Wednesday, 2 July 2008

“യാരിദ്” ന്റെ ബ്ലോഗിനെക്കുറിച്ച്യാരിദിന്റെ ബ്ലോഗിനെ കുറിച്ച് ഇന്നത്തെ ഗള്‍ഫ് മാധ്യമത്തിലെ ഐ.റ്റി പേജില്‍ വി.കെ. ആദര്‍ശ് എഴുതിയ ലേഖനം. സൈബര്‍ ലോകവും കുറ്റകൃത്യങ്ങളും എന്ന ബ്ലോഗിനെക്കുറിച്ചാണ് ലേഖനം.
തീര്‍ച്ചയായും ആദര്‍ശ് ചൂണ്ടിക്കാട്ടിയപോലെ ഒട്ടനവധി വിവരങ്ങള്‍ അടുക്കും ചിട്ടയോടൂം കൂടി ഈ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ട്.

യാരിദിനു ആശംസകള്‍!

സസ്നേഹം
നന്ദു, റിയാദ്

--------------------------
കടപ്പാട് : ഗള്‍ഫ് മാദ്ധ്യമം

Sunday, 1 June 2008

തിരുവനന്തപുരം ബ്ലോഗ് ശില്പശാല-ചില ചിത്രങ്ങള്‍

തിരുവനന്തപുരത്തു വെച്ചു നടന്ന ബ്ലോഗ് ശില്പശാ‍ലയില്‍ പങ്കെടുക്കാനായി പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടി ആളുകളായിരുന്നു ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാനായിട്ട് പ്രസ് ക്ലബ് ഹാളിലെത്തിയത്. സമൂഹത്തിലെ എല്ലാ തുറയിലും പെട്ട വ്യക്തികള്‍ ഈ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തു. വെള്ളാ‍യണി കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ ഈ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുകയുണ്ടായി. ബൂലോഗത്തിലെ ഒട്ടനവധി അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ ഇതില്‍ പങ്കെടുക്കാനായി വളരെ ദൂരത്ത് നിന്നു തന്നെ വരികയുണ്ടായി. സുനില്‍ കെ ഫൈസല്‍, ചിത്രകാരന്‍, ബൂലോഗത്തിലെ കാര്‍ട്ടൂണിസ്റ്റായ സജീവേട്ടന്‍, ഡി പ്രദീപ് കുമാര്‍, മാരീചന്‍, വക്രബുദ്ധി, കാപ്പിലാന്‍, വെള്ളെഴുത്ത്, അങ്കിള്‍, കേരളാ ഫാര്‍മര്‍, അലിഫ്, ചാണക്യന്‍, ശിവന്‍ , വി കെ ആദര്‍ശ് പേര് പേരക്ക, സനാതനന്‍ തുടങ്ങി ഒട്ടനവധി പേര്‍ശില്പശാലയെ തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ശില്പശാലയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തും ഇതിനെ വന്‍ വിജയമാക്കുന്നതിനായി പരിശ്രമിക്കുകയുണ്ടായി..

ശില്പശാലയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന് പബ്ലിഷ് ചെയ്യുന്നതായിരിക്കും

സജീവേട്ടന്‍ എസ് എഫ് എം റേഡിയൊ ചാനലില്‍ അവരുടെ ചുറ്റു വട്ടം പരിപാടിയില്‍ ബ്ലോഗിനെ പറ്റി സംസാരിക്കുന്നു..
ശില്പശാലയുടെ ചില ചിത്രങ്ങള്‍


ബ്ലോഗ് ശില്പശാലയിലെ കാരിക്കേച്ചര്‍- ലൈവ് ഡെമൊ...ബൂലോഗപുലികളെ സൃഷ്ടിക്കുന്ന സജീവേട്ടന്റെ മറ്റൊരു സൃഷ്ടി..

Saturday, 31 May 2008

ബ്ലോഗ് ശില്പാശാല ആരംഭിച്ചു, പ്രാഥമിക ദൃശ്യങ്ങളിലേക്ക്!
തിരുവനന്തപുരം ബ്ലോഗ് ശില്പശാല 10.45 ഇനു ആരംഭിച്ചു, 100 ലധികം പേര്‍ പങ്കെടുക്കുന്നുണ്ട്. പ്രാരംഭ ദൃശ്യങ്ങളിലേക്ക്..

