറക്കാനറിയാത്തവര്‍. അതോ ഇനി ഇതൊക്കെ വല്യ പഠിപ്പും വിവരവും ഉള്ളവര്‍ക്കു മാത്രം മതിയെന്ന അവജ്ഞയോ? ഒരു കാര്യം ഉറപ്പാണ്, കുറച്ചു കാലം കഴിഞ്ഞാല്‍ ബ്ലോഗ് അക്കാദമി മുഖേനയാണ് ബ്ലോഗ് ലോക്കത്തേക്കെത്തിയത് എന്നു പറയുന്ന ചിലരെങ്കിലും നമുക്ക് കാണാനാവും. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, യാരിദും,വെള്ളെഴുത്തും മറ്റു ചിലരുമൊക്കെ ഉച്ചഭക്ഷണം പോലും കഴിക്കാതെ ബുദ്ധിമുട്ടി കഷ്ടപ്പെട്ടു തന്നെയാണ് ഇതു നടത്തിയത്.
തിരുവനന്തപുരം ശില്‍പ്പശാലയില്‍ നമുക്ക് ഇടവേളകളോ,മറ്റു തടസ്സങ്ങാളോ ഇല്ലാതെ ഹൈ സ്പീഡില്‍ ഇന്റെര്‍ നെറ്റ് കണക്ഷനും,നല്ല പ്രൊജക്റ്ററും ലഭിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു. യാരിദിന്റെ വ്യക്തി ബന്ധങ്ങളിലൂടെ സൌജന്യമായി തന്നെ ലഭ്യമായതാണ് ആ സൌകര്യങ്ങള്‍. ഇന്റെര്‍ നെറ്റ് കണക്ഷന്‍ സൌജന്യമായി തരപ്പെടുത്തിയത് ശിവയാണെന്നാണ് യാരിദില്‍ നിന്നും അറിഞ്ഞത്. ശിവയേയും,ആ പ്രൊജക്റ്റര്‍ ഉടമയേയും നമ്മുടെ സന്തോഷം അറിയിക്കുക. അഞ്ചു മണിക്ക് ശില്‍പ്പശാല തീരുംബോള്‍ വെള്ളെഴുത്തിനേയും,യാരിദിനേയും കണ്ടു. അതുവരെ ഉച്ച ഭക്ഷണമ്പോലും കഴിക്കാതെ ഇടവേളയില്ലാതെ അവര്‍ അദ്ധ്വാനിക്കുകയായിരുന്നു.ഈ ശില്‍പ്പശാല ചടങ്ങിനിടക്ക് അഞ്ചു മിനിട്ടുപോലും,ഇവര്‍ സ്വന്തം കാര്യങ്ങാള്‍ക്കു നീക്കിവക്കുകയോ,ഉപയോഗപ്പെടുത്തുകയ്യൊ ചെയ്തിട്ടില്ലെന്നത് സത്യമാണ്.മാത്രമല്ല,തങ്ങളുടെ പേരോ,ചിത്രമോ,ബ്ലോഗോ ഈ ശില്‍പ്പശാലയിലൂടെ പുറത്തുവരാതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, ഇവിടത്തെ വിമര്‍ശനങ്ങളൊന്നും ഈ ടീമിനെ ബാധിക്കുന്നതല്ല.ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ബ്ലോഗ് അക്കാദമിക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി മാത്രം നമുക്ക് വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാം.
My malayalam typing is not good enough. Thats y aangalam. Will be switching soon. I could attend the afternoon session only, because I was taking a class on "domestic mosquito control" at a residents' association annual meeting in the morning. The workshop was not bad. They helped me start a blog (my maiden blog)on MOSQUITO TRAPING!!! Title is "KOTHUKINAE KUPPIYILAAKKAM". Now I have to add content & links. Thanks to the blog shilpashaala.
"എനിക്കു ഷൈന്‍ ചെയ്യണമെന്നാഗ്രഹമില്ലായിരുന്നു." ആ തന്നിരിക്കുന്ന പവര്‍പോയിന്റ് പ്രസന്റേഷന്‍ കണ്ടിട്ട് അങ്ങനെയല്ലല്ലോ ഫാര്‍മറേ തോന്നിയത്. സ്വന്തം പടവും ഓര്‍ക്കുട്ട് പേജും. കൊള്ളാം. ഇങ്ങനെ നല്ല പബ്ലിസിറ്റി കിട്ടുവാണെങ്കില്‍ ഞാനും അടുത്ത ശില്പശാലക്ക് പ്രസംഗിക്കാന്‍ തയ്യാറാണ്.
ചുരുക്കത്തില്‍, എനിക്കു മനസ്സിലായതെന്തെന്നു വച്ചാല്‍,
തീരുവനന്തപുരം ബ്ലൊഗ് ശില്പശാലയില്‍ നടന്ന ചില കാര്യങ്ങള്‍ വര്‍ജിക്കേണ്ടതായിരുന്നു. ധാരാളം കാര്യങ്ങള്‍ അനുമോദനീയമായിരുന്നു. ഭാഷാസ്നേഹം, സാമൂഹ്യ കമിറ്റ്മെന്ര്‍്, ഗ്രൂപ് ഡൈനാമിക്സ് ഇവയുടെ ഒക്കെ അടിസ്ഥാനത്തില്‍ ആവരേജ് ബ്ലോഗേഴ്സ് ചെയ്യുന്നതില്‍ വ്യത്യസ്ഥമായി ചിലതൊക്കെ ചെയ്യാന്‍ തയ്യാറായ, ബ്ലോഗ്ഗ് ശില്പശാലയിലെ പ്രവര്‍ത്തകര്‍ക്ക് എന്റ് അഭിനനദനങ്ങള്‍.
ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ കുറച്ചു പേര്‍ നേതൃത്വ ഗുണങ്ങള്‍ കാണിച്ചു മുന്നിട്ടു വരണം. അതില്‍ കൂടുതല്‍ പേര്‍ അണിയറയില്‍ പ്രവര്‍ത്തിക്കണം. ചിലര്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കാണിക്കും. ചിലര്‍ ഒരു അഭിപ്രായവും മുന്‍കൂര്‍ കൊടുക്കാതെ കുറ്റം മാത്രം പറയും. ആരെങ്കിലുമൊക്കെ ഇതൊക്കെ കേള്‍ക്കാന്‍ തയാറായില്ലെങ്കില്‍ ഒന്നും നടക്കില്ല. സംഘാടകര്‍ക്ക് അനുമോദനങ്ങള്‍!
പത്തു കൊല്ലത്തോളമായ് കമ്പ്യുട്ടറും ഇന്റെര്‍നെറ്റും സ്ഥിരമായ് ഉപയോഗിച്ചെങ്കിലും ബ്ലോഗിങ്ങ് തുടങ്ങണം എന്ന് തോന്നി ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് എനിക്ക് ബ്ലോഗ് തുടങ്ങാന്‍ പറ്റിയത്. ഇതുപോലുള്ള ശില്പ്പശാലകള്‍ വളരെ അധികം ആള്‍ക്കാരെ സഹായിക്കും എന്ന് വിശ്വാസം ഉണ്ട്. വിമര്ശനങ്ങള്‍ ഉള്‍ക്കൊന്ട്ട് മുന്‍പോട്ടു പോകാന്‍ തയാറാവുമെങ്കില്‍ വളരെനല്ല കാര്യം.
മലയാളം ബ്ലോഗിലെ പൊളിറ്റിക്സ്, dynamics, ഹിസ്റ്ററി എന്നിവയൊക്കെ മനസ്സിലാക്കുമ്പോള്‍ വെറും ഈഗൊകളുടെ ഒരു വിളയാട്ടം ആയി തോന്നിയിട്ടുണ്ട്.
ശില്പശാലയുമായി ബന്ധപ്പെട്ടവരോട് ഒരു ചോദ്യം..നമ്മള്‍ ആ കേരള്‍ കോമിന്റെ സംഭവം ചര്‍ച്ച ചെയ്തോ..ഉണ്ടെങ്കില്‍ എന്തായിരുന്നു പ്രതികരണം? ഇതൊരു അവകാശ ചോദ്യമൊന്നുമല്ലാട്ടൊ.
കുഞ്ഞനോട് : കേരള്‍ ഡോട്ട് കോം സംഭവം അത്യന്തം അപലപനീയവും അത്തരമൊന്ന് ഇനിയും സംഭവിച്ചുകൂടാത്തതുമാണ് . അതിനെ നിയമപരമായും , ബ്ലോഗ്ഗര്‍മാര്‍ സംഘടിതമായും നേരിടേണ്ടതുമായിരുന്നു . അക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാത്രം കേരളാ ബ്ലോഗ് അക്കാദമിയോ ശില്പശാല പ്രവര്‍ത്തകരോ ഓര്‍ഗനൈസ്‌ഡ് ആയിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ . കമ്പ്യൂട്ടറുമായി ബന്ധമില്ലാത്തവരെ ഇന്റര്‍നെറ്റിനോടും മലയാളം ബ്ലോഗിനോടും അടുപ്പിക്കുക എന്ന ഏറ്റവും താഴെത്തട്ടിലുള്ള സേവനപ്രവര്‍ത്തനങ്ങളാണ് നിലവില്‍ അക്കാദമി നടത്തിവരുന്നത് . അതിനാല്‍ സ്വാഭാവികമായും ഇത്തരം കോപ്പി റൈറ്റ് പ്രശ്നങ്ങളില്‍ തല്‍ക്കാലം ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത ഒരു പരിമിതിയും അക്കാദമിയുടെ പ്രവര്‍ത്തകര്‍ക്കുണ്ട് . എന്നാല്‍ ഈ പ്രശ്ണത്തില്‍ നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ . തല്‍ക്കാലം അവര്‍ മലയാളം സര്‍വ്വീസ് നിര്‍ത്തിയത് കൊണ്ട് അടിയന്തിരമായി എന്തെങ്കിലും റീ-ഏക്റ്റ് ചെയ്യാനുള്ള സാഹചര്യവും നിലവിലില്ലെന്ന് തോന്നുന്നു . ഏതായാലും കേരള ബ്ലോഗ് അക്കാദമി ഒരു സംഘടനാ രൂപം കൈവരിക്കുമ്പോള്‍ ഏറ്റവും ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം ഇത്തരം കോപ്പി റൈറ്റ് പ്രശ്നത്തെ നേരിടാനുള്ള സംവിധാനത്തെ പറ്റിയാണ് . കേരള്‍ കോം പ്രശ്നത്തില്‍ ഇപ്പോള്‍ സംഭവിച്ചത് അഞ്ചല്‍ക്കാരന്‍ സൂചിപ്പിച്ചത് പോലെ അവര്‍ക്ക് അനര്‍ഹമായ പരസ്യവും പ്രചാരണവും കിട്ടി എന്നതാണ് . ഇത്രയുമാണ് വ്യക്തിപരമായി എനിക്ക് പറയാനുള്ളത് .
ബ്ലോഗ് സൃഷ്ടികളുടെ മോഷണം തീര്‍ച്ചയായും ഗുരുതര പ്രശ്നമാണ് . എന്നാല്‍ ,ഈ പ്രശ്നം പത്രങ്ങളിലോ,ബ്ലോഗിലോ വരാതെ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ മാത്രം സംഘടിതമായി ആശയവിനിമയം ചെയ്ത് , ആവശ്യമായ നടപടികളെടുക്കാന്‍ എല്ലാവരേയും സഹകരിപ്പിക്കുകയാണ് ഉചിതം. ശില്‍പ്പശാല വേദികളില്‍ ഇത് ഉന്നയിച്ചാല്‍ മോഷ്ടാക്കള്‍ പ്രതീക്ഷിക്കുന്നതിലധികം പ്രചാരം ചുളുവില്‍ അവര്‍ക്കു നല്‍കുന്ന പ്രവര്‍ത്തിയായിപ്പോകും. കൂടാതെ ബ്ലോഗ് സുരക്ഷിതമല്ലാത്ത സ്ഥലമാണെന്ന് പൊതുജനത്തിനിടയില്‍ ധാരണ പരക്കാനും അതു കാരണമാകും.
ഇട്ടിമാളു അവിടെ ഒളിച്ചിരുന്നിട്ട് ഇവിടെ വന്നു കമന്റിട്ട് ആക്ഷേപിച്ചു എന്നമട്ടില്‍ ഒരു മറുപടി കണ്ടു. യ്യൊ.. കൊടകരപുരാണം വായിച്ചിട്ടുപോലുംഞാന്‍ ഇത്ര ചിരിച്ചിട്ടില്ല. പെണ്ണൂങ്ങളെ നമ്പാന്‍ കൊള്ളൂല്ലാട്ടാ... അടുത്ത പൂരത്തിനും ആറാട്ടിനും ഒക്കെ ഇങ്ങനെ ചാരപ്പണി നടത്താന്‍ വരുന്നവരെ അകത്ത് കയറ്റല്ലും.
ഈ പോസ്റ്റില്‍ എത്തിച്ച കോവാലകൃഷ്ണന്‍ അണ്ണന് നന്റ്രി.
ഗുപ്തന്‍ ചോദിച്ച സംശയത്തിനുള്ള മറുപടി എന്തെന്നുവെച്ചാല്‍, എന്റെ കമന്റ് വായിക്കുന്നവരുടെ മനസ്ഥിതി പോലെയിരിക്കും അതിനുള്ള ഉത്തരവും. മനസ്സിലായെന്നുകരുതുന്നു.
മിണ്ടാതിരുന്നതാ, ചില കാര്യങ്ങള്‍ പറയെട്ടെ. ഇട്ടുമാളുവിന്റെ കമന്റ് പ്രചോദനമായെടുക്കേണ്ടതിന് പകരം പ്രതികരണം പ്രതികാരമായിട്ടെടുത്ത്, വ്യക്തിഹത്യയിലേക്ക് നീക്കിയത് യരിദിന്റെ കമന്റാണ്. സംഘടന പാടവം മാത്രം പോര, ക്ഷമയും സഹനശീലവും സംഘാടകര്‍ക്ക് വേണം. കംന്റടിച്ച്, ഇട്ടിമാളു കാശിക്ക് പോയെനെ. അവരെ ഓടുന്ന ബസ്സില്‍ നിന്നും പിടിച്ചിറക്കിയത് എന്തിനായിരുന്നു?.
അദര്‍ശ്, നമ്മള്‍ ജില്ലയുടെയും സംസ്ഥാനത്തിന്റെയും പേരിലല്ല അറിയപ്പെടുന്നത്. മലയാളത്തിന്റെ പേരിലാണ്. ഖേദമുണ്ടോ അഭിപ്രായത്തിന്?.
ഓര്‍ക്കുട്ടും ബ്ലോഗും തമ്മിലെന്ത് ബന്ധം?. ബ്ലോഗര്‍മാരെ ഉദ്ധരിക്കാന്‍ അക്കാദമി തുനിയരുത്. ഫോട്ടോ ബ്ലോഗ്, പോഡ് കാസ്റ്റ്, കോപ്പി റൈറ്റ്, മണങ്കട്ട. എന്നിത്യാധി കാര്യങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് വിടുക. എങ്ങനെ ഗൂഗിള്‍ ഐഡിയുണ്ടാക്കാം എന്ന് തുടങ്ങണം. (ഇന്റര്‍ നെറ്റില്‍ നിന്നാണ് ആദ്യം തുടങ്ങേണ്ടത്) എന്താണ് ബ്ലോഗെന്നും. കപ്പല്‍ തുറമുഖത്തെത്തിക്കുന്ന ജോലി, കപ്പിത്താന്റെതാണ്. ലൈറ്റ് ഹസിന്റെ ജോലി അതല്ലല്ലോ?.
ചിത്രകാരോ, ഇതാണ് ബ്ലോഗിന്റെ ഗുണം. പണ്ട്, കാസര്‍കോട്ട് കൊടുത്താല്‍ കൊല്ലത്ത് കിട്ടിയിരുന്നു. ഇന്ന്, തമ്പനൂര്‍ ബസ് സ്റ്റാന്റില്‍ കെടുത്ത് റോഡ് ക്രോസ് ചെയ്ത് റെയില്‍വെ സ്റ്റേഷന്റെ പരിസരത്ത് നിന്ന് തന്നെ, കെടുത്തത് കിട്ടും. യരീദ് പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ പോലും നിങ്ങള്‍ക്കായില്ല. അത് തെറ്റായെന്ന് തോന്നുന്നില്ലെ?.
തറവാടി, ഏറൂ, ഇതോക്കെ ഒരു ഓട്ട ചാട്ട സ്പിരിറ്റില്‍ എടുത്തൂടെ?.
മറ്റുചിലരോട്, ചില ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അഗ്രഹമുണ്ട്, പക്ഷെ, അത് വന്‍ഭൂകമ്പമുണ്ടാക്കുമെന്ന തിരിച്ചറിവില്‍, ഇല്ല.
യാരിദ്, എന്നെ അറിയില്ലെന്ന് മാത്രം പറയല്ലെ. എങ്ങനെ ഗൂഗിള്‍ ഐഡി തുടങ്ങാമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എന്റെ സ്ലാഗ് മനസിലാവാതെ നട്ടം തിരിഞ്ഞ യരീദിനെ ഞാന്‍ മറന്നാലും, യരീദ് മറക്കില്ല. (ഈ അനോനികളുടെ ഒരു കാര്യം)
ബീരാന്‍ കുട്ടി, ജ്ജ് ബല്യ തമാശക്കാരനാന്ന് ന്‍ക്ക് പണ്ടെ അറിയാം. പക്ഷെ ഇത്രേം വല്യ തമാശകളൊന്നും അന്റെ വായിന്നു മ്മള്‍ കേട്ടിട്ടില്ല..ങ്ങള്‍ എന്താപ്പാ ഈ പറേണത്. നുമ്മക്കാണെല്‍ ഒരു പിടിയും കിട്ടുന്നില്ല..
ജ്ജ് എന്തൊക്കെയൊ പറയുന്നു. ഓര്‍ക്കുട്ട്,ബ്ലോഗ് ജിമെയില്‍, സ്ലാഗ്....
സത്യം പറയാല്ലൊ ബീരാന്‍ കുട്ടി, എന്താണു ബീരാന്‍ കുട്ടി പറയുന്നതെന്ന് എനിക്കൊരു പിടിയുമില്ല.
താങ്കള് അനോണിയൊ സനോണിയൊ ഇനി എന്തു പരേതാത്മാവു തന്നെയായാലും എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേയല്ല..താങ്കളു എല്ലാം കഴിഞ്ഞിട്ടു ഇതൊക്കെ വന്നു പറയുന്നത് എന്തുദ്ദേശത്തിലാണെന്നും മനസ്സിലാകുന്നില്ല..;)എനിക്ക് ബ്ലോഗിംഗല്ല പണി. അതൊണ്ട് ബീരാന്‍ കുട്ടി വന്ന് എന്തു വേണെലും പറഞ്ഞോളു..ഞാന്‍ ദാ സ്ഥലം കാലിയാകി..:)
ദെ ഈ പൂരം തീര്‍ന്നില്ലെ, തൊന്തരവ് തൊന്തരവ് ആകെ തൊന്തരവ്.... വ്യക്തിപരമായി ആരേയും ആക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ചിലത് പറയാതിരിക്കാന്‍ കഴിയില്ല. ശില്പശാല കഴിഞ്ഞതുമുതല്‍ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല. അവയില്‍ ചിലത് വളരെ പോസിറ്റീവായ വിമര്‍ശനങ്ങളായിരുന്നു, അവയില്‍ കഴമ്പുമുണ്ടായിരുന്നു. എന്നാല്‍ ചിലത് വിമര്‍ശിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ എയ്തു വിട്ടതാണ്. അതിനു പിന്നിലെ ദുഷ്ടലാക്കുകള്‍ തിരിച്ചറിഞ്ഞ അക്കാദമി പ്രവര്‍ത്തകര്‍ അതിനെ നേരിട്ടു എന്നത് ശരിയാണ്. അത് വേണ്ടിയിരുന്നും താനും. അതില്‍ ആരും മുഖം കറുപ്പിച്ചിട്ട് കാര്യമില്ല. എന്തും വിമര്‍ശനത്തിന്റെ പേരില്‍ ഉന്നയിക്കാമെന്ന് കരുതിയാല്‍ ‘എന്തും’ തിരിച്ചും പ്രതീക്ഷിക്കാം..
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം.അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
103 comments:
അഭിനന്ദനങ്ങള്‍.
യാരിദ്,
ഇനിയുമുണ്ടല്ലോ കൂടുതല്‍ ബ്ലോഗ് ശില്പശാലാവിശേഷങ്ങളും ചിത്രങ്ങളും...
പോരട്ടേ....
ശിവ.
പോരട്ടെ ഇനിയും കാമറയില്‍ ഉറങ്ങിക്കിടക്കുന്ന ഫോട്ടോകള്‍
ഇത് കുറെ മൊബൈല്‍ ചിത്രങ്ങള്‍
ചിത്രകാരന് മാഷിനും, യാരിദിനും, വെള്ളെഴുത്ത് മാഷിനും, ചാണക്യനും, അങ്കിളിനും, കേരളാഫാര്‍മ്മറിനും എന്റെ അഭിനന്ദനങ്ങള്‍...ഈ ശില്പശാല വിജയമാക്കിയതിന്.
സസ്നേഹം,
ശിവ.
മൂന്നുകൊല്ലം മുമ്പ് ഒന്നാമനായിരുന്ന എന്നെ പിന്നിലാക്കിക്കൊണ്ട് വയസ്സന്മാരുടെ ഒരു നിര എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
വിജയകരമായെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ഇതിനു വേണ്ടി പ്രയക്നിച്ച എല്ലാ പ്രിയബ്ലോഗ് സുഹൃത്തുക്കള്‍ക്കും നന്ദി ഭാവുകങ്ങള്‍...
എല്ലാവർക്കും എന്റെ ഭാവുകം
ശില്പശാല ഗംഭീരമാവട്ടെ.
ആശംസകള്‍....
എല്ലാ നവ ബ്ലോഗര്‍മാര്‍ക്കും സ്വാഗതം.
എന്തെങ്കിലും സംശയങ്ങളോ സഹായങ്ങളോ വേണ്ടവര്‍ ഇവിടെ നോക്കൂ
kalakkiyallo machu....
abinandanangal
തുടക്കമിത്രേം ഗംഭീരമാക്കിയതിന് ഏറെ അഭിനന്ദനങ്ങൾ
സംഘാടകര്‍ക്കും നാളത്തെ ബ്ലോഗ് പ്രതിഭകള്‍ക്കും ഭാവുകാശംസകള്‍!
അഭിനന്ദനങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും!
മുകളില്‍ നിന്നും രന്ടാമത്തെ ഫോട്ടോയിലെ പുറകില്‍ നില്ക്കുനത് ഞാന്‍ ആണേ....
അഭിനന്ദനങ്ങള്‍ ആശംസകള്‍
Congrats.......
തിരു: ബ്ലോഗ്ഗ് ശിൽപ്പശാല വൻ വിജയമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ!. ഇതില് പങ്കെടുത്ത എല്ലാ ബ്ലോഗർമാർക്കും നന്ദി, പുതുതായി ബൂലോകത്തെയ്ക്ക് എത്തിയവർക്ക് സ്വാഗതം..
ബ്ലോഗ് ശില്പ ശാല ഗംഭീര വിജയമാക്കാന്‍ പ്രയത്നിച്ച ഇതിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാ കുടപ്പിറപ്പുകള്‍ക്കും അഭിനന്ദനങ്ങള്‍..!
കൂടുതല്‍ പടങ്ങളും വിവരങ്ങളും ഇനും പോസ്റ്റുമെന്ന് കരുതുന്നു..
എന്റെ ശബ്ദം, അല്ല ബോലോക ശബ്ദം സജ്ജീവ് ഭായിലൂടെ കേട്ടു..
ശില്പശാലയെ ഗംഭീര വിജയമാക്കാന്‍ സഹായിച്ച എല്ലാപേര്‍ക്കും നന്ദി......
അഭിനന്ദനങ്ങള്‍..............
ആശംസകള്‍...................
ആശംസകള്‍..
എല്ലാരും പറയുന്നു ഇതൊരു വന്‍വിജയമായിരുന്നെന്ന്.. അപ്പൊ ഇതിനു മുമ്പുള്ള ശില്പശാലകളും ഇതുപോലുള്ള വിജയങ്ങള്‍ ആയിരുന്നൊ എന്നൊരു സംശയം.. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍..
ഈ ശില്പശാലകൊണ്ട് എന്താ ഉദ്ദേശിക്കുന്നെ.. ഞാന്‍ മനസ്സിലാക്കിയത് വെച്ചാണെങ്കില്‍, ബ്ലോഗ് എന്താണെന്ന് അറിയാത്തവര്‍ക്ക് അതു മനസ്സിലാക്കാനും തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുമുള്ള ഒരു അവസരം.. ഒപ്പം ബ്ലോഗ് ചെയ്യുന്നവര്‍ക്ക് സംശയങ്ങള്‍ തീര്‍ക്കാനും..
എന്തുകൊണ്ട് ബ്ലോഗുന്നു എന്നു പറഞ്ഞു വന്ന അങ്കിളിന്റെ അനുഭവ വിവരണം നല്ലതായിരുന്നു.. പക്ഷെ അതുകൊണ്ട് എങ്ങിനെ ബ്ലോഗാം എന്നുള്ള വിവരം കിട്ടുമോന്ന് സംശയം.. ഒന്നുമറിയാത്തവര്‍ക്കല്ലെ പറഞ്ഞു കൊടുക്കുന്നത്.. എന്തായാലും തുടക്കക്കാരിക്ക്(രന്റെ കാര്യം അറിയില്ല) എന്നാ തുടങ്ങിയേക്കാം എന്നു തോന്നുന്നതരത്തില്‍ ആര്‍ക്കെങ്കിലും ഒന്നു വിശദീകരിക്കാമായിരുന്നു...
വിമല്‍ കുമാര്‍ പറയാന്‍ തുടങ്ങിയപ്പൊ ഇതെന്തപ്പാ എന്നാ തോന്നിയെ.. പക്ഷെ ഒന്നു ക്ലച്ച് പിടിച്ചു വന്നപ്പൊഴെക്കും പാവത്തെ ഇറക്കി വിട്ടു.. അതു കഷ്ടായി ട്ടൊ..
പ്രദീപ്കുമാറിന്റെ "പോഡ്കാസ്റ്റിങ്" എനിക്ക് പെരുത്തിഷ്ടായി... ചുരുങ്ങിയ വാക്കുകളിലാണെങ്കിലും പറയാനുള്ളത് നന്നായി തന്നെ പറഞ്ഞു..
ആദര്‍ശ് ആദ്യമദ്ധ്യാന്തം ഓടി നടക്കുന്നതിനിടയില്‍ പറഞ്ഞു പോയതെല്ലാം പെറുക്കി സൂക്ഷിക്കാവുന്നതായിരുന്നു.. പക്ഷെ അവിടെയും വന്നിരിക്കുന്നവര്‍ "അക്ഷരം" പഠിക്കാനാണെന്ന് പലപ്പൊഴും മറന്നു പോയ പോലെ.. പിന്നെ പ്രസംഗത്തില്‍ എവിടെയൊക്കെയൊ കോളേജ് ഇലക്ഷന്‍ കാലത്തെ ഓര്‍മ്മിപ്പിച്ചു.. :)
എന്നാലും ആര്‍ക്കു റാങ്ക് കൊടുക്കും ന്ന് ചോദിച്ചാല്‍.. അത് കാര്‍ട്ടുണിസ്റ്റിനു തന്നെ.. ആ ചിരിക്കൊരു സ്പെഷല്‍ സലാം...
ഹോ.. എന്നാലും നമ്മുടെ കര്‍ഷകന്റെ ഷൈന്‍ ചെയ്യല്‍ .. അതിത്തിരി കൂടിപോയൊ എന്നൊരു സംശയം.. (എല്ലാം സംശയങ്ങള്‍ തന്നെ) ....പിന്നെ കുടുംബത്തൊരു കാര്യം നടക്കുമ്പൊ തറവാട്ടുകാരണവര്‍ മൂലക്കിരിക്കരുതല്ലൊ അല്ലെ?
(ടൈഗര്‍ ബിസ്കറ്റും ചായയും മറന്നില്ലാട്ടൊ)
ഇതൊക്കെ പറയാന്‍ ഇവളാര് എന്നു ചോദിക്കല്ലെ.. ചുമ്മാ അതു വഴി പോയപ്പൊ ഒന്നു കേറിനോക്കി.. അപ്പൊ കണ്ടതാ.. അല്ല, എന്താ ഈ പരിപാടി എന്നൊന്ന് അറിയാന്‍.. ഇനി എനിക്ക് മാത്രമെ ഇങ്ങനെ തോന്നിയുള്ളൊ.. എന്നാ എന്റെ കുഴപ്പം..
കൂടുതല്‍ ബ്ലോഗ് ശില്പശാലാവിശേഷങ്ങളും ചിത്രങ്ങളും.പോരട്ടേ....
എല്ലാവർക്കും എന്റെ അഭിനന്ദനങ്ങള്‍...ശില്പശാല ഗംഭീരമാവട്ടെ
ഇട്ടിമാളുവിന്.. ആരെയും ഇറക്കി വിട്ടില്ല, പറഞ്ഞതു തമാശക്കായിക്കോട്ടെ, പക്ഷെ കേള്‍ക്കുന്നവരെല്ലാം അങ്ങനെ വിച്ചാരിക്കില്ല. ആര്‍ക്കു കൊടുത്തതിലും കൂടുതല്‍ സമയം വിമലിനു കൊടുത്തിരുന്നു. അതില്‍ കൂടുതല്‍ സമയം എടുത്തപ്പോള്‍ ഒരു കുറിപ്പു കൊടുത്തിരുന്നു. വേറെ ആള്‍ക്കാരും ഉണ്ടായിരുന്നല്ലൊ.എല്ലാവര്‍ക്കും അവസരം വേണ്ടെ....
യാരിദെ..
ഇറക്കിവിട്ടെന്ന് പറഞ്ഞത് തമാശയായി തന്നെയാ.. ആ കുറിപ്പ് കൊടുക്കല്‍ ഞാനും കണ്ടിരുന്നു.. മുന്നിലിരുന്നിട്ടും കണ്ടില്ലെന്ന് പറഞ്ഞാല്‍ നുണയാവില്ലെ..
“വേറെ ആള്‍ക്കാരും ഉണ്ടായിരുന്നല്ലൊ.എല്ലാവര്‍ക്കും അവസരം വേണ്ടെ....“
സംഘാടകര്‍ക്കെല്ലാം അരങ്ങില്‍ കേറാന്‍ അവസരമൊരുക്കുകയാരുന്നൊ ലക്ഷ്യം.. അതല്ലല്ലൊ.. അതൊ ഇനി അങ്ങിനെ ആണോ?
ഇട്ടിമാളു അവിടെ വന്നിട്ടു സംഘാടകര്‍ അരങ്ങില്‍ കയറിയിറങ്ങി നിരങ്ങുന്നതാണൊ കണ്ടത്? ഇവിടെ സംഘാടകരില്ലായിരുന്നു. എല്ലാവരും കൂടെയായിരുനു ചെയ്തത്....
ഈ ശില്പശാല വന്‍വിജയമാക്കിയതിന് അഭിനന്ദനങ്ങള്‍..:)
“സംഘാടകര്‍ അരങ്ങില്‍ കയറിയിറങ്ങി നിരങ്ങുന്നതാണൊ കണ്ടത്? “
അല്ല താങ്കള്‍ക്ക് തന്നെ അങ്ങിനെ തോന്നിയ ലക്ഷണമുണ്ടല്ലൊ, ഈ പറച്ചിലില്‍... :)..
ഞാന്‍ വഴക്കിടാന്‍ വന്നതല്ല.. എല്ലാരും വിജയം വിജയം എന്നു കൊട്ടിഘോഷിച്ചപ്പൊ, ഇത്രയൊക്കെയായാല്‍ വിജയമാവുമൊ എന്നതെന്റെ സംശയം.. പിന്നെ ഇവിടെ, ഈ പോസ്റ്റില്‍ കമന്റായി “നഗ്നനായ രാജാവ് ജയിക്കട്ടെ” എന്നു മാത്രമെ പറയാവു എന്നൊന്നും ഇല്ലല്ലൊ.. മറുകുറിയിടും മുമ്പ് ഒന്നൂടെ ആലോചിക്കൂ.. ഇത് വിജയമായിരുന്നെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നു..(ഉണ്ടെന്നെ നിങ്ങള്‍ പറയൂ ..).. അവിടെ ഒരു ഒരു ഇരുനൂറ് പേരെങ്കിലും(അതില്‍ കൂടുതലൊ) ഉണ്ടായിരുന്നിരിക്കില്ലെ.. അതില്‍ ബ്ലോഗിങിനെ കുറിച്ച് ഒന്നും അറിയാതെ കൌതുകത്തോടെ വന്ന എത്ര പേര്‍ക്ക് അത് പ്രയോജനപ്പെട്ടിട്ടുണ്ടെന്നും.. (ഇതിന്റെ കണക്കെടുത്തല്ല ഞാന്‍ വന്നിരിക്കുന്നെ..) പക്ഷെ അവിടത്തെ അവതരണം കണ്ടപ്പൊ എനിക്ക് തോന്നിയതാ..
അപ്പൊ സലാം.. ഇനി ഈ വഴിയില്ല.. വേറെ എവിടെലും വെച്ച് കാണാം ട്ടൊ.. :)
ഇട്ടിമാളുവിന്റെ കമന്റില്‍ നിന്ന് ഒരു വായനക്കാരന്‍ എന്ന നിലയില്‍ മനസ്സിലായത് ബ്ലൊഗര്‍മാര്‍ അല്ലാത്തവര്‍ക്ക് ഈ ശില്പശാല കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല എന്നാണ്. തന്നെയുമല്ല പലരും തന്റെ പ്രാമാണിത്വം കാണിക്കാന്‍ ഉപയോഗിച്ചു എന്നും ഒരു ധ്വനി ഇട്ടിമാളുവില്‍ നിന്നും മനസ്സിലായി. തെറ്റിദ്ധാരണ മാറ്റാനായി മറ്റ് വായനക്കാര്‍ക്കു വേണ്ടിയെങ്കിലും അവിടെ ഉണ്ടായിരുന്ന ബ്ലോഗര്‍മാര്‍ ആരെങ്കിലും ഒരു വിശദീകരണം നല്‍കിയാല്‍ നന്നായിരുന്നു എന്ന് (ബ്ലോഗ് അക്കാദമിയെ പറ്റി ഒരു പോസ്റ്റ് ഇട്ടവന്‍ എന്ന നിലയില്‍) അഭ്യര്‍ത്ഥിക്കുന്നു.
സംഘാടകര്‍ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് നല്ലൊരു സംരഭം ആണെന്ന് അറിയാവുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്. ക്ഷമിക്കുക.
ഇട്ടിമാളുവിനോട്,
ഇത് അപ്പോള്‍ തന്നെ അവിടെ വച്ച് പറയാമായിരുന്നു. അപ്പോള്‍ അടുത്ത പ്രാവശ്യം വേണ്ട കരുതലുകള്‍ അവര്‍ എടുത്തേനെ. പിന്നെ സലാം പറഞ്ഞ് പോകാതെ ക്രിയാത്മകമായി എന്തൊക്കെയാണ് ചെയ്യേണ്ടിയിരുന്നത്, എവിടെയൊക്കെയാണ് തെറ്റ് പറ്റിയത് എന്ന് കൂടി പറഞ്ഞിട്ട് പോകൂ.
ഇപൊ തീരെ സമയമില്ല, ലേശം ജോലിയുണ്ട്, അതു തീര്‍ത്തിട്ടു വന്നു മറുപടി തരാം ഇട്ടി..:)
അനില്‍ശ്രീ... താങ്കള്‍ ചോദിച്ചത് കൊണ്ട്..
എനിക്ക് തോന്നിയത് ഞാന്‍ ആദ്യമെ പറഞ്ഞല്ലൊ.. അതും ഒരു സംശയത്തിന്റെ ആനുകൂല്യം ചോദിച്ചുകൊണ്ട്..
ക്രിയാത്മകമായി ഇടപെടാന്‍ എനിക്ക് കഴിയില്ല എന്നതുകൊണ്ട് തന്നെയാണ്, ഞാന്‍ അവിടെ വെച്ച് അഭിപ്രായം പറയാതിരുന്നത്.. സാഹചര്യവും അനുകൂലമായി തോന്നിയില്ല.. ഒരു കമന്റിട്ടതിനു ഇത്രയും പുകില്‍.. അപ്പൊ പിന്നെ അവിടെ വെച്ചെങ്ങാനും പറഞ്ഞിരുന്നെങ്കീല്‍.. പിന്നെ കുറ്റങ്ങള്‍ മാത്രമല്ലല്ലൊ ഞാന്‍ നിരത്തിയത്, എനിക്ക് നല്ലതെന്ന് തോന്നിയതും പറഞ്ഞില്ലെ... എന്റെ അഭിപ്രായത്തില്‍ ആദര്‍ശിന് കുറച്ചൂടെ നന്നായി തന്നെ സ്റ്റെപ് ബൈ സ്റ്റെപ് ആയി ബ്ലോഗ് ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും അവതരിപ്പിക്കാമായിരുന്നെന്ന് തോന്നി.. അപ്പൊഴേക്കും ബാറ്റണ്‍ കൈമാറിയിരുന്നു..
പിന്നെ തെറ്റുപറ്റിയത് അക്കമിട്ട് നിരത്തിയാല്‍ എന്തെങ്കിലും ഗുണമുണ്ടോ?...