ശില്പശാലയ്ക്ക് ആശംസകള്‍ !

പ്രിയ സുഹൃത്തുക്കളെ ,

ശില്പശാലയ്ക്ക് പങ്കെടുക്കാന്‍ കഴിയാത്തത് കൊണ്ട് എന്റെ ആശംസകള്‍ പോഡ്‌കാസ്റ്റ് ആയി ഇവിടെ പോസ്റ്റ് ചെയ്യുന്നു .

codebase="http://fpdownload.macromedia.com/pub/shockwave/cabs/flash/swflash.cab#version=7,0,0,0"
id="xspf_player" align="middle" height="170" width="400">
type="application/x-shockwave-flash"
bgcolor="#e6e6e6" name="xspf_player" allowscriptaccess="sameDomain"
pluginspage="http://www.macromedia.com/go/getflashplayer"
align="middle" height="170" width="400"/>

Friday, 30 May 2008

പത്രസമ്മേളനം- തിരുവനന്തപുരം ശില്പശാല !!!

തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുടെ ജൂണ്‍് ഒന്നിലെ ബ്ലോഗ് ശില്പശാ‍ലയുടെ പത്രസമ്മേളനം ഇന്നു രാവിലെ 11.00 ഇനു തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചു നടന്നു. അങ്കിളും, ആദര്‍ശും, ഫാര്‍മറും ബ്ലോഗ് അക്കാദമിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, ബ്ലോഗ് ശില്പശാലയുടെ വിവരങ്ങളെപറ്റിയും പത്രസമ്മേളനത്തില്‍ വിശദീകരിക്കുകയുണ്ടായി...


പത്ര സമ്മേളനത്തിന്റെ ചില ദൃശ്യങ്ങള്‍

ആദര്‍ശ്, അങ്കിള്‍, ഫാര്‍മര്‍- ബ്ലോഗ് ശില്പശാലയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് അങ്കിള്‍ വിശദീകരിക്കുന്നു

ബ്ലോഗിന്റെ സാധ്യതകളെക്കുറിച്ച് ആദര്‍ശ് പത്രപ്രതിനിധികളോടു സംസാരിക്കുന്നു

പത്രസമ്മേളനം കവര്‍ ചെയ്യാന്‍ വന്ന മാധ്യമപ്രതിനിധികള്‍

Monday, 26 May 2008

ശില്‍പ്പശാല ..ഇതാ അടുത്തെത്തിക്കഴിഞ്ഞു !!

കേരള ബ്ലോഗ് അക്കാദമിയുടെ നാലാമത് ബ്ലോഗ് ശില്‍പ്പശാലയാണ് തിരുവനന്തപുരത്തേത്. ഇനി ശില്‍പ്പശാലക്ക് ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. രജിസ്റ്റ്രേഷന്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് ഫാര്‍മറുടെ പൊസ്റ്റിലെ ഫ്ലോചാര്‍ട്ടില്‍ നിന്നും മനസ്സിലാക്കുന്നു. ജൂണ്‍ 1ന് ഞായറാഴ്ച്ച രാവിലെ10.30 ന് തിരുവനന്തപുരം ശില്‍പ്പശാല നടത്തപ്പെടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയട്ടെ.