ദേ,, യാരിദ് .. എനിക്കുള്ള മറുപടിയുടെ പണിപ്പുരയിലാ.. ഞാന്‍ രംഗം വിടുന്നു.. :)
ഇട്ടിമാളുവിന്റെ കമന്റ് വളരെ ഗൌരവത്തോടെയാണ് കാണേണ്ടതും മറുപടി പറയേണ്ടതും . എന്താണ് ബ്ലോഗ് , എങ്ങനെയാണ് കമ്പ്യൂട്ടറില്‍ മലയാളത്തില്‍ എഴുതുകയും വായിക്കുകയും ചെയ്യുക എന്ന് അറിയാത്ത സാധാരണക്കാര്‍ക്ക് അത് പറഞ്ഞ് കൊടുത്ത് അവരെയും ഈ ഇന്റര്‍നെറ്റിന്റെ ലോകത്ത് കൈ പിടിച്ചുയര്‍ത്തുക എന്ന ഉദ്ദേശത്തിലാണ് ബ്ലോഗ് അക്കാദമി രൂപീകരിക്കപ്പെട്ടുള്ളതും ശില്പശാല എന്ന പരിപാടി രൂപകല്പന ചെയ്തിട്ടുള്ളതും . അക്കാദമിക്ക് തന്നെ ഒരു പാഠ്യപദ്ധതിയും പാഠാവലിയുമുണ്ട് . കമ്പ്യൂട്ടറുമായി പരിചയമില്ലാത്തവരെയാണ് അത് ഉന്നം വയ്ക്കുന്നത് . ഇത് സാധാരണയായി നടക്കാറുള്ള ബ്ലോഗ് മീറ്റുകളില്‍ നിന്ന് തികച്ചും വിഭിന്നമാണ് . ഈ ഒരു ശൈലി തിരുവനന്തപുരത്ത് പിന്‍തുടര്‍ന്നോ എന്നെനിക്കറിയില്ല . ശില്പശാലയുടെ വിജയത്തിന്റെ അളവുകോല്‍ എത്ര പേര്‍ക്ക് ബ്ലോഗിനെക്കുറിച്ച് മനസ്സിലാക്കാനും പുതിയതായി ബ്ലോഗ് തുടങ്ങാനും കഴിഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിലാണ് . ആ അര്‍ത്ഥത്തില്‍ , തിരുവനന്തപുരം ശില്പശാലയില്‍ ഉച്ചയ്ക്ക് ശേഷം നടന്ന സെഷണില്‍ ബ്ലോഗിനെക്കുറിച്ചുള്ള പഠനവും സംശയനിവാരണവും തന്നെയാണ് പ്രധാനമായി നടന്നത് എന്ന് മനസ്സിലാക്കുന്നു . ഒരു പക്ഷെ ഇട്ടിമാളു കാലത്ത് വരികയും ഉച്ചയ്ക്ക് മുന്‍പേ പോയിട്ടുമുണ്ടാകാം . അത് കൊണ്ട് ഉണ്ടായ തെറ്റിദ്ധാരണയാകാം . ഏതായാലും ഒരു ആത്മവിമര്‍ശനത്തിന് മുതിരാനും തുടര്‍ന്ന് നടക്കുന്ന ശില്പാശാലകളില്‍ അക്കാദമിയുടെ പതിവ് ശൈലിയില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ശ്രദ്ധിക്കാനും ഇട്ടിമാളുവിന്റെ കമന്റ് സഹായകരമാണ് . ആ അര്‍ത്ഥത്തില്‍ പ്രസ്തുത കമന്റ് പോസിറ്റീവ് ആയി എടുക്കാന്‍ ഞാന്‍ ബന്ധപെട്ടവരോട് അഭ്യര്‍ത്ഥിക്കുന്നു .
ഇനി ശില്പ്പശാല നടത്തുന്നവര്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കും എന്ന് കരുതുന്നു. മറ്റുള്ളവര്‍ പുതിയ ആള്‍ക്കാര്‍ ആണെന്ന്‍ മനസ്സില്‍ വച്ച് എല്ലാം മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കുക.
ഇട്ടിമാളൂ ഞാന്‍ ഇത് ഇവിടെ ചോദിച്ചത് ഒരു തുറന്ന ചര്‍ച്ചക്ക് വഴി തെളിഞ്ഞാല്‍ അത് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണല്ലോ എന്ന് കരുതി മാത്രമാണ്.
ശ്ശൊ എന്റൊരു കാര്യം..പിന്നെയും വന്നു ഞാന്‍..
അതെ ഞാന്‍ പറഞ്ഞിരിക്കുന്നത്.. ക്ലാസ്സുകളെ കുറിച്ച് മാത്രമാണ്.. 10 മുതല്‍ 1.30 വരെയെ ഞാന്‍ അവിടെ ഉണ്ടാരുന്നുള്ളു.... അതിനപ്പുറവും ഇപ്പുറവും ഉള്ളതിനെ കുറിച്ച് എനിക്കറിയില്ല..
അപ്പോ ഞാന്‍ ഊഹിച്ചത് ശരിയായി , ഉച്ചയ്ക്ക് ശേഷമുള്ള സെഷണിന് മുന്‍പേ ഇട്ടിമാളു പോയിരുന്നല്ലോ .അതിന് ശേഷം നടന്നത് ക്രിയാത്മകമായ ബ്ലോഗ് പഠനം മാത്രമായിരുന്നു എന്ന് അറിയുക . ഏതായാലും ഈ കമന്റ് ഇവിടെ പങ്ക് വെച്ചത് കൊണ്ട് സംശയം തീര്‍ന്നല്ലോ .
ഇട്ടിക്കു മറുപടി തരാന്‍ പണിപ്പുര വരെ പോകുകയൊന്നും വേണ്ട. എനിക്കു എന്റെ ഓഫീസിലെ ജോലി തീര്‍ക്കാനുണ്ട്, അതു കഴിഞ്ഞിട്ടു സമാധാനമായി പറയാമെന്നു കരുതി. ആര്‍ക്കും മറുപടി കൊടുക്കേണ്ട ബാധ്യതയൊന്നും എനിക്കില്ല
ക്രിയാത്മകമായി ഇടപെടാന്‍ അവിടെ വന്നു പരിചയപ്പെടുത്തിയ എല്ലാവര്‍ക്കുംഅവസരമുണ്ടായിരുന്നു. അതു ചെയ്യാതെ, കാര്യമറിയാതെ വന്ന് എന്തെങ്കിലും പറഞ്ഞിട്ടു പോകുന്നതു ശരിയുള്ള ഏര്‍പ്പാടാണെന്നു തോന്നുന്നെങ്കില്‍ അങ്ങനെ കരുതിക്കോളു.
ആരെയും ഞാനിവിടെ കുറ്റപ്പെടുത്തിയില്ല. വിജയമായെന്ന് പറഞ്ഞതു ആപേക്ഷികമായിട്ടാണ്‍. പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടി ആള്‍ക്കാരവിടെയുണ്ടായിരുനു. അതു കൊണ്ടാണ് വിജയമാണെന്നു പറഞ്ഞതു.
അവിടെ വന്നവരില്‍ കുറച്ചു പേരെങ്കിലും എന്നെ നേരിട്ടു വിളിച്ച് ഉപയോഗപ്രദമായ ഒന്നായിരുന്നു അതെന്നു പറഞ്ഞു. അവകാശ വാദങ്ങളൊന്നുമില്ല കൂടുതല്‍. പക്ഷെ കാര്യമറിയാതെ എന്തെങ്കിലും പറഞ്ഞിട്ടു പോകുന്നതിനെ ഒന്നും ഞാന്‍ പറയുന്നില്ല,അവിടെ വന്നിട്ടു പോയ ഉച്ചക്കു ശേഷവും അവിടെ ഉണ്ടായിരുന്ന ആള്‍ക്കാരാണ്‍ പറയേണ്ടത് അതു ഉപയോഗ പ്രദമായിരുന്നൊ എന്നു.
ശില്പശാലയെക്കുറിച്ചുള്ള എന്റ അഭിപ്രായം ഞാന്‍ ചിത്രകാരനോടു പറഞ്ഞിരുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അതൊരിക്കലും വന്‍ വിജയമായിരുന്നില്ല. പക്ഷെ പരിമിതമായ സമയത്തില്‍ ഇത്രയെങ്കിലും ചെയ്യാന്‍ സാധിച്ചുവെന്ന ഞാന്‍ കരുതുന്നു. ഇട്ടി നേരിട്ടു കണ്ടവരിലും കൂടുതല്‍ ബ്ലോഗര്‍മാരു അവിടെ അനോണിയായി വന്നിരുന്നു. അവരു കൂടെ പറയട്ടെ. ഉച്ചക്കു ശേഷം ഏകദേശം 15 ഓളം പേര്‍ അവിടെ പുതുതായി ബ്ലോഗ് തുടങ്ങി. അവര്‍ക്കു മറുമൊഴിയിലെക്ക് എങ്ങനെ കമന്റ് തിരിച്ചു വിടാമെന്നു, വിഡ്ജേറ്റുകള്‍ ആഡ് ചെയ്യാമെന്നും, വീഡിയൊ, ചിത്രങ്ങള്‍ മുതലായവ എങ്ങനെ ആഡ് ചെയ്യാമെന്നും പറഞ്ഞു കൊടുത്തു, പരിമിതമായ സമയത്തിനുള്ളില്‍ കഴിയാവുന്നവ ചെയ്തു കൊടുത്തു എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതില്‍ പങ്കെടുത്ത മറ്റുള്ളവരു കൂടി പറയട്ടെ ഇതിന്റെ റിസള്‍ട്ടെന്തായിരുന്നു എന്നു.
പിന്നെ ഇതൊക്കെ ചെയ്തു അങ്ങു പ്രശസ്തനാവാം എന്നുള്ള ഉദ്ദേശമൊട്ടുമില്ലായിരുന്നു. അതൊക്കെ ഇതിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കു നന്നായിട്ടറിയാം. ഒരാളെയും ബോധ്യപ്പെടുത്തേണ്ട കാര്യമെനിക്കില്ല, മറുപടി കൊടൂക്കേണ്ട ബാധ്യതയും !!! കാര്യമറിയാതെ സംസാരിക്കുനനവരോടു പറഞ്ഞിട്ടു യാതൊരു കാര്യവുമില്ല..
ഹെന്റമ്മേ.. ഈ ‘ശാല‘യില്‍ ആദ്യാവസാനം അടിയാണല്ലോ..!!
ഇട്ടിമാളു,
എനിക്ക് ഷൈന്‍ ചെയ്യണമെന്നൊരാഗ്രഹവും ഇല്ലായിരുന്നു. പിന്നെ ആരെങ്കിലുമൊക്കെ ചുക്കാന്‍ പിടിച്ചാലെ ഇത്തരത്തിലൊരു പരിപാടി നടത്തുവാന്‍ കഴിയുകയുള്ളു. യാരിദും, അങ്കിളും, ശിവയും, ശിവകുമാറും, ആദര്‍ശ് തുടങ്ങി വളരെ കുറച്ചുപേരുടെ മാത്രം ശ്രമത്തില്‍ നടന്ന ഒരു പരിപാടി ആയിരുന്നു. ഈ പരിപാടിക്കായി നന്ദകുമാര്‍ ആയിരം രൂപ അയച്ചുതന്നിരുന്നു. മറ്റ് ചിലവുകള്‍ എന്തായിരുന്നു എന്ന് ആരും അന്വേഷിക്കുവാനുള്ള അവസരം പോലും ഉണ്ടായില്ല. എല്ലാം ഭംഗിയായി നടന്നു എന്നതാണ് വാസ്തവം. പിന്നെ ഞാനല്പം ഷൈന്‍ ചെയ്തുപോയെങ്കില്‍ ക്ഷമിക്കുക. ഞാനവിടെ അവതരിപ്പിച്ചത് അവിടെ വരാത്തവര്‍ കൂടി കാണുവാനായി ഇവിടെ ചേര്‍ക്കുന്നു ഒരു സാധാരണക്കാരനായ ഞാന്‍ മൂന്നുവര്‍ഷം മുമ്പ് ഒന്നുമറിയാതെ വിന്‍ഡോസ് 98 -ല്‍ ബ്ലോഗ് തുടങ്ങിയത് ലോകമെമ്പാടുമുള്ള ഐടി പ്രൊഫഷണലുകളുടെ സഹായത്താല്‍ ഇന്ന് പ്രസിദ്ധീകരിക്കുന്ന ബ്ലോഗുകള്‍ കാണുവാന്‍ എങ്ങിനെയിരിക്കുമെന്ന് ഒരു പ്രസെന്റേഷനിലൂടെ കാണിച്ചുകൊടുത്തു എന്നുമാത്രം. പിന്നെ ഓടി നടന്ന് കുറെ ചിത്രങ്ങള്‍ എന്റെ തരം താണ മൊബൈലില്‍ പകര്‍ത്തിയത് പ്രസിദ്ധീകരിക്കുകയും ചെയ്തു. സജ്ജീവ് എഫ്എം റേഡിയോവില്‍ ലൈവായി അവതരിപ്പിച്ചത് ഞാനെന്റെ മൊബൈലില്‍ പകര്‍ത്തി യൂട്യൂബിലൂടെ നിങ്ങളുടെ മുന്നില്‍ എത്തിച്ചു. അതും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഉച്ചയ്ക്ക് ശേഷം പങ്കെടുത്ത പുതുതായി ബ്ലോഗ് തുടങ്ങുന്നവരുടെ ചിത്രം അടിക്കുറുപ്പോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാരിദ് പറഞ്ഞപോലെ നിലവില്‍ ബ്ലോഗറല്ലാതിരുന്ന അവരില്‍ ആരെങ്കിലും പ്രതികരിക്കട്ടെ.
വേദികളില്‍ പങ്കെടുക്കാതെത്തന്നെ എന്താണിവിടങ്ങളില്‍ നടക്കുന്നതെന്ന വ്യക്തമായ ധാരണയുണ്ട്.
സുകുമാരന്‍ അഞ്ചരക്കണ്ടിയോട്,
പലയിടങ്ങളിലും ബ്ലോഗ് മീറ്റുമായി താരദമ്യം ചെയ്യുന്നത് കണ്ടു , ബ്ലോഗ് മീറ്റുകള്‍ ബ്ലോഗ് ചെയ്യുന്നവരുടെ കൂടിച്ചേരലാണ് അവിടെ എങ്ങിനെ ബ്ലോഗിങ്ങ് ചെയ്യാം എന്ന് പഠിപ്പിക്കേണ്ടതില്ല.
വേദികളില്‍ പങ്കെടുക്കാതെത്തന്നെ എന്താണിവിടങ്ങളില്‍ നടക്കുന്നതെന്ന വ്യക്തമായ ധാരണയുണ്ട്.
സുകുമാരന്‍ അഞ്ചരക്കണ്ടിയോട്,
പലയിടങ്ങളിലും ബ്ലോഗ് മീറ്റുമായി താരദമ്യം ചെയ്യുന്നത് കണ്ടു , ബ്ലോഗ് മീറ്റുകള്‍ ബ്ലോഗ് ചെയ്യുന്നവരുടെ കൂടിച്ചേരലാണ് അവിടെ എങ്ങിനെ ബ്ലോഗിങ്ങ് ചെയ്യാം എന്ന് പഠിപ്പിക്കേണ്ടതില്ല.
നമ്മുടെ ഓരോരുത്തരുടേയും മനസ്സില്‍ വ്യത്യസ്തമായ നിലവാര മാനദണ്ഡങ്ങളാണ് ഉണ്ടാകുക എന്നതിനാല്‍ വിജയ പരാചയ ചര്‍ച്ചയില്‍ കഴംബില്ല.
യാരിദ് ഇട്ടിമാളുവിനോട് പറയുന്ന മറുപടിയില്‍ കുറച്ച് ആവേശം കൂടിയിട്ടുണ്ടെങ്കില്പോലും അത് സ്വാഭാവികം മാത്രമാണ്. നവജാത ശിശുവിന്റെ അമ്മയോട് കുട്ടിക്ക് സൌന്ദര്യം അത്ര പോരല്ലോ എന്നു പറയുമ്പോള്‍ പ്രകോപനമില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു.
കാരണം,ഒരു മാസക്കാലം ഈ ശില്‍പ്പശാല എന്ന ആഗ്രഹത്തെ മനസ്സിലിട്ടു താലോലിച്ച് അതിന്റെ സാക്ഷാത്കാരത്തിനായി കുറച്ചു നല്ല ബൂലോക സുഹൃത്തുക്കളെ കണ്ടെത്തി അവരെ കേരള ബ്ലോഗ് അക്കാദമി എന്ന ഒരു ആശയത്തിന്റെ ഉദ്ദേശശുദ്ധിയെ ബോധ്യപ്പെടുത്തി നന്മയുടെ ഒരു കൂട്ടായ്മയുണ്ടാക്കാന്‍ യാരിത് അനുഭവിച്ച വേദന അയാള്‍ക്കും,അയാളുടെ ടീമിനും മാത്രമേ അറിയു.
(ശില്‍പ്പശാല സംഘാടനം മാത്രമല്ല, ചിത്രകാരന്‍എന്ന ഈയുള്ളവനെതിരിയുള്ള ബൂലോക സമ്മര്‍ദ്ദവും,തമ്മിലടിപ്പിക്കാനുള്ള നരദ ക്രിയകളുംവരെ പ്രതിരോധിക്കേണ്ടിവരിക എന്നത് ചെറിയ കാര്യമല്ല.)
ഈ ടീമിന്റെ നിശ്ചയ ദാര്‍ഢ്യമാണ് സംശയത്തോടെ അകന്നു നിന്ന മറ്റു ബ്ലോഗര്‍മാരെക്കൂടി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ശില്‍പ്പശാല പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചതും,ശില്‍പ്പശാല നടത്തിപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു വഴിവച്ചതും.
പിന്നെ, ശില്‍പ്പശാലയെക്കുറിച്ച് മറ്റു ശില്‍പ്പശാകളുമായി താരതമ്യം ചെയ്യുന്നതില്‍ ശില്‍പ്പശാല പ്രവര്‍ത്തകര്‍ക്ക് പരിമിതികളുണ്ട്.(അത്മപരിശോധന എന്ന തലത്തില്‍ തീര്‍ച്ചയായും അത്തരം കാര്യങ്ങള്‍ വിശകലനം ചെയ്യുന്നും,പഠിക്കുന്നുമുണ്ട്) കാരണം, ഒരോ സ്ഥലത്തേയും ബ്ലോഗര്‍മാര്‍ ആദ്യമായാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് എന്നതിനാല്‍ നമുക്ക് അവരെ പ്രോത്സാഹിപ്പിക്കുയല്ലാതെ കുറ്റം പറയാനാകില്ല.
എന്നാല്‍,
പുറത്തുനിന്നും നോക്കി കാണുന്ന ബ്ലോഗ് സഹോദരങ്ങള്‍ ഇട്ടിമാളുവിനെപ്പോലെ ക്രിയാത്മകമായി പ്രതികരിക്കേണ്ടത് സംഘാടകരുടെ പ്രവര്‍ത്തനത്തിന്റെ നിസ്വാര്‍ത്ഥതയെ ഉയര്‍ത്തിക്കാട്ടാനുള്ള ഇടം നല്‍കുന്നതിനാല്‍ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. ഇട്ടിമാളുവിന്റെ നിരീക്ഷണം ഏറെക്കുറെ ശരിതന്നെയാണ്.
പരിഹരിക്കെപ്പെടേണ്ട അപാകതകളെക്കുറിച്ച് കരുതിയിരിക്കാന്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെ അത് ഓര്‍മ്മപ്പെടുത്തും.
ബ്ലോഗ് ബാലപാഠങ്ങള്‍ വളരെ ലളിതമായി കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍ ശില്‍പ്പശാലകളില്‍ സ്വയം തയ്യാറാക്കിയ പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചുകൊണ്ട് തനി സ്കൂള്‍ അദ്ധ്യാപകന്റെ വൈദഗ്ദ്യത്തോടെ ക്ലാസ്സെടുത്ത കണ്ണൂരാന്റെ സേവനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അസൌകര്യം കാരണം തിരുവനന്തപുരം ശില്‍പ്പശാലക്കു ലഭിച്ചില്ല.
അതു വലിയൊരു നഷ്ടം തന്നെയാണ്.
ഓര്‍മ്മശക്തിയുടെ ഒളിച്ചുകളികൊണ്ടു വിഷമിക്കുന്ന ചിത്രകാരന് ആ വിടവു നികത്താനുള്ള കഴിവുമില്ല.
ഈ സന്ദര്‍ഭത്തിലാണ് പ്രാദേശികമായി ലഭ്യമായ ബ്ലോഗര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി,ആഗ്രഹിച്ചത്ര ഉയര്‍ന്നില്ലെങ്കിലും,സാമാന്യം വിജയകരമായി തന്നെ നടത്താന്‍ നമുക്കായത്. അതിന് കേരള ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാല നടത്തിപ്പില്‍ മുന്‍പരിചയമൊന്നുമില്ലെങ്കിലും,ബ്ലൊഗേഴ്സായ തങ്ങളുടെ അറിവുകള്‍ പങ്കുവക്കാന്‍ അങ്കിളും,ഫാര്‍മറും,ബി.ആര്‍.പി.ഭാസ്ക്കറും മുന്നോട്ടു വന്നത് നമ്മുടെ ഭാഗ്യമായി കാണുന്നു.