കേരള ബ്ലോഗ് അക്കാദമി ഏതെങ്കിലും ബ്ലോഗറുടേയോ,ബ്ലോഗ് ഗ്രൂപ്പുകളുടേയോ അഭിപ്രായങ്ങളുടെ വേദിയല്ലാത്തതിനാലാണ് വ്യത്യസ്ത അഭിപ്രായഗതിക്കാരായ എല്ലാ ബ്ലോഗേഴ്സിനും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിപ്പ ച്ചെറുപ്പങ്ങള്‍ക്കോ, ഭേദ ഭാവങ്ങള്‍ക്കോ ഇടമില്ലാതെ പരസ്പ്പര ബഹുമാനത്തോടെ ഒത്തുകൂടാന്‍ സാധിക്കുന്നത്. കേരള ബ്ലോഗ് അക്കാദമിയെ ഒരു പൊതു വേദിയാക്കാന്‍ സഹായിക്കുന്നത് ഈ നിലപാടാണ്. അതിനാല്‍ പരസ്പ്പര ബഹുമാനത്തിന് ബ്ലോഗ് ശില്‍പ്പശാലയില്‍ പരമ പ്രധാനമായ സ്ഥാനമാണുള്ളത്. നമ്മുടെ സ്വന്തം ബ്ലോഗുകളിലെ അഭിപ്രായങ്ങളും,നിലപാടുകളും കേരള ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലകളില്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നത് ബ്ലൊഗ് അക്കാദമി മുന്നോട്ടുവക്കുന്ന മലയാള ബ്ലോഗ് പ്രചരണം എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രം ഫോക്കസ് ചെയ്യുന്നതിലൂടെയാണ്. ഈ നിലപാടിന്റെ വിജയമായിരുന്നു നമ്മുടെ മൂന്നു ശില്‍പ്പശാലകളിലേയും ബ്ലോഗേഴ്സിന്റെ ഹൃദ്യമായ കൂട്ടായ്മ.

ഇക്കാര്യം ഇവിടെ ഓര്‍മ്മപ്പെടുത്തുന്നതിന് ഇടവരുത്തിയത് തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടകരില്‍ ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന പല ബ്ലോഗര്‍മാരുടേയും അനോണിത്വം,അഥവ നെറ്റിലെ സ്വകാര്യത നഷ്ടപ്പെടുമോ എന്ന അവരുടെ ആശങ്കകള്‍ മനസ്സിലാക്കിയതിനാലാണ്. ഇവര്‍ പത്രസമ്മേളനത്തില്‍ നിന്നു വിട്ടു നില്‍ക്കട്ടെ. കുഴപ്പമില്ല. എന്നാല്‍ , ശില്‍പ്പശാലയില്‍ ഒളിച്ചു പങ്കെടുക്കേണ്ടിവരുന്നത് സങ്കടകരമായിരിക്കും.
അനോണികളായി, അതായത് തൂലികാനാമം ഉപയ്യോഗിച്ച് ബ്ലോഗുന്നവരെ അവരുടെ സ്വകാര്യതക്കു ഭംഗമുണ്ടാക്കാതെ നമ്മുടെ വേദിയില്‍ പങ്കെടുപ്പിക്കേണ്ടതും,ഉപയോഗപ്പെടുത്തേണ്ടതും കേരള ബ്ലോഗ് അക്കാദമിയുടെ ആവശ്യവും , ആഗ്രഹവുമാണ്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും വ്യക്തിപരമായ അതിരുകളെ നാം മാനിച്ചെങ്കില്‍ മാത്രമേ നമുക്ക് ഏവരേയും ഉള്‍ക്കൊള്ളാനാകുന്ന വിധം വികസിക്കാനാകു.

അതിനാല്‍ , ബ്ലോഗ് ശില്‍പ്പശാലയില്‍ അനോണികളായ ബ്ലോഗേഴ്സിനെ പത്ര-മാധ്യമങ്ങള്‍ക്കും മറ്റും അവരുടെ സമ്മതമില്ലാതെ പരിചയപ്പെടുത്താതിരിക്കാനും, ഫോട്ടോ എടുക്കാതിരിക്കാനും, അഥവ ഫോട്ടോ എടുത്താല്‍ തന്നെ അവ ബ്ലോഗിലോ നെറ്റിലോ പ്രസിദ്ധീകരിച്ച് അവരുടെ സ്വകാര്യതക്ക് കളങ്കം ചാര്‍ത്താന്‍ ഇടവരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