കൂടാതെ,നേരത്തേയുള്ള ശില്‍പ്പശാലകളില്‍ പങ്കെടുത്ത ഡി.പ്രദീപ് കുമാറും,കാര്‍ട്ടൂണിസ്റ്റും നമുക്കു തുണയായി. അവരോടും നന്ദി പറയുന്നു.
പിന്നെ, നമുക്ക് മുട്ടുശാന്തിയായി ആശ്രയിക്കേണ്ടിവന്നത് ആദര്‍ശ് എന്ന ചുറുചുറുക്കുള്ള ബ്ലൊഗറെയാണ്.വേദിയില്‍ വളരെ ഭംഗിയായി നമ്മേ സഹായിച്ച് അനുഗ്രഹിച്ചതിന് അയാളോട് നന്ദി പറയുന്നു.പക്ഷെ, ആദര്‍ശിന്റെ അണിയറക്കുപിന്നിലെ പ്രകടനം അത്ര ക്രിയാത്മകമോ,നിസ്വാര്‍ത്ഥമോ,മാനവികമോ ആയിരുന്നില്ലെന്ന സത്യം ഇതു ചിത്രകാരനായതുകൊണ്ട് തുറന്നുപറയട്ടെ.സമ്മര്‍ദ്ദ തന്ത്രങ്ങള്‍,വാശി,ഉപചാപങ്ങള്‍... ഇതിനൊന്നും സ്ഥാനമില്ലാത്ത വേദിയായിട്ടും, (കോഴിക്കോട് ശില്‍പ്പശാലയില്‍ ആഹ്ലാദകരമായ രീതിയില്‍ പങ്കെടുത്ത വ്യക്തിയായിരുന്നിട്ടും ബ്ലോഗ് അക്കാദമിക്ക് ഹിഡന്‍ അജണ്ടയുണ്ടോ എന്നു സംശയിക്കേണ്ടിവരുമെന്ന് ഒരു തനിനിറം ശൈലിയില്‍ കാച്ചിക്കൊണ്ട് ഒരു നംബറൊക്കെ ഇടുന്നതുകണ്ടു.)കക്ഷി തന്റെ സാമര്‍ത്ഥ്യം വിദഗ്ദമായി പ്രകടിപ്പിക്കുകയും,ശില്‍പ്പശാല നടത്തിപ്പിന്റെ രീതി മറികടക്കാന്‍ ആദ്യാന്തം ഉത്സാഹിക്കുകയും ചെയ്തിരുന്നു. ഒരു വേള ,തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയില്‍ പ്രാദേശികതയുടെ മതിലുപോലും ഉയര്‍ന്നു വരുമോ എന്ന് ഭയ്പ്പെട്ടുപോയിരുന്നു ! എങ്കിലും അദ്ദേഹം എല്ലാം ഭംഗിയായി നടത്താന്‍ തിരുവനന്തപുരം ശില്‍പ്പശാല പ്രവര്‍ത്തകരെ സഹായിച്ചു. അതിനു നന്ദി.
ഇത്രയുമൊക്കെയാണ് ചിത്രകാരന്‍ തിരുവനന്തപുരം ശില്‍പ്പശാല സംഘാടനത്തിനിടയില്‍ കണ്ടതും കേട്ടതും.
പൊതു കാര്യമാകുംബോള്‍ ഇത്തരം ധാരാളം അഭിപ്രായങ്ങളുടെ ഉരസലുകള്‍ സാധാരണം. ബ്ലോഗ് ആകുംബോള്‍ ഇതെല്ലാം പരസ്യമാകുമെന്ന് ഓര്‍ക്കുന്നതിനായി... തുറന്നെഴുതിയെന്നു മാത്രം.
നമ്മളറിയാത്ത ഹീഡണ്‍ അജണ്ടകള്‍ നമുക്കുണ്ടൊ എന്നറിയാന്‍ ഈ തുറന്നെഴുത്തു സഹായിക്കട്ടെ ...!!!
ദേ.. അഞ്ച് ‘തറ വ‘ അടി കമന്റുകള്.. ഒറ്റ അടിയ്ക്ക്..!!
അടിയ്ക്ക് എന്താ മൂര്‍ച്ച...!!
pinne.. farmer.. u have something special in u.. keep it up.! jay javaan jay kisaan..
അത് തന്നെയല്ലേ തറവാടീ ഞാനും പറഞ്ഞുള്ളൂ , ഇത് സാധാരണയായി നടക്കാറുള്ള ബ്ലോഗ് മീറ്റുകളില്‍ നിന്ന് തികച്ചും വിഭിന്നമാണ് . ബ്ലോഗ് മീറ്റുകള്‍ ബ്ലോഗ് ചെയ്യുന്നവര്‍ക്ക് കൂടിച്ചേരാന്‍ , അക്കാദമി ബ്ലോഗ് ശില്പശാലകള്‍ ബ്ലോഗിങ്ങ് പഠിപ്പിക്കാന്‍ . ഞാന്‍ മറിച്ചെന്തെങ്കിലും പറഞ്ഞോ ? ബ്ലോഗ് ചെയ്യുന്നവര്‍ കൂടിച്ചേരരുത് എന്ന് ഞാന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? പലരും പല സ്ഥലത്തും ബ്ലോഗ് മീറ്റ് എന്നാല്‍ ഈറ്റ് മീറ്റാണെന്ന് എഴുതിയിട്ടുള്ളത് ഞാന്‍ വായിക്കാനിട വന്നിട്ടുണ്ട് . അവിടെയൊന്നും ഞാന്‍ ഒരിക്കലും അഭിപ്രായം പറഞ്ഞിട്ടില്ല . ബ്ലോഗ് മീറ്റിന് ഞാന്‍ എതിരുമല്ല . ബ്ലോഗ്ഗേര്‍സ് ഒത്തുചേരുന്നത് നല്ലതാണെന്ന് മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ . ഇത് വരെയായി ഒരു ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ എനിക്കവസരം കിട്ടിയില്ല . കിട്ടിയാല്‍ സസന്തോഷം പങ്കെടുക്കുകയും ചെയ്യും . മനുഷ്യരുടെ ഏത് കൂടിച്ചേരലും അനുഗ്രഹങ്ങളാണെന്ന് ഞാന്‍ കരുതുന്നു . ഒരു പക്ഷെ ബ്ലോഗ് അക്കാദമി തന്നെ ഭാവിയില്‍ ഇത്തരം കൂടിച്ചേരല്‍ സംഘടിപ്പിച്ചുകൂടെന്നുമില്ല . എന്റെ മേല്‍ കമന്റിലെ പരാമര്‍ശം തറവാടിയെ പ്രകോപിപ്പിച്ചെങ്കില്‍ ഞാന്‍ ഉത്തരവാദിയില്ല . ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയതില്‍ പിന്നെ എന്റെ യുക്തിചിന്താപരമായ വാദങ്ങള്‍ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ആരെയും പ്രകോപിച്ചിട്ടില്ല .
തറവാടിയുമായി ഒരു സംവാദത്തിനും ഞാന്‍ ഒരുക്കമല്ല . ഇനി മറുപടി പറയുകയുമില്ല .
അനാവശ്യമായി എന്റെ പേര്‍ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന എന്റെ അഭ്യര്‍ത്ഥന മാനിക്കാനുള്ള തറവാടിത്തം തറവാടിക്കുണ്ടെന്ന് തന്നെയാണ് , തറവാടിയുടെ ബ്ലോഗിലെ ഇടപെടല്‍ സശ്രദ്ധം വീക്ഷിട്ടുള്ള ഒരാളെന്ന നിലയില്‍ എന്റെ വിശ്വാസം ! ആ വിശ്വാസം നിലനിര്‍ത്തണോ എന്നത് തറവാടിയുടെ സൌകര്യം .
നൈജീരിയയില്‍ നിന്നും നീണ്ടയാത്രയുടെ ക്ഷീണം മാറ്റിവെച്ച് വളരെയധികം പ്രതീക്ഷയോടെ എന്റെ നഗരത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ആകെയൊരു വിഷമമേയുണ്ടായിരുന്നുള്ളൂ, ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന്. ഇത്തരം ഒരു ശില്‍പശാല, അത്രയൊന്നും സംഘാടന ശേഷിയില്ലാഞ്ഞിട്ടും, മറ്റുപല തിരക്കുകള്‍ക്കുമിടയിലും ഇത്രയെങ്കിലും ജനപങ്കാളിത്തത്തോടെ നടത്തിയതിനെ അതിന്റെ ന്യൂനതകള്‍ ഒക്കെ മറന്ന് അഭിനന്ദിക്കുകയാണ് വേണ്ടത്. ഉച്ചവരെയുള്ള സെഷനില്‍ കാഴ്ചകാരനായിരിക്കുമ്പോള്‍ ഇട്ടിമാളു ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഒക്കെ തോന്നിയിരുന്നു, എങ്കിലും (ഉച്ചകഴിഞ്ഞ് പങ്കെടുത്തിരുന്നില്ല - മുങ്ങി :) ഇന്നലെ വൈകിട്ട് എന്റെ പഴയ ക്ലൈന്റ് ആയിരുന്ന ഒരു ഡോക്റ്റര്‍ ഉള്‍പ്പെടെ നാലുപേര്‍ എന്റെ ഫോണ്‍ നമ്പര്‍ തപ്പിപിടിച്ച് കുറച്ച് കൂടി വിശദമായി ഇതിനെ കുറിച്ച്- അവര്‍ ആദ്യാവസാനം ഇതില്‍ പങ്കെടുത്തവരാണ്- അറിയുവാന്‍ താത്പര്യം പ്രകടിപ്പിച്ചത് ശിലപ്ശാല നല്ല വിജയമായിരുന്നു എന്ന് സൂചിപ്പിക്കുന്നതായി തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ ഈ ശില്‍പശാലയാണ് എന്നിലേക്ക് അടുപ്പിച്ചത്. അവര്‍ക്ക് എന്നാലാവുന്ന വിധത്തില്‍ ഒക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട്, ഒപ്പം നവാഗതര്‍ക്ക് ഒരനുഗ്രഹം പോലെ ഇന്നെലെ പോസ്റ്റിട്ട അപ്പു (ഷിബു) വിന്റെ ബ്ലോഗ് ലിങ്ക് കൊടുക്കുകയും ചെയ്തു.
ഇന്ന് മനോരമ നല്ലരീതിയില്‍ തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.അത് വായിച്ചിട്ട് പലരും - ഞാന്‍ ബ്ലോഗ് ചെയ്യുന്നുണ്ട് എന്നറിയാവുന്ന സുഹൃത്തുക്കള്‍ - ഇന്ന് തമ്മില്‍ കണ്ടപ്പോള്‍ പരാമര്‍ശിക്കുകയും ചെയ്തു.
ഇത്തരം ശില്‍പശാലയിലൂടെ ഇതൊക്കെ തന്നെയല്ലേ ഉദ്ദേശിക്കുന്നത്.സംഘാടനത്തിലെ പോരായ്മകള്‍ ഇല്ലാതില്ല. എങ്കിലും വിവിധതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരുക്കുന്ന കൂട്ടായ്മയില്‍ ഉണ്ടാകാവുന്ന പാകപ്പിഴകളേ അവിടെ കാണാന്‍ കഴിഞ്ഞുള്ളൂ.
എന്തായാലും എനിക്ക് കണ്ണാടിയിലെ പ്രതിബിംബം അല്ലാതെ മറ്റൊരു ബ്ലോഗറെയും ചാറ്റിലൂടെയും ഓര്‍ക്കുട്ടിലൂടെയുമൊന്നും പോലും പരിചയമില്ലായിരുന്നു, അത് ഈ ശില്‍പശാലയിലൂടെ മാറികിട്ടി.
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍ ..!
തറവാടിക്കു,
മുന്‍ധാരണകള്‍ എപ്പോഴും ശരിയാകണമെന്നില്ല.നമ്മളു ധരിക്കുന്നതെല്ലാം ശരിയാകണമെന്നുമില്ല..
ഇതു ബ്ലോഗര്‍മാരുടെ കൂടിച്ചേരലൊ, ഒരു ആഘോഷമൊ അല്ലായിരുന്നു. എങ്ങനെ ബ്ലോഗിംഗ് തുടങ്ങാം എന്നതിനെക്കുറിച്ച് ഒരു ധാരണ കൊടുക്കാം എന്നുള്ള ഒരു ഉദ്ദേശമെ ഇതിനുണ്ടായിരുന്നുള്ളൂ. അതു വിജയിച്ചു എന്നെനിക്കു തോന്നുന്നു.
ഇട്ടിമാളുവിന്‍
വന്നവരില്‍ മിക്കവര്‍ക്കും ഇവിടെ നടന്ന് ക്ലാസ് ബോറിംഗായി തോന്നിയില്ല എന്നു പറഞ്ഞോട്ടെ.
രാജാവു നഗ്നനാണെന്നൊക്കെ ആവേശത്തോടെ ഇട്ടി വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഒരു മാസത്തോളം ഇതിന്റെ കാര്യത്തിനായി ബ്ലോഗില്‍ പോസ്റ്റുമിട്ടു ബൂലോഗരുടെ അഭിപ്രായം ആരാഞ്ഞിരുന്നു.അന്നൊന്നും ഇട്ടിയെയൊന്നും ഇവിടെയെങ്ങും കണ്ടിരുന്നില്ല. ഒരൂ കമന്റിലൂടെ പോലും അഭിപ്രായം രേഖപ്പെടുത്താത്തവര്‍ ഇതു കഴിഞ്ഞപ്പോള്‍ കുറ്റം പറയുന്നതിന്റെ സാംഗത്യം എന്താണെന്നു വ്യക്തമാകുന്നില്ല. ബ്ലോഗ് ശില്പശാലയെ പൊട്ടന്‍ ആനയെ കണ്ട മാതിരി കാണുന്നതിന്റെ പ്രശനമാണിത്. അറിയപ്പെടുന്ന ബ്ലോഗര്‍മാരാരും എന്തൊക്കെ ചെയ്യണമെന്നൊ അല്ലെങ്കില്‍ എന്തൊക്കെ ഇങ്ങനെയൊരു ശില്പശാലയില്‍ ചെയ്യാന്‍ കഴിയുമെന്നൊ ഒരഭിപ്രായം പോലും പറഞ്ഞിരുന്നില്ല.
ഒരു കാര്യത്തിലും ആവേശം എനിക്കില്ല.ചിത്രകാരന്‍ പറഞ്ഞതു പോലെ ആവേശത്തോടെയൊന്നുമല്ല ഞാന്‍ ഇട്ടിമാളുവിനോട് പറഞ്ഞത്. അങ്കിളും ചന്ദ്രേട്ടനുമൊക്കെ പ്രായം മറന്നിട്ടാണ് ഇതിനൊക്കെ ഓടി നടന്നതു. അവരെക്കൊണ്ട് കഴിയാവുന്ന എല്ലാം അവരു ചെയ്തു. പിന്നെ ശീവനും, ശിവകുമാറ് മാഷു, പിന്നെ വക്രബുദ്ധി, ചാണക്യന്‍, മാരിചന്‍ എന്നിവരുടെയെല്ലാം സപ്പോറ്ട്ട് ഇതിനുണ്ടായിരുനു. അനോണിയായിട്ടാണെങ്കിലും ഒരു പാടു ബ്ലോഗര്‍മാരു അവിടെ വന്നിരുന്നു. മറ്റുള്ളവരോട് വെളിപ്പെടുത്തിയില്ലെങ്കിലും...
എന്തായാലും ഇട്ടിയോട് നന്ദിയുണ്ട്. കൃത്യമായ ഒരു റിവ്യു തന്നതിനു...“ഇനിയും ഇങ്ങനെ ക്രിയാത്മകമായി പങ്കെടുക്കുമെന്നു കരുതുന്നു“
തിരുവനന്തപുരം ബ്ലോഗു ശില്‍പ്പശാല അങ്ങിനെ കഴിയുന്നത്ര ഭംഗിയായി നടത്താന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു; അതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അതുപോലെ പങ്കെടുത്ത എല്ലാവര്‍ക്കും അഭിവാദനങ്ങള്‍.
മുകളില്‍ തറവാടി പറഞ്ഞതിനോടു യോജിക്കാന്‍ കഴിയുന്നില്ല. ഇതു ഒരു വെറും ബ്ലോഗേഴ്സ് മീറ്റല്ല തറവാടീ. ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലയാണു. ബ്ലോഗ് അക്കാദമി ആയതിനാല്‍ അതിനൊരു അക്കാദമിക ഭാവം ഉണ്ട്. അതുകൊണ്ടു തന്നെ ബ്ലോഗു ചെയ്യാന്‍ അറിയില്ലാത്തവര്‍ക്കു അതെങ്ങിനെ എന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക എന്നതു തന്നെയാണു ബ്ലോഗ് അക്കാദമിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നു. ആ ശില്‍പ്പശാലയുടെ വിജയത്തിന്റെ മാനദണ്ഡം എത്ര ആളുകള്‍ക്കു പുതുതായി ബ്ലോഗു തുടങ്ങാനുള്ള അറിവു പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞു എന്നുള്ളതാണു.
അതെ ചിത്രകാരാ ഞാന്‍ മുട്ടുശാന്തിക്കാരനാണ്. സമ്മതിച്ചു. ചിത്രകാരന്റെ അത്ര ലോകപരിചയവും സംഘാടക ശേഷിയും എനിക്കുണ്ടാകില്ല. ശാസ്ത്ര -സാങ്കേതിക വിഷയങ്ങളില്‍ താത്പര്യമുള്ള ഒരാള്‍ മാത്രമാണ് ഞാന്‍. എനിക്ക് അറിയാവുന്നതു ഞാന്‍ എഴുതാറുള്ളതു മറ്റൂള്ളവര്‍ക്കു കൂടി പ്രയോജനപ്പെടട്ടെ എന്നു കരുതി എഴുതാറുണ്ട് എന്ന് മാത്രം, ഒപ്പം ഇതു ഒരു ഹോബി കൂടിയുമാണ്. പിന്നെ കേരള ഫാര്‍മര്‍ നെ പൊലെ ഞാനും തന്നെയാണ് കമ്പ്യൂട്ടര്‍ പരിചയപ്പെട്ടതും പ്രയോഗിക്കുന്നതും.പിന്നെ “ഇട്ടിമാളുവിന്റെ നിരീക്ഷണം ഏറെക്കുറെ ശരിതന്നെയാണ്“ എന്ന ചിത്രകാരന്റെ കമന്റ് ശുദ്ധനുണയാണ്. ഇട്ടിമാളൂ പറഞ്ഞതെന്താ “വിമല്‍ കുമാര്‍ പറയാന്‍ തുടങ്ങിയപ്പൊ ഇതെന്തപ്പാ എന്നാ തോന്നിയെ.. പക്ഷെ ഒന്നു ക്ലച്ച് പിടിച്ചു വന്നപ്പൊഴെക്കും പാവത്തെ ഇറക്കി വിട്ടു.. അതു കഷ്ടായി ട്ടൊ..“ .ചിത്രകാരനാണ് വിമല്‍ എന്ന മികച്ച സ്വതന്ത്ര സൊഫ്റ്റ് വെയര്‍ പ്രൊഫഷണലിന്റെ വര്‍ത്തമാനം അവസാനിപ്പിക്കാന്‍ എന്നൊട് പറഞ്ഞതു. ഇട്ടിമാളു വിന്റെ അഭിപ്രായം വളരെ പോസിറ്റീവ് ആയി ഞാന്‍ കാണുന്നു. കമന്റിനു വളരെ നന്ദിയും രേഖപ്പെടുത്തുന്നു.
പിന്നെ “ആദര്‍ശിന്റെ അണിയറക്കുപിന്നിലെ പ്രകടനം അത്ര ക്രിയാത്മകമോ,നിസ്വാര്‍ത്ഥമോ,മാനവികമോ ആയിരുന്നില്ലെന്ന സത്യം ഇതു ചിത്രകാരനായതുകൊണ്ട് തുറന്നുപറയട്ടെ“
ഇതിനു മറുപടി യാരിതും വെള്ളെഴുത്തു മാഷും പറയട്ടെ, ഇവരാണല്ലോ ഇതിനു മുന്‍ കൈ എടുത്തതും നടത്തിയതും. ചിത്രകാരന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമി യുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതു അത്രയ്ക്ക് ശരി ആണൊ. ആരൊക്കെ ആകണം ഈ ബ്ലോഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നു തീരുമാനിക്കാനുള്ള ചുമതല ഇവിടുത്തുകാര്‍ക്കുള്ളതല്ലേ. അതെ സംവേദനത്തിന്റെ തലം അധികാര പ്രയോഗത്തിന്റെതു കൂടിയാണന്ന പഴമോഴിയെ അന്വര്‍ത്ഥമാക്കുന്നു ചിത്രകാരന്റെ ഇടപെടലുകള്‍. ഞാന്‍ എന്ന മുട്ടു ശാന്തിക്കാരനെ ഈ ഗ്രൂപ്പില്‍ നിന്നും ഒഴിവാക്കി ഇനിയുള്ള ശില്പശാല കള്‍ ഗംഭീരമായി നടത്തുക. ഞാന്‍ അറിയാതെ ഈ വഴി നടന്നു പോയതാണ് മാപ്പ്. യാരിദ്,വെള്ളെഴുത്ത് എന്നീ രണ്ട് നല്ല ചങ്ങാതി മാരെ കിട്ടിയതിനാല്‍ ഞാന്‍ ധന്യനായി. അങ്കിളിന്റെയും കേരള ഫാര്‍മറുടെയും വാത്സല്യവും സ്നേഹവും ഞാന്‍ നേരത്തെ അനുഭവിച്ചിട്ടുള്ളതിനാല്‍ എടുത്തു പറയുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പു കേരള സര്‍വകലാശാല യൂണിയന്റെ ജേണലിസം ക്യാമ്പിനു ക്ഷണിച്ചു കോണ്ട് വരാന്‍ ബി.ആര്‍.പി ഭാസ്കര്‍ സാറിന്റെ വീട്ടില്‍ പോയിട്ടുള്ളതിനാല്‍ ഇവിടെ വച്ച് കണ്ടപ്പോള്‍ ആ അനുഭവം പുതുക്കാനുമായി, ബി.ആര്‍.പി ഭാസ്കറുടെ പ്രസംഗം എനിക്കു മികച്ചതായി അനുഭവപ്പെട്ടു. മുന്‍ വിധി യോടെ ഒരോന്നിനെയും സമീപിക്കുന്നവരോട് തര്‍ക്കിക്കാനും ഞാന്‍ ആളല്ല. ആശയ പ്രകാശനത്തിന്റെ പുത്തന്‍ വേദികളാകണം ബ്ലൊഗ് ശില്പശാലകളും ബ്ലൊഗുകളും അല്ലാതെ ആശയം അടിച്ചേല്‍പ്പിക്കലാകരുതു. ചോദ്യങ്ങളുണ്ടാകണം ഒപ്പം ചോദ്യങ്ങളെ പൊട്ടി ത്തെറിപ്പിക്കുന്ന ഉത്തരങ്ങളും. അല്ലാതെ സമരസപ്പെടലിന്റെ വേദി അടിയറ വെയ്ക്കലിന്റെ വേദി കൂടിയാണ്.
ഇട്ടിമാളു വിന്റെ കമന്റിനു നന്ദി പറയാന്‍ വന്നപ്പോ കണ്ട കാര്യമാണ് ഇതു. അങ്ങനെ നന്ദി വെറും നന്ദി യില്‍ ഒതുങ്ങി പ്പോയി. അതെ നമുക്കു വിമലിന്റെ പ്രസന്റേഷന്‍ ഒരു ഫുള്‍ഡേ പ്രോഗ്രാമായി തിരുവനന്തപുരത്തു തന്നെ വച്ച് നടത്താം സ്വതന്ത്ര സോഫ് റ്റ് വെയറിനെ കൂടുതല്‍ അടുത്തറിയാം, സ്വാതന്ത്ര്യം അടിയറ വയ്ക്കാനുള്ളതല്ല ഒപ്പം ഒരു ഹിഡന്‍ അജണ്ടയുടെതുമല്ല എന്നു അതുമായി മാത്രം നടക്കുന്നവര്‍ക്കു കാട്ടി കൊടുക്കാം.
ശുഭാശംസകള്‍
പൊറാടത്തെ ,
വിളിക്കാന്‍ ധൈര്യമില്ലെങ്കില്‍ പിന്നെ അതിന് തുനിയരുത്.
നാല് പ്രാവശ്യം കമന്‍റ്റ് പബ്ലീഷായാല്‍ അതൊരു ടെക്നിക്കല്‍ എറര്‍ ആയിരിക്കാമെന്ന് മനസ്സിലാക്കാതെ ശക്തികൂടാനെന്ന മാത്രം മൂഢവിശ്വാസമുള്ള ആളാണോ താങ്കള്?
അഞ്ചരക്കണ്ടി സുകുമാരേട്ടനൊടുള്ള എന്‍റ്റെ ചോദ്യത്തിന് ഉത്തരം അയാള്‍ തന്നെ തന്നു. പിന്നെ ചക്ക എന്നുപറയുന്നതിന് ചുക്കെന്ന് കരുതുന്ന മറ്റുള്ളവര്‍ക്ക് മറുപടി പറയണമെന്ന് തോന്നുന്നുമില്ല.
എല്ലാവര്‍കും “തറവാടി“ ആകാന്‍ കഴിയില്ലല്ലൊ...!!
തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുടെ ശില്പശാലയ്ക്ക് പങ്കെടുക്കാന്‍ കഴിഞതുകൊണ്ട്..
ഉറങികിടന്നിരുന്ന എന്നെ പോലുള്ള അനേകം ബ്ലൊഗര്‍മാര് ഇനി സജീവമായി ബ്ലൊഗിങ് നടത്തും എന്നുകരുതുന്നു,,,
ഇതിലും വല്യത് പ്രതീക്ഷിച്ചു. അത്രയ്ക്ക് എത്തീല. എല്ലാരും ഒന്നൂടെ ഒന്നൊത്തുപിടിച്ചേ., -:)
സാലിക്കാ ;)
അടുത്ത ശില്പശാലയില്‍ , ഒരു ബ്ലോഗ് തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ എങ്ങനെ അടി കൂടാം, അടി കൊടുക്കാം, വാങ്ങാം എന്നൊക്കെ ലൈവായി ഡെമോണ്‍സ്‌ട്രേറ്റ് ചെയ്താല്‍ നന്നായിരിക്കും.
ആവശ്യത്തിനു സ്ക്രിപ്റ്റ് ഈ കമന്റുകളില്‍ നിന്ന് സമാഹരിക്കാവുന്നതുമാണ്.
അപ്പോ അടിപിടിയാശംസകള്‍...
(എന്നു നന്നാവും ഈ മല്ലു ബ്ലോഗേഴ്സ് എന്റെ ചിത്രകാരനണ്ണാ? :) )
ചിത്രകാരനോട്,
കണ്ണൂരാന്റെ പ്രസന്റേഷന്‍ ഴളരെ നല്ലത് തന്നെ ആയിരുന്നു. അത് കണ്ണൂരാന്‍ അവതരിപ്പിച്ചിരുന്നെങ്കില. എന്നാല്‍ അങ്കിള്‍ ചെയ്തതെന്താണ് അപ്പു പ്രസിദ്ധീകരിക്കാതെ വെച്ചിരുന്ന ആദ്യാക്ഷരി എന്ന ബ്ലോഗിലെ ബ്ലോഗാരംഭം കുറിക്കുവാനുള്ള പടിപടിയായുള്ള അവതരണത്തിന് അവസരം നല്‍കാതെ ഇടയ്ക്കുവെച്ച് കണ്ണൂരാന്റെ പ്രസന്റേഷനും കൂടെ കൂടിക്കലര്‍ന്നത് അത്ര ഭംഗിയായി എനിക്ക് തോന്നിയില്ല. (ഇത് എന്റെ മാത്രം അഭിപ്രായമാണ്) വളരെ ലളിതമായി പുതുതായി വരുന്ന ബ്ലോഗര്‍ക്ക് മനസിലാകത്തക്ക രീതിയില്‍ ഇട്ട പോസ്റ്റ് അങ്കിളിന്റെ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ് അപ്പു അത് അതേ ദിവസം റിലീസ് ചെയ്തത്. അക്കാര്യം അങ്കിള്‍ അവിടെ സൂചിപ്പിക്കുകയും ചെയ്തു. അപ്പുവിന്റെ പോസ്റ്റ് ഒരു പുതിയ ബ്ലോഗര്‍ക്ക് നല്ലൊരു വഴികാട്ടി തന്നെയാണ്. അത് തന്നെയാവും മേലില്‍ കണ്ണൂരാന്റെ പ്രസന്റേഷനെക്കാള്‍ ലൈവ് ആയിട്ടുള്ള അവതരണത്തിന് യോജിച്ചത് എന്നെനിക്ക് തോന്നുന്നു. (കണ്ണൂരാന്റെ പ്രസന്റേഷന്‍ മോശമാണെന്നല്ല ഇതിനര്‍ത്ഥം.) പല കോണുകളില്‍ നിന്നും ഒരുമിച്ച് ഒരു അവതരണം നടത്തിയപ്പോള്‍ തള്ളിക്കളയുവാന്‍ മാത്രം പരിഗണിക്കപ്പെടേണ്ട വിമര്‍ശനങ്ങള്‍ മാത്രമേ ഇവിടെ നടന്നിട്ടുള്ളു. യാരിദും, ശിവകുമാര്‍ മാഷും മുന്‍കൈയെടുത്ത് എന്നെയും അങ്കിളിനെയും ഈ വേദിയിലേയ്ക്ക് കൊണ്ട് വന്ന് ഇത്രയും ഗംഭീരമായി (എന്റെ കണ്ണില്‍) നടത്തിയതിന് ഇവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. ശില്പശാലയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ വേണ്ടി മാത്രമാണ് ഞാനവിടെ കോണ്‍ട്രിബ്യൂട്ടര്‍ ആയത്. എന്റെ ആ ജോലി അവസാനിച്ച സ്ഥിതിക്ക് എന്റെ അംഗത്വവും ഇതോടെ അവസാനിക്കുന്നു. തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഉടമ എന്ന സ്താനത്ത് നിന്നുകൊണ്ട് എനിക്കിനിയും ധാരാളം ചെയ്യുവാനുണ്ട്. അതിനാല്‍ എനിക്കൊരവസരം തന്ന കേരള ബ്ലോഗ് അക്കാദമിയോട് നന്ദി പറഞ്ഞുകൊണ്ട് സസന്തോഷം വിട പറയുന്നു. എന്നുവെച്ച് ഞാന്‍ പിണങ്ങിപ്പോകുകയൊന്നും അല്ല ഇനിയൊരാവശ്യം വന്നാല്‍ അപ്പോഴും എന്നെ ബന്ധപ്പെടാന്‍ മറക്കണ്ട.
തറവാടിയ്ക്ക്..
“വിളിയ്ക്കാന്‍ ധൈര്യമില്ലെങ്കില്‍.....”
ധൈര്യത്തിനൊന്നും ഒരു കുറവുമില്ല മാഷേ.. പിന്നെ ഒരേ കമന്റ് അഞ്ച് തവണ പുബ്ലിഷ് ചെയ്യുന്ന തരം “ടെക്നിക്കല്‍ എറര്‍“ എന്താണാവോ..!!!?
പിന്നെ, താങ്കളുടെ തറവാടിത്തം പുതിയ ചില പോസ്റ്റുകളില്‍ കണ്ടു..(കൂട്ട്, പുല്ല്). അത്രയ്ക്ക് തറ യായിട്ടില്ലാത്തോണ്ട് അവിടെ അഭിപ്രായം ഒന്നും പറഞ്ഞില്ല എന്ന് മാത്രം
പൊറാടത്തെ,
ബ്ലോഗ്ഗര്‍ സര്‍വര്‍ ഡൗണ്‍ ആയാല്‍ അതു സംഭവിക്കും , കൂടുതല്‍ സമയം ലോഡാവാനെടുക്കുമ്പോള്‍ ( ഹൈ സ്പീഡ് കണക്ഷനാണെങ്കില്‍ പോലും ) പബ്ലിഷ് ബട്ടണ്‍ കൂടുതല്‍ സമയം ഞെക്കുമ്പൊല് ഇങ്ങനെ സംഭവിക്കും.
എന്‍റ്റെ പോസ്റ്റിന്‍റ്റെ അര്‍ഥവും ഉദ്ദേശവും മനസ്സിലായില്ലെങ്കില്‍ അഭിപ്രായം പറയാതിരിക്കയാണ് നല്ലത്.
താങ്കള്‍ തറ എന്നുപറഞ്ഞാന്‍ ഞാന്‍ തറയാവില്ല തറവാടി എന്ന് പറഞ്ഞാല്‍ അതും , കഷ്ടം!!!!
( ഈ കമന്‍റ്റുകള്‍ ഇവിടെ ഇടേണ്ടി വന്നതില്‍ ഖേദമുണ്ട് , ബ്ലോഗ്ഗുടമേ , മായിക്കണമെങ്കില്‍ മായിക്കാം ഇനി മറുപടിയില്ല , പറഞ്ഞേ തീരൂ എങ്കില്‍ എന്‍റ്റെ സ്ഥലത്തിടുന്നതാകും ഉത്തമം)
ആശംസകള്‍, ബ്ലോഗ് ശില്പശാലക്കും പങ്കെടുത്തവര്‍ക്കും...
ബ്ലോഗ് ശില്പശാലയില്‍ ഞാനും ഉണ്ടായിരുന്നു.
ശില്പശാലയുടെ ജനപങ്കാളിത്തത്തിനും പ്രതികരണത്തിനും സംഘാടകര്‍ അഭിനന്ദനമര്‍ഹിക്കുന്നു.ആ നിലക്ക് അക്കാദമിയുടെ ഉദ്ദേശശുദ്ധിയെ ഒരിക്കലും ചോദ്യംചെയ്യാനാവില്ല. പക്ഷേ,ഇട്ടിമാളു സൂചിപ്പിച്ച ചില സംശയങ്ങള്‍ എനിക്കും തോന്നാതിരുന്നില്ല. പ്രവര്‍ത്തന രീതികളില്‍ ചില ആത്മവിശകലനം ആവശ്യമാണ്. ബ്ലോഗ് ശില്പശാലയുടെ പ്രഥമമായ കര്‍ത്തവ്യം ബ്ലോഗ് എന്ന മാധ്യമത്തെ പൊതുജനങ്ങള്‍ക്ക് ഏറ്റവും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്. ഒരു പക്ഷേ അതുമാത്രമായിരിക്കണം. എന്നാല്‍ ആദ്യപകുതിയിലെ മിക്ക പ്രഭാഷണങ്ങളും ബ്ലോഗിനെ ലളിതമായി സാധാരണക്കാരന് പരിചയപ്പെടുത്തി കൊടുക്കുന്നത്തില്‍ പരാജയപ്പെട്ടു എന്നാണ് എനിക്കു തോന്നിയത്. പ്രത്യേകിച്ച് ഓപ്പണ്‍ സോഫ്റ്റ്വേയറിനെക്കുറിച്ച് നടത്തിയ പ്രസംഗം. ക്രിക്കറ്റുകളി പരിചപ്പെടുത്തുന്നതിന് ആദ്യം തന്നെ ഇന്‍സ്വിങ്ങറും ഗൂഗ്ലിയും എങ്ങിനെ പ്രയോഗിക്കാം എന്നു പഠിപ്പിക്കുന്നതു പോലെ സങ്കീര്‍ണമാണത്. മിക്കവരേയും ബ്ലോഗില്‍ നിന്നകറ്റി നിന്നകറ്റി നിര്‍ത്തുന്നത് മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഈ സങ്കീര്‍ണതയാണെന്നിരിക്കേ, ലളിതമായ വിവരണത്തിന്റെ ആവശ്യകത ഇനി നടക്കാനിരിക്കുന്ന ശില്പശാലകളില്‍ സംഘാടകര്‍ ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു.
പിന്നെ, അക്കാദമിക്ക് വ്യക്തവും ഓര്‍ഗനൈസ് ഡുമായ ഒരു സ്ട്രക്ചര്‍ ഇനിയും ഉണ്ടാക്കിയില്ലെങ്കില്‍ രുവനന്തപുരം ബ്ലോഗര്‍മാര്‍,കണ്ണൂര്‍,കോഴിക്കോട് ബ്ലോഗര്‍മാര്‍ എന്നീ പേരും പറഞ്ഞ് തമ്മില്‍ തല്ല്ലുന്നത് കാണേണ്ടി വരും. ഒരു വെര്‍ച്വല്‍ ലോകത്തെ കൂട്ടായ്മക്ക് ഇങ്ങനെ പ്രാദേശികമായ വകതിരിവുകള്‍ വേണോ എന്നത് വേറേകാര്യം. ബാംഗ്ലൂരുള്ള എനിക്ക് തിരുവനന്തപുരത്തു കാരുടെ കാര്യത്തില്‍ ഇടപെടാന്നെന്തു കാര്യം എന്നാണെങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കാം.
ദസ്തക്കിര്‍,
"ബ്ലോഗ് ശില്പശാലയുടെ പ്രഥമമായ കര്‍ത്തവ്യം ബ്ലോഗ് എന്ന മാധ്യമത്തെ പൊതുജനങ്ങള്‍ക്ക് ഏറ്റവും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്"
അങ്കിള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച അപ്പുവിന്റെ പോസ്റ്റിനെക്കാള്‍ ലളിതമായ രീതിയിലുള്ള ഒരവതരണം താങ്കള്‍ക്കാ വേറെ ചൂണ്ടിക്കാട്ടിത്തരാനുണ്ടോ?
"അക്കാദമിക്ക് വ്യക്തവും ഓര്‍ഗനൈസ് ഡുമായ ഒരു സ്ട്രക്ചര്‍ ഇനിയും ഉണ്ടാക്കിയില്ലെങ്കില്‍ തിരുവനന്തപുരം ബ്ലോഗര്‍മാര്‍,........."
അക്കാദമിക്ക് ബ്ലോഗുകള്‍ എങ്ങിനെ തുടങ്ങാം എന്ന് പഠിപ്പിക്കുന്നതിനുപരി ഒരു സംഘടനാ സ്വഭാവം ഇല്ല എന്നാണെന്റെ അറിവ്. ഇക്കാര്യം സുകുമാരന്‍ മാഷ് പലപ്രാവശ്യം ആവര്‍ത്തിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പ്രാദേശികമായി കേരള ബ്ലോഗ് അക്കാദമിക്ക് വളരെ മുന്നെതന്നെ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗൂഗിള്‍ ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയതാണ്. ഇന്നതില്‍ 63 മെമ്പര്‍മാരും ഉണ്ട്. ബ്ലോഗ് ചെയ്യുവാന്‍ അറിയാന്‍ പാടില്ലാത്തവര്‍ക്ക് ഒരു ഫോണ്‍ കോളിലൂടെയോ ഒരു ഇമെയിലിലൂടെയോ ആ സഹായം ലഭ്യവുമാണ്. അത് തുടരുകയും ചെയ്യും. പ്രാദേശിക ഗ്രൂപ്പുകള്‍ ഉണ്ടാക്കി പരസ്പരം തമ്മില്‍ തല്ലാനല്ല മറിച്ച് മലയാള ഭാഷാപ്രയോഗങ്ങളുടെ ശക്തി വര്‍ദ്ധിക്കുകയല്ലെ ചെയ്യുന്നത്. നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പ്രസ് ക്ലബില്‍ ഹാജരാകുവാന്‍ കഴിയാതിരുന്നവരെ ഇവിടെ എന്തൊക്കെയോ തെറ്റുകള്‍ സംഭവിച്ചു എന്ന സൂചനയല്ലെ ഇപ്രകാരമുള്ള കമെന്റുകളിലൂടെ മനസിലാക്കുന്നത്. സമാന മനസ്കരുടെ ധാരാളം ഗ്രൂപ്പുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. അക്കൂട്ടതിലുള്ള ഒനന്ുമാത്രമല്ലെ ജില്ലയെ പ്രതിനിധീകരിച്ചോ പഞ്ചായത്ത് തലത്തിലോ ഗ്രൂപ്പുകള്‍ ഉണ്ടാവുന്നത്.
എന്റെ പ്രിയപ്പെട്ട ബൂലോക കൂടപ്പിറപ്പുകളെ,
എന്തിനാണിങ്ങനെ ഒച്ചപ്പാടും ബഹളവും കൂട്ടുന്നത്?
ആരും തിരഞ്ഞെടുത്തുവിട്ടവരല്ല ശില്പശാല നടത്തുന്നത്. ഒരു ശില്പശാല നടത്തുമ്പോളുണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ നാം ആരുമൊന്നും ചെയ്യുന്നില്ലല്ലൊ. തിരുവനന്തപുരത്ത് ആദ്യമായ് ഇങ്ങിനെയൊരു ശാല സംഘടിപ്പിക്കുമ്പോള്‍ അവിടെ പല കുറവുകളും ഉണ്ടാകും, എന്നാലും ആ ശാല കൊണ്ട് ഒരു ബ്ലോഗറെങ്കിലും പുതിയതായി ബൂലോകത്തേക്കു വന്നെങ്കില്‍ ആ ശില്പശാല ലഷ്യം കണ്ടുവെന്ന് നിസംശയം പറയാം. ജോലിത്തിരക്കും മറ്റുള്ള പ്രശ്നങ്ങളും മാറ്റിവച്ച് ഇത്രയും ആളുകളെ പങ്കെടുപ്പിക്കാന്‍ സാധിച്ച ഇതിന്റെ സംഘാടകരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. പിന്നെ പല ബ്ലോഗേര്‍സും എഴുതിയതുകണ്ടു ചില അസൌകര്യങ്ങള്‍ കൊണ്ട് ശില്പശാലയില്‍ പങ്കെടുക്കാന്‍ പറ്റിയില്ലയെന്ന്. അങ്ങിനെ പ്രദീപും യാരിദും ചിത്രകാരനും ആദര്‍ശും,അങ്കിളും ഫാര്‍മറും സജ്ജീവും,മറ്റു ബ്ലോഗേര്‍സും വരാതിരുന്നാല്‍...അവരെ നമ്മള്‍ ചോദ്യം ചെയ്യാന്‍ ധാര്‍മ്മിക അവകാശമുണ്ടൊ?
പിന്നെ ഇട്ടിമാളു എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അത്ര നെഗറ്റീവായിട്ടെനിക്കു തോന്നിയില്ലെങ്കിലും അവിടെ ഒരു അനോണിയെപ്പോലെ ഇരുന്നിട്ട് ഇങ്ങിനെ പറയരുത്, ഇട്ടിമാളുവിന് ആ സംഘാടകരോട് കുറവുകള്‍ കണ്ടിരുന്നുവെങ്കില്‍ അത് അവരോട് അപ്പോള്‍ത്തന്നെ പറയാമായിരുന്നു എന്നിട്ടും അവര്‍ വീഴ്ചകള്‍ (എന്നര്‍ത്ഥമില്ല) നടത്തിയെങ്കില്‍ ഇട്ടിമാളു പറയുന്ന കാര്യത്തോടൊപ്പം ഒരു പക്ഷെ ബൂലോകത്തെ ഭൂരിഭാഗവും കൂടെ നിന്നേനെ. അതുമല്ലെങ്കില്‍ ആ സംഘാടകരോട് പറഞ്ഞിട്ട് ഇട്ടിമാളുവിന് സംസാരിക്കാന്‍ അവര്‍ അവസരം നിഷേധിച്ചിരുന്നുവെങ്കില്‍....
എന്നൊക്കൊണ്ട് ഒരു ശില്പശാല നടത്താനൊ അതിനുണ്ടാവുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനൊ കഴിവില്ലാത്തപ്പോള്‍ ഞാന്‍ ഒരു ശില്പശാലയെ വിമര്‍ശിക്കുന്നതില്‍ യാതൊരു ശരിയുമില്ലെന്ന് അടിവരയിട്ടു പറയുന്നു..
പിന്നെ ഇവിടെ കമന്റിയവരുടെ അഭിപ്രായങ്ങളില്‍ നിന്ന് എനിക്കുമനസ്സിലാക്കാന്‍ പറ്റിയത് ചില സംഘാടകര്‍ തന്‍പ്രമാണിത്വം നടത്തിയെന്നാണ്. അതിനൊരു ഉദാഹരണം ശ്രീ സുകുമാരന്‍ സാറിന്റെ പൊഡ്കാസ്റ്റ് ശ്രദ്ധിച്ചാല്‍ മതിയാകും..! എന്നാലും ശില്പശാലകൊണ്ട് ഒരു ബ്ലോഗറെങ്കിലും ജനിച്ചാല്‍, അതുമതി ശില്പശാല കീ ജയ് എന്നുപറയാന്‍..
വിഗ്രഹം ഉണ്ടാക്കികഴിഞ്ഞാല്‍പ്പിന്നെ മൂശാരിക്കെന്തു സ്ഥാനം??
ശില്പശാലയുടെ തെറ്റുകള്‍ കണ്ടെത്തി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കലല്ല എന്റെ ഉദ്ദേശ്യം. എങ്ങനെ ഇത്തരം ശില്പശാലകള്‍ കൂടുതല്‍ ഫലപ്രദമാക്കാം എന്നത് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടണം എന്നതു മാത്രമാണ്. താങ്കളെപ്പോലുള്ളവര്‍ പ്രവര്‍ത്തകര്‍ ഇത്തരം നിര്‍ദ്ദേശങ്ങളെ വൈകാരികമായി എടുക്കുന്നത് അക്കാദമിക്ക് ഒരു ഗുണവും നല്‍കില്ല. തീര്‍ച്ചയായും അപ്പുവിന്റെ പോസ്റ്റ് വളരെ ഉപകാരപ്രദമാണ്. ലളിതമാണ്.പക്ഷെ ശില്പശാലയില്‍ ബ്ലോഗിങ്ങിനെ പരിചപ്പെടുത്തിയ രീതി ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ എനിക്കു സങ്കീര്‍ണ്ണമായി തോന്നി എന്നേ അഭിപ്രായപ്പെട്ടിട്ടുള്ളൂ.
"ചിത്രകാരന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമി യുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതു അത്രയ്ക്ക് ശരി ആണൊ. ആരൊക്കെ ആകണം ഈ ബ്ലോഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നു തീരുമാനിക്കാനുള്ള ചുമതല ഇവിടുത്തുകാര്‍ക്കുള്ളതല്ലേ. " എന്ന ആദര്‍ശിന്റെ പ്രസ്ഥാവനയാണ് രണ്ടാമത്തെ കമന്റിനു കാരണം. കൊച്ചിയില്‍ നിന്നും അമേരിക്കയില്‍ നിന്നും നൈജീരിയയില്‍ നിന്നും മറ്റും വന്ന് ശില്പശാലയില്‍ പങ്കെടുത്ത ബ്ലോഗര്‍മാരെ അവിടെ കണ്ടിരുന്നു. എന്നിട്ടും ആദര്‍ശ് ഇങ്ങനെയൊരു കമന്റ് നടത്തിയത് ശരിയായില്ല. ഏതായാലും ഒരു വഴക്കിന് ഞാനില്ല. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുറക്ക് നടക്കട്ടെ.
പ്രിയ ദസ്തക്കിര്‍ ,
(സ്വന്തം പേര്‍ വിളിച്ച് സംബോധന ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു . പക്ഷെ എന്ത് ചെയ്യാം , അപരനാമത്തിലേ ബ്ലോഗ് ചെയ്യാവൂ എന്ന ഒരു കീഴ്‌വഴക്കം ആദ്യകാല ബ്ലോഗ്ഗേര്‍സ് ഉണ്ടാക്കിവെച്ചിട്ടുള്ളത് പിന്നീട് ബ്ലോഗിലേക്ക് കടന്ന് വരുന്ന പലരും അനുകരിക്കുന്നതായിട്ടാണ് കാണുന്നത് . ശില്പശാലകളില്‍ പങ്കെടുക്കുന്നവര്‍ പോലും തങ്ങളുടെ അനോണിമസ് ഐഡന്റിറ്റി കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നു . അങ്ങനെ ഈ അനോണിത്വത്തിന് ബൂലോഗത്ത് ഒരു പരിവാനത്വം നിലവിലുണ്ട് . സ്വന്തം പേരില്‍ ബ്ലോഗ് ചെയ്താല്‍ എന്താണ് കുഴപ്പം എന്ന് എനിക്ക് മനസ്സിലായിട്ടില്ല . അതൊരുപക്ഷെ എന്റെ ബുദ്ധിപരമായ പരിമിതി കൊണ്ടാകാം . ചിലര്‍ പറയുന്നത് ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് . ഉദ്യോഗസ്ഥര്‍ ബ്ലോഗ് ചെയ്യാന്‍ പാടില്ല എന്ന് നിയമമുണ്ടോ എന്നുമെനിക്കറിയില്ല . ചിലര്‍ക്ക് ഇങ്ങനെയൊരു അഭിപ്രായം പറയുന്നത് പോലും അജീര്‍ണ്ണം ഉണ്ടാക്കും . അനോണമി ആയി എഴുതരുത് എന്നല്ല പറയുന്നത് . അനോണമിയായി എഴുതുന്നതിനെ എതിര്‍ക്കുന്നുമില്ല . അനോണമികള്‍ക്ക് സ്വന്തം പേരില്‍ എഴുതിക്കൂടേ എന്ന് ചോദിക്കുക മാത്രമേ ചെയ്യുന്നുള്ളൂ . )
വളരെ നല്ല അഭിപ്രായമാണ് ഇവിടെ പങ്ക് വെച്ചത് . ഇത്തരം ഒരു പ്രോഗ്രാം അതും തിരുവനന്തപുരത്ത് സംഘടിപ്പിക്കുക എന്നത് എളുപ്പമല്ല . എന്തെങ്കിലും ഇഷ്യൂ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നതിനെക്കാള്‍ എത്രയോ വലുതാണ് അങ്ങനെയൊന്ന് സംഘടിപ്പിക്കുകയെന്നത് . പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നുള്ളൂ . വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള പഴുതുകള്‍ ഉറ്റുനോക്കുക എന്ന ഏറ്റവും സുസാധ്യമായ ജോലിയേയുള്ളൂ . ആ അര്‍ത്ഥത്തില്‍ തിരുവനന്തപുരം ശില്പശാലയുടെ സംഘാടകര്‍ ഓരോരുത്തരും സ്തുത്യര്‍ഹമായ സേവനമാണ് നിര്‍വ്വഹിച്ചിട്ടുള്ളത് . പങ്കെടുത്തവരുടെ കമന്റുകള്‍ ഇത് ശരിവെക്കുന്നു . ഇട്ടിമാളുവിന്റെ സംശയവും പലരും ചൂണ്ടിക്കാട്ടുമ്പോള്‍ , ഇട്ടിമാളു കുറ്റപെടുത്താന്‍ വേണ്ടിയല്ല ഒരു പോരായ്മ എടുത്തു പറഞ്ഞു എന്നേ കാണേണ്ടി വരുന്നുള്ളൂ . ദസ്തക്കിറിന്റെ നിരീക്ഷണവും അത് ശരി വെക്കുന്നു . ശില്പശാലയ്ക്ക് വ്യക്തമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം ആരും തന്നിരുന്നില്ല എന്ന യാരിദിന്റെ പ്രസ്ഥാവന ശ്രദ്ധിക്കേണ്ടതാണ് . യാരിദാണ് ഈ ശില്പശാല നടത്താന്‍ ആദ്യം മുന്‍കൈ എടുത്തിട്ടുണ്ടാവുക . ശരിയായ ഒരു കാര്യപരിപാടി മുന്‍കൂറായി തയ്യാറാക്കാതെ തന്നെ നടത്തിയ ഈ പരിപാടി ഒരു വന്‍വിജയമായിരുന്നു എന്ന് എല്ലാവരും അവിതര്‍ക്കിതമായി സമ്മതിച്ചിട്ടുണ്ട് . പറയത്തക്കതായ പാളിച്ചകള്‍ സംഭവിച്ചതായി ആരും കുറ്റപ്പെടുത്തുന്നില്ല്ല . വളരെ മൈനറായ പോരായ്മകള്‍ ചിലര്‍ ചൂണ്ടിക്കാട്ടി എന്ന് മാത്രം . അത് ഷന്തവ്യമാണെന്ന് അവരും സാക്ഷ്യപ്പെടുത്തുന്നു .
കേരള ബ്ലോഗ് അക്കാദമിയ്ക്ക് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട് . ഈ ചെറിയ കാലയളവില്‍ തന്നെ അക്കാദമി അതിന്റെ ബാലാരിഷ്ടതകള്‍ അതിജീവിച്ചിട്ടുണ്ട് . ശരിയായി പറഞ്ഞാല്‍ അക്കാദമിക്ക് ബാലാരിഷ്ടതകള്‍ ഉണ്ടായില്ല എന്നതാണ് സത്യം . ഏതൊരു ഉദ്യമത്തിനും വിമര്‍ശകരും ദോഷൈകദൃക്കുകളും ഉണ്ടാവുമെന്നത് സ്വാഭാവികമാണ് . അത് മനസ്സിലാക്കിത്തന്നെ അക്കാദമി മുന്നോട്ട് പോകേണ്ടതുണ്ട് . ചില ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ വര്‍ത്തമാന കേരളം അക്കാദമിയെ ചുമതലപ്പെടുത്തിയിരിക്കുന്നു . മറ്റൊന്നും അതിന് ബദലാവുകയില്ല . ഈ മഹത്തായ യജ്ഞത്തില്‍ അണി ചേരന്‍ മറ്റെല്ലാ വിയോജിപ്പുകളും മാറ്റി വെച്ച് മുന്നോട്ട് വരണമെന്ന് എല്ല്ലാവരോടും അപേക്ഷിക്കുന്നു .
"ചിത്രകാരന്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമി യുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതു അത്രയ്ക്ക് ശരി ആണൊ. ആരൊക്കെ ആകണം ഈ ബ്ലോഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നു തീരുമാനിക്കാനുള്ള ചുമതല ഇവിടുത്തുകാര്‍ക്കുള്ളതല്ലേ. " എന്ന ആദര്‍ശിന്റെ പരാമര്‍ശം ഇടുങ്ങിയ പ്രാദേശികമായിപ്പോയി . ഭൂലോകത്ത് അതിര്‍ത്ഥികള്‍ മണ്ണിനെ മാത്രമല്ല മനസ്സിനെപ്പോലും വെട്ടിമുറിച്ച് ജീവിതം തന്നെ നരകതുല്യമാക്കുമ്പോള്‍, ബൂലോഗത്ത് അതിരുകളേയില്ല എന്ന യാഥാര്‍ത്ഥ്യം ആദര്‍ശെങ്കിലും മനസ്സിക്കേണ്ടതായിരുന്നു . കേരള ബ്ലോഗ് അക്കാദമിയുടെ പരിപാടികളെ അക്കാദമി തന്നെയാണ് നിയന്ത്രിക്കുക . അതില്‍ അവിടത്ത്കാര്‍ ഇവിടത്ത്കാര്‍ എന്നൊന്നുണ്ടായിരിക്കുകയില്ല .
ഹോ , തുടങ്ങി , മഹത് വത്കരണം!
കുഞ്ഞന്‍ ,
ഇട്ടിമാളു പറഞ്ഞതിനെ ചോദ്യം ചെയ്യുമ്പോള്‍ , അവരുടെ കമന്‍റ്റെങ്കിലും വായിക്കൂ. ഒരു സഭയിലിരുന്ന് അവര്‍ എന്തെങ്കിലും തരത്തില്‍ പ്രതികരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍ , അതും ഒരു കമന്‍റ്റായി പ്രതികരിച്ച ഇവിടെ ഇത്രയും കാണുമ്പൊള്‍?
>>എന്നൊക്കൊണ്ട് ഒരു ശില്പശാല നടത്താനൊ അതിനുണ്ടാവുന്ന സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനൊ കഴിവില്ലാത്തപ്പോള്‍ ഞാന്‍ ഒരു ശില്പശാലയെ വിമര്‍ശിക്കുന്നതില്‍ യാതൊരു ശരിയുമില്ലെന്ന് അടിവരയിട്ടു പറയുന്നു..<<<
ബാലിശമല്ലെ ഈ അഭിപ്രായം!
പക്വതയോടെ അഭിപ്രായം പ്രകടിപ്പിച്ച ദസ്ത്തിക്കറെയും !!! ആരേയും വിട്ടുകളയരുത് അഭിപ്രായം നെഗറ്റീവായി ആരും പറയരുത് അല്ലെ?
സര്‍വത്ര വിജയകരമായിരുന്നു അക്കാദമിയുടേത് സമാധാനമയോ?
ഇത് പബ്ലിഷ് ആയപ്പോഴാണ് കുഞ്ഞന്റെ കമന്റ് കണ്ടത് , വളരെ നല്ല അഭിപ്രായം . ബൂലോഗത്തെ ചര്‍ച്ചകള്‍ പലപ്പോഴും പാളിപ്പോകുന്നത് ഇത്തരത്തിലുള്ള പക്വമായ സമീപനങ്ങള്‍ ചിലര്‍ക്ക് സ്വീകരിക്കാന്‍ കഴിയാതെ വരുമ്പോഴാണ് എന്ന ദു:ഖകരമായ സത്യം പറയാതിരിക്കാന്‍ കഴിയില്ല . അതില്‍ കുറ്റപ്പെടുത്താനും വകുപ്പില്ല്ല . കാരണം ഭൂലോകത്ത് നിന്നാണല്ലോ നമ്മള്‍ ബൂലോഗത്ത് നടന്ന് കയറുന്നത് !
തറവാടി മാഷെ..
ബാലിയെ കൊന്നത് ശ്രീരാമന്‍ മറഞ്ഞിരുന്ന് അമ്പ് ചെയ്തിട്ടാണ്.. ഇട്ടിമാളുവും അവതാരമായിപ്പോയൊ?
സദ്യ ഉണ്ണുമ്പോള്‍ ആരാണ് വിളമ്പുന്നെതെന്ന് ആരും അത്രക്ക് ശ്രദ്ധിക്കാറില്ല എന്നാല്‍ ആരുടെതാണ് സദ്യയെന്ന് അന്വേഷിക്കുന്നതില്‍ ഔചിത്യക്കേടില്ല.. ഒരു ബ്ലോഗര്‍ ജനിക്കുകയാണെങ്കില്‍ അതു തെറ്റാണൊ തറവാടി മാഷെ.. അതുമാത്രം നോക്കിയാല്‍പ്പോരെ..?
Group Owner എന്ന എന്റെ പദപ്രയോഗത്തില്‍ ഉടമ എന്നൊരു കമെന്റില്‍ ചേര്‍ത്തുപോയി. അവിടെ ഗൂഗിള്‍ ഗ്രൂപ്പ് സേവകന്‍ എന്നാക്കി വായിക്കുക. എന്റെ തെറ്റ് ചൂണ്ടിക്കാട്ടിയ വായനക്കാരനോട് കടപ്പാട്.
സുകുമാരന്‍ മാഷെ,
ചിലര്‍ അനോണിയായി എഴുതുന്നത് സ്വന്തം പേരു വെളിപ്പെടുത്തിയാല്‍ ഉദ്യോഗപരമായും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നുള്ളതുകൊണ്ടു തന്നെയാണു.
ഈയിടെ ഒരു പത്രത്തില്‍ വന്ന ലേഖനത്തില്‍ നിന്നു മനസ്സിലായത് ചില കമ്പനികള്‍ ഒരു വ്യക്തി അതു ഓര്‍ക്കൂട്ടിലായാലും ബ്ലോഗിലായാലും ഫേസ്ബുക്കിലായാലും എന്തെഴുതുന്നു എന്നു തപ്പിപ്പിടിച്ച് ഔദ്യോഗിക ജീവിതത്തില്‍ ആ വ്യക്തിയെ വിക്റ്റിമൈസ് ചെയ്യാന്‍ ശ്രമിക്കാറുണ്ട് എന്നാണു. ഉദ്യോഗാര്‍ത്ഥിയാണെങ്കില്‍ അയാള്‍ക്കു അയാള്‍ നെറ്റില്‍ എഴുതിയ ആശയങ്ങളുടെ പേരില്‍ ഉദ്യോഗം നിഷേധിക്കുക തുടങ്ങിയ നീചപ്രവര്‍ത്തികളൂം ചെയ്യുന്നുണ്ട് എന്നാണു.
തിരുവനന്തപുരം ശില്‍പ്പശാലയില്‍ പ്രവര്‍ത്തിച്ചവരും പങ്കെടുത്തവരും പ്രശംസയര്‍ഹിക്കുന്നു.
ഏതൊരു സംരംഭം നടത്തുമ്പോഴും അതിനു ചില്ല കുറ്റങ്ങളും കുറവുകളുമൊക്ക്കെ ഉണ്ടാകാം. അതൊക്കെ ക്ഷമിച്ച് അടുത്ത ശില്‍പ്പശാല കുറെക്കൂടി കുറ്റമറ്റതായി നടത്ത്താന്‍ ഇട വരട്ടെ എന്നു ആശംസിക്കുന്നു.
ആവനാഴി മാഷേ , വളരെ നന്ദി ആ ഭാഗം വ്യക്തമാക്കിയതിന് . ഞാന്‍ അത് സവിനയം അംഗീകരിക്കുന്നു . പക്ഷെ സ്വന്തം പേരും വിലാസവും വെളിപ്പെടുത്തിയാല്‍ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാത്തവര്‍ക്ക് അങ്ങനെ ചെയ്തുകൂടേ എന്ന എന്റെ ആവലാതി നിലനില്‍ക്കുന്നു . ഇതൊരു തര്‍ക്കവിഷയമായി ഞാന്‍ എവിടെയും ഉന്നയിക്കുകയില്ല എന്ന് താങ്കള്‍ക്ക് ഉറപ്പ് തരുന്നു .
സസ്നേഹം,
ഓഫ്:സുകുമാര്‍ന്‍ മാഷേ, ദസ്തക്കിര്‍ എന്നത് അപരനാമമോ പച്ചമരുന്നിന്റെ പേരോ അല്ല എന്റെ യഥാര്‍ത്ഥ പേരാണ്.:)
തറവാടി കാര്യങ്ങളു കൂടുതല്‍ മനസ്സിലാകിയിട്ടു സംസാരിക്കും എന്നു കരുതുന്നു. ആരെയെങ്കിലും മഹത്വവല്‍ക്കരിക്കുന്നതായി തോന്നിയൊ തറവാടിക്കു?
ഒരു മാസത്തോളം ശില്പശാലയെക്കുറിച്ചുള്ള പോസ്റ്റ് ഇവിടെ ഉണ്ടായിരുന്നു. അതില്‍ ക്രിയാത്മകമായി ഒന്നും പറയാതെ, അല്ലെങ്കില്‍ എന്തു വേണമെന്നൊ എന്തൊക്കെ ചെയ്യണമെന്നൊ ഒന്നും തന്നെ പറയാതെ ശില്പശാല കഴിഞ്ഞതിനു ശേഷം വെറുതെ ഒരു കമന്റിടുന്നതിനോടാണ് എതിര്‍പ്പ്. സോ കാള്‍ഡ് ബ്ലോഗേഴ്സിനു ( എന്നു വെച്ചാല്‍ സീനിയര്‍ ബ്ലോഗര്‍മാര്‍ എന്നവകാശപ്പെടുന്നവര്‍) ഇതിനോടൂള്ള എതിര്‍പ്പ് മുന്‍പും കണ്ടിട്ടുള്ളതാണ്. അതു കൊണ്ട് അതീനെപറ്റി ഒന്നും തന്നെ ഞാനിവിടെ പറയുന്നില്ല.
എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകണമെന്നായിരുന്നു ആഗ്രഹം. പക്ഷെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരാകുമ്പോള്‍ ഒരു പാടു അഭിപ്രായ വ്യത്യാസം ഉണ്ടാകും. അതുണ്ടായാലെ അഭിപ്രായരൂപീകരണം ഉണ്ടാകു എന്നു ഞാന്‍ വിശ്വസിക്കുന്നു.
സുകുമാരന്‍ മാഷിനു വേണമെങ്കില്‍ സ്വന്തം പേരും ഊരും വെച്ചു സംസാരിക്കാം. പക്ഷെ മറ്റുള്ളവരെ അതിനു നിര്‍ബന്ധിക്കാന്‍ നമുക്കു സാധിക്കില്ല.
കൂടുതലൊന്നും പറയുന്നില്ല. ഓഫീസിലാണ്,. കുറച്ചു ജോലികള്‍ തീര്‍ക്കാനുണ്ട്...:)
(O.T) ഓ ... പ്രിയ ദസ്തക്കിര്‍ സന്തോഷം .. സ്നേഹം .! ചിലപ്പോള്‍ ഫിലോസഫിക്കല്‍ മൂഡിലായിരിക്കുമ്പോള്‍ , ഈ യഥാര്‍ഥ ലോകത്തും നമ്മള്‍ അനോണികളല്ലേ നമ്മുടെ യഥാര്‍ഥ പേരും അനോണിമസ്സ് അല്ലേ എന്ന് എനിക്ക് തോന്നാറുണ്ട് ദസ്തക്കിര്‍ :)
എന്റെ ഒരു എളിയ അഭിപ്രായം ഞാന്‍ പറഞ്ഞു കൊള്ളട്ടെ.
കാറോടിക്കുന്നതെങ്ങിനെ എന്നു പഠിക്കാന്‍ കാറിന്റെ എഞ്ചിന്റെ സങ്കീര്‍ണ്ണങ്ങളായ പാര്‍ട്ടുകളെപ്പറ്റിയും തത്വങ്ങളെപ്പറ്റിയും അറിയണമെന്നില്ല. സ്റ്റിയറിംഗ്, ആക്സിലറേറ്റര്‍, ക്ലച്ച് പെഡലുകള്‍ എന്നിവ എങ്ങിനെ പ്രയോഗിക്കണം എന്നറിഞ്ഞാല്‍ മതി.
അതു പോലെതന്നെയാണു എങ്ങിനെ ബ്ലോഗെഴുതാം എന്നു പഠിക്കലും.
അതുകൊണ്ട് ഇനിയുള്ള ശില്‍പ്പശാലകളില്‍ രണ്ടു കാര്യങ്ങള്‍ സമാന്തരമായി നടത്തണം എന്നു താല്‍പ്പര്യപ്പെടുന്നു.
ഒരു സെക്‍ഷനില്‍ എങ്ങിനെ ബ്ലോഗുണ്ടാക്കാം എന്നു പഠിപ്പിക്കുക.
മറ്റൊരു സെക്‍ഷനില്‍ ബ്ലോഗുണ്ടാക്കുന്നതെങ്ങിനെ എന്നു പഠിച്ചുകഴിഞ്ഞവര്‍ യൂണിക്കോഡ് മലയാളം തുടങ്ങിയ കുറെക്കൂടി സാങ്കേതികമായ വശങ്ങള്‍ വിശദീകരിക്കുന്ന സെമിനാര്‍ നിരീക്ഷിക്കട്ടെ.
ഒരു മെയില്‍ അക്കൗണ്ട് തുടങ്ങുന്നതില്‍ കൂടുതലൊന്നും ഒരു ബ്ലോഗ്ഗ് അക്കൗണ്ട് തുടങ്ങാനെടുക്കില്ല. പിന്നീടുള്ളത് മലയാളം ടൈപ്പിങ്ങാണ് , ഒരു പവര്‍ പോയിന്‍റ്റ് പ്രസെനറ്റേഷന്‍ കൊണ്ട് ചെയ്യാവുന്നത് മത്രമാണിതൊക്കെ. അതുപോലും ചെയ്യാനറിയാത്തവര്‍ക്ക് ' സാങ്കേതികം ' പറഞ്ഞ് പഠിപ്പിക്കുന്നതിന്‍റ്റെ കാര്യവും മനസ്സിലാവുന്നില്ല.
തീര്‍ച്ചയായും ഒരവതരണം എന്ന നിലക്ക് തുടക്കത്തില്‍ ഒരു പരിജയപ്പെടുത്തല്‍ ആവാം അതു പോലും വേണമെങ്കില്‍ ഒരു ലഘു ലേഖയിലൂടെ ആവാവുന്നതേയുള്ളു ( അപ്പോള്‍ പക്ഷെ പ്രസംഗിക്കാന്‍ പറ്റില്ല! )
പിന്നീട് വേണ്ടതെല്ലാം കഥ / കവിത / സാങ്കേതികം / രാഷ്ട്രീയം / മതം അങ്ങിനെ അന്തും , അവരവര്‍ക്ക് സ്വതന്ത്ര മായി ബ്ലോഗില്‍ നിന്നും അവരവരുടെ ഇഷ്ടമനുസരിച്ച് കണ്ടെടുക്കാവുന്നതേയുള്ളു. ഇതിന്‍റ്റെ പിന്നണി പ്രവര്‍ത്തകരെപ്പറ്റിയോ , ബ്ലോഗര്‍മാരെപ്പറ്റിയോ പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല , പറഞ്ഞു എന്നര്‍ത്ഥമില്ല , പറഞ്ഞില്ലെന്നും!
അരൊക്കെയോ ചിലരെ എന്തൊക്കെയോ ചെയ്യാന്‍ നിര്‍ബന്ധിച്ചത് പോലെ തോന്നി ഇത്രയും കാലത്തെ അക്കാദമിയുടെ പ്രവര്‍ത്തനത്തെ കണ്ടപ്പൊള്‍. നെടുമുടി വേണു പറഞ്ഞതു പോലെ ,
' ബുദ്ധിമുട്ടി കഷ്ടപ്പെട്ട്.......'
മഹത് വത്ക്കരിച്ചത് പ്രവൃത്തികളെയാണ് വ്യക്തികളെയല്ല , എന്തോ വലിയ മഹാ സംഭവമാണെന്ന തോന്നലുണ്ടാക്കി ചില കമന്‍റ്റുകളും മറ്റും കണ്ടപ്പൊള്‍ അതു പറഞ്ഞെന്ന് മാത്രം.
ഒറ്റവാക്ക്: തുടക്കത്തില്‍ ഞാനും ഇതിനെ എതിര്‍ത്തിട്ടൊന്നുമില്ല , തടഞ്ഞിട്ടുമില്ല , ആശംസകള്‍ നേര്‍ന്നിട്ടുമുണ്ട് , പക്ഷെ ഒന്ന് പറയാന്‍ തോന്നുന്നു , കുറച്ച് കാലം കഴിഞ്ഞാല്‍ , അക്കാദമികൊണ്ടാണ് മലയാളം ബ്ലോഗുണ്ടായതെന്നൊന്നും പറയില്ലെന്ന് കരുതാം അല്ലെ?
"ഒരു മെയില്‍ അക്കൗണ്ട് തുടങ്ങുന്നതില്‍ കൂടുതലൊന്നും ഒരു ബ്ലോഗ്ഗ് അക്കൗണ്ട് തുടങ്ങാനെടുക്കില്ല. പിന്നീടുള്ളത് മലയാളം ടൈപ്പിങ്ങാണ് , ഒരു പവര്‍ പോയിന്‍റ്റ് പ്രസെനറ്റേഷന്‍ കൊണ്ട് ചെയ്യാവുന്നത് മത്രമാണിതൊക്കെ. അതുപോലും ചെയ്യാനറിയാത്തവര്‍ക്ക് ' സാങ്കേതികം ' പറഞ്ഞ് പഠിപ്പിക്കുന്നതിന്‍റ്റെ കാര്യവും മനസ്സിലാവുന്നില്ല"
ഇതെങ്കിലും ചെയ്യാന്‍ ആരെയും കണ്ടില്ല ഇതുവരെ തറവാടീ...:)
നമ്മുടെ സുനില്‍ കോടതി ഫൈസല്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ അനന്തപുരിയിലെ ശില്‍പ്പശാലാ വിശേഷങ്ങളെക്കുറിച്ച് മനോഹരമായ കുറച്ചു ചിത്രങ്ങളും,നല്ലൊരു കുറിപ്പും പോസ്റ്റിയിരിക്കുന്നു.
നൈജീരിയയില്‍നിന്നും വന്ന ഉടന്‍ ശില്‍പ്പശാലക്ക് ഓടിയെത്തിയ ആലിഫ് എന്ന നമ്മുടെ പ്രിയ സഹോദരനെ വേണ്ടവണ്ണം ആ പോസ്റ്റില്‍ സുനില്‍ ആദരിച്ചിരിക്കുന്നു. (ആലിഫിനെ കണ്ടയുടന്‍ പരമാവധി ബ്ലോഗര്‍മാരെ പരിചയപ്പെടുത്താന്‍ ചിത്രകാരന്‍ ശ്രമിച്ചിരുന്നു.)സുനിലില്‍ കെ.ഫൈസലിന്റെ പോസിലേക്കുള്ള ലിങ്ക് ഇവിടെ ക്ലിക്കിയാല്‍ ലഭിക്കും.
എല്ലാം വായിച്ചു കൊള്ളാം, ഭൂലോഗത്തെ പ്രാണികളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല എന്നറിഞ്ഞതില്‍ ചാണക്യന് സന്തോയം....
നൂറു ശതമാനം ശരിചെയ്യാന്‍ ഒരു കുട്ടിമാളുവിനും തറവാടിക്കും മറ്റുള്ളവര്‍ക്കും കഴിയില്ല എന്നത് ചാണക്യമതം..മാങ്ങയുള്ള മാവിനെ കല്ലെറി വരൂ എന്നും ചാണക്യമതം. അഭിപ്രായങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പുറം തിരിഞ്ഞ് നിന്ന് പ്രതികരിക്കാന്‍ അക്കാദമിയിലെ ഒരാളും തയ്യാറാവാത്തതില്‍ നമുക്ക് സന്തോഷമുണ്ട്. വിമര്‍ശനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ആര്‍ജിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് അക്കാദമി ഉറച്ചിരിക്കുന്നത്. ബ്ലോഗിംഗ് കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യമാണ് അക്കാദമിക്ക് ഉള്ളത്. അതിന്റെ ആദ്യ ചുവട് വയ്പാണ് കഴിഞ്ഞ ശില്പശാല. അതില്‍ വന്ന പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചവരോട് ചാണക്യന്‍ നന്ദി രേഖപ്പെടുത്തുന്നു.
(ആദര്‍ശിനോട് വ്യക്തിപരമായി പറയട്ടെ, ആ കമന്റ് അല്പം കടുത്തുപോയി)
ലളിതമായി അവതരിപ്പിക്കണമെന്ന് ഞാനും അഭിപ്രായപ്പെട്ടിരുന്നു. എന്നാലും തറവാടി സൂചിപ്പിച്ച അത്രയും ലളിതമാണൊ കാര്യങ്ങള്‍? കമ്പ്യൂട്ടര്‍ ഉപയോഗിക്കുക പോലും ചെയ്യാനറിയാത്ത അറുപതു വയസ്സോളം പ്രായം വരുന്ന ഒരു സ്ത്രീ രാവിലെ മുതല്‍ അവിടെ വന്നിരുന്നു.മെയില്‍ ഐഡി തുറക്കാന്‍ പോയിട്ട് കമ്പ്യൂട്ടര്‍ തുറക്കാനറിയാത്തവര്‍. അതോ ഇനി ഇതൊക്കെ വല്യ പഠിപ്പും വിവരവും ഉള്ളവര്‍ക്കു മാത്രം മതിയെന്ന അവജ്ഞയോ? ഒരു കാര്യം ഉറപ്പാണ്, കുറച്ചു കാലം കഴിഞ്ഞാല്‍ ബ്ലോഗ് അക്കാദമി മുഖേനയാണ് ബ്ലോഗ് ലോക്കത്തേക്കെത്തിയത് എന്നു പറയുന്ന ചിലരെങ്കിലും നമുക്ക് കാണാനാവും. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, യാരിദും,വെള്ളെഴുത്തും മറ്റു ചിലരുമൊക്കെ ഉച്ചഭക്ഷണം പോലും കഴിക്കാതെ ബുദ്ധിമുട്ടി കഷ്ടപ്പെട്ടു തന്നെയാണ് ഇതു നടത്തിയത്.
തിരുവനന്തപുരം ശില്‍പ്പശാലയില്‍ നമുക്ക് ഇടവേളകളോ,മറ്റു തടസ്സങ്ങാളോ ഇല്ലാതെ ഹൈ സ്പീഡില്‍ ഇന്റെര്‍ നെറ്റ് കണക്ഷനും,നല്ല പ്രൊജക്റ്ററും ലഭിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു. യാരിദിന്റെ വ്യക്തി ബന്ധങ്ങളിലൂടെ സൌജന്യമായി തന്നെ ലഭ്യമായതാണ് ആ സൌകര്യങ്ങള്‍. ഇന്റെര്‍ നെറ്റ് കണക്ഷന്‍ സൌജന്യമായി തരപ്പെടുത്തിയത് ശിവയാണെന്നാണ് യാരിദില്‍ നിന്നും അറിഞ്ഞത്. ശിവയേയും,ആ പ്രൊജക്റ്റര്‍ ഉടമയേയും നമ്മുടെ സന്തോഷം അറിയിക്കുക. അഞ്ചു മണിക്ക് ശില്‍പ്പശാല തീരുംബോള്‍ വെള്ളെഴുത്തിനേയും,യാരിദിനേയും കണ്ടു. അതുവരെ ഉച്ച ഭക്ഷണമ്പോലും കഴിക്കാതെ ഇടവേളയില്ലാതെ അവര്‍ അദ്ധ്വാനിക്കുകയായിരുന്നു.ഈ ശില്‍പ്പശാല ചടങ്ങിനിടക്ക് അഞ്ചു മിനിട്ടുപോലും,ഇവര്‍ സ്വന്തം കാര്യങ്ങാള്‍ക്കു നീക്കിവക്കുകയോ,ഉപയോഗപ്പെടുത്തുകയ്യൊ ചെയ്തിട്ടില്ലെന്നത് സത്യമാണ്.മാത്രമല്ല,തങ്ങളുടെ പേരോ,ചിത്രമോ,ബ്ലോഗോ ഈ ശില്‍പ്പശാലയിലൂടെ പുറത്തുവരാതിരിക്കാന്‍ ആവുന്നത്ര ശ്രമിക്കുകയും ചെയ്തിരുന്നു.
അതുകൊണ്ടുതന്നെ, ഇവിടത്തെ വിമര്‍ശനങ്ങളൊന്നും ഈ ടീമിനെ ബാധിക്കുന്നതല്ല.ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേരള ബ്ലോഗ് അക്കാദമിക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി മാത്രം നമുക്ക് വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാം.
വെല്‍ ഡണ്‍ ചിത്രകാരന്‍!
ബ്ലോഗ് അക്കാദമി വിജയപൂര്‍വം മുന്നേറട്ടെ എന്നു ആശംസിക്കുന്നു.
സസ്നേഹം
ആവനാഴി
My malayalam typing is not good enough. Thats y aangalam. Will be switching soon.
I could attend the afternoon session only, because I was taking a class on "domestic mosquito control" at a residents' association annual meeting in the morning.
The workshop was not bad. They helped me start a blog (my maiden blog)on MOSQUITO TRAPING!!! Title is "KOTHUKINAE KUPPIYILAAKKAM". Now I have to add content & links. Thanks to the blog shilpashaala.
"എനിക്കു ഷൈന്‍ ചെയ്യണമെന്നാഗ്രഹമില്ലായിരുന്നു."
ആ തന്നിരിക്കുന്ന പവര്‍പോയിന്റ് പ്രസന്റേഷന്‍ കണ്ടിട്ട് അങ്ങനെയല്ലല്ലോ ഫാര്‍മറേ തോന്നിയത്. സ്വന്തം പടവും ഓര്‍ക്കുട്ട് പേജും. കൊള്ളാം. ഇങ്ങനെ നല്ല പബ്ലിസിറ്റി കിട്ടുവാണെങ്കില്‍ ഞാനും അടുത്ത ശില്പശാലക്ക് പ്രസംഗിക്കാന്‍ തയ്യാറാണ്.
ചുരുക്കത്തില്‍,
എനിക്കു മനസ്സിലായതെന്തെന്നു വച്ചാല്‍,
തീരുവനന്തപുരം ബ്ലൊഗ് ശില്പശാലയില്‍ നടന്ന ചില കാര്യങ്ങള്‍ വര്‍ജിക്കേണ്ടതായിരുന്നു. ധാരാളം കാര്യങ്ങള്‍ അനുമോദനീയമായിരുന്നു. ഭാഷാസ്നേഹം, സാമൂഹ്യ കമിറ്റ്മെന്ര്‍്, ഗ്രൂപ് ഡൈനാമിക്സ് ഇവയുടെ ഒക്കെ അടിസ്ഥാനത്തില്‍ ആവരേജ് ബ്ലോഗേഴ്സ് ചെയ്യുന്നതില്‍ വ്യത്യസ്ഥമായി ചിലതൊക്കെ ചെയ്യാന്‍ തയ്യാറായ, ബ്ലോഗ്ഗ് ശില്പശാലയിലെ പ്രവര്‍ത്തകര്‍ക്ക് എന്റ് അഭിനനദനങ്ങള്‍.
കലിപ്പുകള് തീര്‍ന്നാ...
ഇതെന്തര് തൊന്തരപ്പാ...
ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ കുറച്ചു പേര്‍ നേതൃത്വ ഗുണങ്ങള്‍ കാണിച്ചു മുന്നിട്ടു വരണം. അതില്‍ കൂടുതല്‍ പേര്‍ അണിയറയില്‍ പ്രവര്‍ത്തിക്കണം. ചിലര്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ കാണിക്കും. ചിലര്‍ ഒരു അഭിപ്രായവും മുന്‍കൂര്‍ കൊടുക്കാതെ കുറ്റം മാത്രം പറയും. ആരെങ്കിലുമൊക്കെ ഇതൊക്കെ കേള്‍ക്കാന്‍ തയാറായില്ലെങ്കില്‍ ഒന്നും നടക്കില്ല. സംഘാടകര്‍ക്ക് അനുമോദനങ്ങള്‍!
പത്തു കൊല്ലത്തോളമായ് കമ്പ്യുട്ടറും ഇന്റെര്‍നെറ്റും സ്ഥിരമായ് ഉപയോഗിച്ചെങ്കിലും ബ്ലോഗിങ്ങ് തുടങ്ങണം എന്ന് തോന്നി ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് എനിക്ക് ബ്ലോഗ് തുടങ്ങാന്‍ പറ്റിയത്. ഇതുപോലുള്ള ശില്പ്പശാലകള്‍ വളരെ അധികം ആള്‍ക്കാരെ സഹായിക്കും എന്ന് വിശ്വാസം ഉണ്ട്. വിമര്ശനങ്ങള്‍ ഉള്‍ക്കൊന്ട്ട് മുന്‍പോട്ടു പോകാന്‍ തയാറാവുമെങ്കില്‍ വളരെനല്ല കാര്യം.
മലയാളം ബ്ലോഗിലെ പൊളിറ്റിക്സ്, dynamics, ഹിസ്റ്ററി എന്നിവയൊക്കെ മനസ്സിലാക്കുമ്പോള്‍ വെറും ഈഗൊകളുടെ ഒരു വിളയാട്ടം ആയി തോന്നിയിട്ടുണ്ട്.
ശില്പശാലയുമായി ബന്ധപ്പെട്ടവരോട് ഒരു ചോദ്യം..നമ്മള്‍ ആ കേരള്‍ കോമിന്റെ സംഭവം ചര്‍ച്ച ചെയ്തോ..ഉണ്ടെങ്കില്‍ എന്തായിരുന്നു പ്രതികരണം? ഇതൊരു അവകാശ ചോദ്യമൊന്നുമല്ലാട്ടൊ.
കുഞ്ഞനോട് : കേരള്‍ ഡോട്ട് കോം സംഭവം അത്യന്തം അപലപനീയവും അത്തരമൊന്ന് ഇനിയും സംഭവിച്ചുകൂടാത്തതുമാണ് . അതിനെ നിയമപരമായും , ബ്ലോഗ്ഗര്‍മാര്‍ സംഘടിതമായും നേരിടേണ്ടതുമായിരുന്നു . അക്കാര്യം ചര്‍ച്ച ചെയ്യാന്‍ മാത്രം കേരളാ ബ്ലോഗ് അക്കാദമിയോ ശില്പശാല പ്രവര്‍ത്തകരോ ഓര്‍ഗനൈസ്‌ഡ് ആയിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്തട്ടെ . കമ്പ്യൂട്ടറുമായി ബന്ധമില്ലാത്തവരെ ഇന്റര്‍നെറ്റിനോടും മലയാളം ബ്ലോഗിനോടും അടുപ്പിക്കുക എന്ന ഏറ്റവും താഴെത്തട്ടിലുള്ള സേവനപ്രവര്‍ത്തനങ്ങളാണ് നിലവില്‍ അക്കാദമി നടത്തിവരുന്നത് . അതിനാല്‍ സ്വാഭാവികമായും ഇത്തരം കോപ്പി റൈറ്റ് പ്രശ്നങ്ങളില്‍ തല്‍ക്കാലം ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത ഒരു പരിമിതിയും അക്കാദമിയുടെ പ്രവര്‍ത്തകര്‍ക്കുണ്ട് . എന്നാല്‍ ഈ പ്രശ്ണത്തില്‍ നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ . തല്‍ക്കാലം അവര്‍ മലയാളം സര്‍വ്വീസ് നിര്‍ത്തിയത് കൊണ്ട് അടിയന്തിരമായി എന്തെങ്കിലും റീ-ഏക്റ്റ് ചെയ്യാനുള്ള സാഹചര്യവും നിലവിലില്ലെന്ന് തോന്നുന്നു . ഏതായാലും കേരള ബ്ലോഗ് അക്കാദമി ഒരു സംഘടനാ രൂപം കൈവരിക്കുമ്പോള്‍ ഏറ്റവും ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം ഇത്തരം കോപ്പി റൈറ്റ് പ്രശ്നത്തെ നേരിടാനുള്ള സംവിധാനത്തെ പറ്റിയാണ് . കേരള്‍ കോം പ്രശ്നത്തില്‍ ഇപ്പോള്‍ സംഭവിച്ചത് അഞ്ചല്‍ക്കാരന്‍ സൂചിപ്പിച്ചത് പോലെ അവര്‍ക്ക് അനര്‍ഹമായ പരസ്യവും പ്രചാരണവും കിട്ടി എന്നതാണ് . ഇത്രയുമാണ് വ്യക്തിപരമായി എനിക്ക് പറയാനുള്ളത് .
ബ്ലോഗ് സൃഷ്ടികളുടെ മോഷണം തീര്‍ച്ചയായും ഗുരുതര പ്രശ്നമാണ് . എന്നാല്‍ ,ഈ പ്രശ്നം പത്രങ്ങളിലോ,ബ്ലോഗിലോ വരാതെ ഗ്രൂപ്പ് ചര്‍ച്ചകളിലൂടെ മാത്രം സംഘടിതമായി ആശയവിനിമയം ചെയ്ത് , ആവശ്യമായ നടപടികളെടുക്കാന്‍ എല്ലാവരേയും സഹകരിപ്പിക്കുകയാണ് ഉചിതം. ശില്‍പ്പശാല വേദികളില്‍ ഇത് ഉന്നയിച്ചാല്‍ മോഷ്ടാക്കള്‍ പ്രതീക്ഷിക്കുന്നതിലധികം പ്രചാരം ചുളുവില്‍ അവര്‍ക്കു നല്‍കുന്ന പ്രവര്‍ത്തിയായിപ്പോകും. കൂടാതെ ബ്ലോഗ് സുരക്ഷിതമല്ലാത്ത സ്ഥലമാണെന്ന് പൊതുജനത്തിനിടയില്‍ ധാരണ പരക്കാനും അതു കാരണമാകും.
ഏറനാടന്‍ (എസ്.കെ. ചെറുവത്ത്) said...
ഇതിലും വല്യത് പ്രതീക്ഷിച്ചു. അത്രയ്ക്ക് എത്തീല. എല്ലാരും ഒന്നൂടെ ഒന്നൊത്തുപിടിച്ചേ., -:)
അടിയുടെ കാര്യാണോ ഏറനാടാ ഉദ്ദേശിച്ചേ...
ഇട്ടിമാളു അവിടെ ഒളിച്ചിരുന്നിട്ട് ഇവിടെ വന്നു കമന്റിട്ട് ആക്ഷേപിച്ചു എന്നമട്ടില്‍ ഒരു മറുപടി കണ്ടു. യ്യൊ.. കൊടകരപുരാണം വായിച്ചിട്ടുപോലുംഞാന്‍ ഇത്ര ചിരിച്ചിട്ടില്ല. പെണ്ണൂങ്ങളെ നമ്പാന്‍ കൊള്ളൂല്ലാട്ടാ... അടുത്ത പൂരത്തിനും ആറാട്ടിനും ഒക്കെ ഇങ്ങനെ ചാരപ്പണി നടത്താന്‍ വരുന്നവരെ അകത്ത് കയറ്റല്ലും.
ഈ പോസ്റ്റില്‍ എത്തിച്ച കോവാലകൃഷ്ണന്‍ അണ്ണന് നന്റ്രി.
ഗുപ്തന്‍ ചോദിച്ച സംശയത്തിനുള്ള മറുപടി എന്തെന്നുവെച്ചാല്‍, എന്റെ കമന്റ് വായിക്കുന്നവരുടെ മനസ്ഥിതി പോലെയിരിക്കും അതിനുള്ള ഉത്തരവും. മനസ്സിലായെന്നുകരുതുന്നു.
ഇതില് പങ്കെടുക്കാന്‍ സാധിച്ചത് മഹാഭാഗ്യമായിക്കരുതുന്നു!
അപ്പു എന്ന ബ്ലോഗറുടെ ആദ്യാക്ഷരി എന്ന ബ്ലോഗും ഉപകാരമായി!
എല്ലാര്‍ക്കും നന്ദി!!
ഇനിയിപ്പോ എന്നെയും കൂടെക്കൂട്ടൂ..
100
ഈ നമ്പരെനിക്കുവേണം!
ഗുരുദക്ഷിണയായിട്ട് സ്വീകരിച്ചാലും!!
മിണ്ടാതിരുന്നതാ,
ചില കാര്യങ്ങള്‍ പറയെട്ടെ.
ഇട്ടുമാളുവിന്റെ കമന്റ് പ്രചോദനമായെടുക്കേണ്ടതിന് പകരം പ്രതികരണം പ്രതികാരമായിട്ടെടുത്ത്, വ്യക്തിഹത്യയിലേക്ക് നീക്കിയത് യരിദിന്റെ കമന്റാണ്. സംഘടന പാടവം മാത്രം പോര, ക്ഷമയും സഹനശീലവും സംഘാടകര്‍ക്ക് വേണം. കംന്റടിച്ച്, ഇട്ടിമാളു കാശിക്ക് പോയെനെ. അവരെ ഓടുന്ന ബസ്സില്‍ നിന്നും പിടിച്ചിറക്കിയത് എന്തിനായിരുന്നു?.
അദര്‍ശ്, നമ്മള്‍ ജില്ലയുടെയും സംസ്ഥാനത്തിന്റെയും പേരിലല്ല അറിയപ്പെടുന്നത്. മലയാളത്തിന്റെ പേരിലാണ്. ഖേദമുണ്ടോ അഭിപ്രായത്തിന്?.
ഓര്‍ക്കുട്ടും ബ്ലോഗും തമ്മിലെന്ത് ബന്ധം?. ബ്ലോഗര്‍മാരെ ഉദ്ധരിക്കാന്‍ അക്കാദമി തുനിയരുത്. ഫോട്ടോ ബ്ലോഗ്, പോഡ് കാസ്റ്റ്, കോപ്പി റൈറ്റ്, മണങ്കട്ട. എന്നിത്യാധി കാര്യങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് വിടുക. എങ്ങനെ ഗൂഗിള്‍ ഐഡിയുണ്ടാക്കാം എന്ന് തുടങ്ങണം. (ഇന്റര്‍ നെറ്റില്‍ നിന്നാണ് ആദ്യം തുടങ്ങേണ്ടത്) എന്താണ് ബ്ലോഗെന്നും. കപ്പല്‍ തുറമുഖത്തെത്തിക്കുന്ന ജോലി, കപ്പിത്താന്റെതാണ്. ലൈറ്റ് ഹസിന്റെ ജോലി അതല്ലല്ലോ?.
ചിത്രകാരോ, ഇതാണ് ബ്ലോഗിന്റെ ഗുണം. പണ്ട്, കാസര്‍കോട്ട് കൊടുത്താല്‍ കൊല്ലത്ത് കിട്ടിയിരുന്നു. ഇന്ന്, തമ്പനൂര്‍ ബസ് സ്റ്റാന്റില്‍ കെടുത്ത് റോഡ് ക്രോസ് ചെയ്ത് റെയില്‍വെ സ്റ്റേഷന്റെ പരിസരത്ത് നിന്ന് തന്നെ, കെടുത്തത് കിട്ടും. യരീദ് പറഞ്ഞത് തെറ്റാണെന്ന് പറയാന്‍ പോലും നിങ്ങള്‍ക്കായില്ല. അത് തെറ്റായെന്ന് തോന്നുന്നില്ലെ?.
തറവാടി, ഏറൂ, ഇതോക്കെ ഒരു ഓട്ട ചാട്ട സ്പിരിറ്റില്‍ എടുത്തൂടെ?.
മറ്റുചിലരോട്, ചില ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അഗ്രഹമുണ്ട്, പക്ഷെ, അത് വന്‍ഭൂകമ്പമുണ്ടാക്കുമെന്ന തിരിച്ചറിവില്‍, ഇല്ല.
യാരിദ്, എന്നെ അറിയില്ലെന്ന് മാത്രം പറയല്ലെ. എങ്ങനെ ഗൂഗിള്‍ ഐഡി തുടങ്ങാമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, എന്റെ സ്ലാഗ് മനസിലാവാതെ നട്ടം തിരിഞ്ഞ യരീദിനെ ഞാന്‍ മറന്നാലും, യരീദ് മറക്കില്ല. (ഈ അനോനികളുടെ ഒരു കാര്യം)
ബീരാന്‍ കുട്ടി, ജ്ജ് ബല്യ തമാശക്കാരനാന്ന് ന്‍ക്ക് പണ്ടെ അറിയാം. പക്ഷെ ഇത്രേം വല്യ തമാശകളൊന്നും അന്റെ വായിന്നു മ്മള്‍ കേട്ടിട്ടില്ല..ങ്ങള്‍ എന്താപ്പാ ഈ പറേണത്. നുമ്മക്കാണെല്‍ ഒരു പിടിയും കിട്ടുന്നില്ല..
ജ്ജ് എന്തൊക്കെയൊ പറയുന്നു. ഓര്‍ക്കുട്ട്,ബ്ലോഗ് ജിമെയില്‍, സ്ലാഗ്....
സത്യം പറയാല്ലൊ ബീരാന്‍ കുട്ടി, എന്താണു ബീരാന്‍ കുട്ടി പറയുന്നതെന്ന് എനിക്കൊരു പിടിയുമില്ല.
താങ്കള് അനോണിയൊ സനോണിയൊ ഇനി എന്തു പരേതാത്മാവു തന്നെയായാലും എന്നെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമേയല്ല..താങ്കളു എല്ലാം കഴിഞ്ഞിട്ടു ഇതൊക്കെ വന്നു പറയുന്നത് എന്തുദ്ദേശത്തിലാണെന്നും മനസ്സിലാകുന്നില്ല..;)എനിക്ക് ബ്ലോഗിംഗല്ല പണി. അതൊണ്ട് ബീരാന്‍ കുട്ടി വന്ന് എന്തു വേണെലും പറഞ്ഞോളു..ഞാന്‍ ദാ സ്ഥലം കാലിയാകി..:)
ദെ ഈ പൂരം തീര്‍ന്നില്ലെ,
തൊന്തരവ് തൊന്തരവ് ആകെ തൊന്തരവ്....
വ്യക്തിപരമായി ആരേയും ആക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ചിലത് പറയാതിരിക്കാന്‍ കഴിയില്ല. ശില്പശാല കഴിഞ്ഞതുമുതല്‍ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല. അവയില്‍ ചിലത് വളരെ പോസിറ്റീവായ വിമര്‍ശനങ്ങളായിരുന്നു, അവയില്‍ കഴമ്പുമുണ്ടായിരുന്നു. എന്നാല്‍ ചിലത് വിമര്‍ശിക്കണം എന്ന ഒറ്റ ഉദ്ദേശത്തോടെ എയ്തു വിട്ടതാണ്. അതിനു പിന്നിലെ ദുഷ്ടലാക്കുകള്‍ തിരിച്ചറിഞ്ഞ അക്കാദമി പ്രവര്‍ത്തകര്‍ അതിനെ നേരിട്ടു എന്നത് ശരിയാണ്. അത് വേണ്ടിയിരുന്നും താനും. അതില്‍ ആരും മുഖം കറുപ്പിച്ചിട്ട് കാര്യമില്ല. എന്തും വിമര്‍ശനത്തിന്റെ പേരില്‍ ഉന്നയിക്കാമെന്ന് കരുതിയാല്‍ ‘എന്തും’ തിരിച്ചും പ്രതീക്ഷിക്കാം..
Post a Comment