Sunday, 18 May 2008

ജൂണ്‍ ഒന്നിലെ ശില്പശാല രജിസ്ട്രേഷന്‍

തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

Sunday, 11 May 2008

തിരുവനന്തപുരം ശില്പശാല ജൂണ്‍ ഒന്നിന്‍

ബൂലോഗവാസികളെ,

കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാല ജൂണ്‍ 1 ന് (ഞായര്‍)ല്‍ സെന്‍‌ട്രല്‍ സ്റ്റേഡിയത്തിനടുത്തുള്ള പ്രെസ്സ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വച്ചു നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബൂലോകവാസികളേയും അറിയിച്ചുകൊള്ളുന്നു. ഇന്ന് ഉച്ചക്കുശേഷം 3.30 ന് തിരുവനന്തപുരം മ്യൂസിയം റൌണ്ടില്‍ വച്ച് ഇതിനായി തിരുവനന്തപുരത്തെ ബ്ലോഗ് സുഹൃത്തുക്കള്‍ ഒത്തുകൂടുകയുണ്ടായി. അനൌപചാരികമായ ഈ ബ്ലോഗ് സംഗമത്തില്‍ നമ്മുടെ പ്രിയങ്കരരായ അങ്കിള്‍,കേരളാഫാര്‍മര്‍,വി.കെ ആദര്‍ശ്,വെള്ളെഴുത്ത്,ശിവ,പ്രയാസി,പിന്നെ ഈ ഞാനുമാണ പങ്കെടുത്തത്.

ഹൃദ്യമായ ഈ കൂടിക്കാഴ്ച്ച ബൂലോകത്തിന്റെ ഒരു ചെറുപതിപ്പ് മ്യൂസിയം റൌണ്ടിലും അനുഭവവേദ്യമാക്കി.ജൂണ്‍ 1 ന് രാവിലെ 10.00 മണിക്ക് ശില്‍പ്പശാല ആരഭിക്കാനും വിവിധ ലഘു സെഷനുകള്‍ക്കുശേഷം ഉച്ചക്കുശേഷം ബ്ലോഗാരം‌ഭം നടത്താനും തീരുമാനിച്ചു. ഇനി അതിന്റെ പ്രചരണ പരിപാടികളും,മറ്റു സംഘാടന പ്രവര്‍ത്തനങ്ങളും മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു. അതിനാല്‍ പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല ഒരു ആഘോഷമാക്കാന്‍ തയ്യാറാകുക.

പരമാവധി എല്ലാവരും, ഫോണ്‍ നംബറും,മെയില്‍ ഐഡിയും അയച്ചുതന്ന് സംഘാടന പ്രവര്‍ത്തനത്തിലും,ശില്‍പ്പശാല നടത്തിപ്പിലും സഹകരണം ഉറപ്പുവരുത്തണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ശില്‍പ്പശാല സംഘാടനത്തിലും ‍ നടത്തിപ്പിലും സഹായിക്കാനും പ്രവര്‍ത്തിക്കാനും താല്‍പ്പര്യമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ മുന്നൊട്ട് വരികയും അവരുടെ ഇമെയില്‍ അഡ്രസും മൊബൈല്‍ നമ്പരും താഴെപ്പറയുന്ന മെയില്‍ ഐഡികളില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.


blogacademy@gmail.com
yaridmr@gmail.com
abhiprayam@gmail.com
adarshpillai@gmail.com
sivaoncall@gmail.com

Tuesday, 6 May 2008

തിരുവനന്തപുരം ശില്പശാല മെയ് 25ന് ?

പ്രിയ ബൂലോഗവാസികളെ, ബ്ലോഗിനെ ജനകീയമാക്കുന്നതിന്റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ള കേരളാ ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രണ്ട് ബ്ലോഗ് ശില്പശാല ഇതിനകം തന്നെ നടക്കുകയുണ്ടായി. കണ്ണൂരും കോഴിക്കോടും നടന്ന ഈ ബ്ലോഗ്ഗ് ശില്പശാലകള്‍ വന്‍വിജയമാകുകയും ചെയ്തു. കോഴിക്കോട് വെച്ചു നടന്ന ബ്ലോഗ് ശില്പശാലയുടെ വന്‍ വിജയമാണ് തിരുവനന്തപുരത്ത് ഒരു ബ്ലോഗ് ശില്പശാല നടത്തുന്നതിനായി പ്രേരകമായത്. ഇതിനായി എല്ലാ ബുലോഗവാസികളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥികുന്നു. ഈ മാസം,കഴിയുമെങ്കില്‍ തന്നെ ഒരു ബ്ലോഗ് ശില്പശാല തിരുവനന്തപുരത്തു വെച്ചു നടത്തുന്നതിനു വേണ്ട മുന്നൊരുക്കങ്ങളും മറ്റും നടത്തുന്നതിനായി ബൂലോഗവാസികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ കമന്റായി ഇടാന്‍ അഭ്യര്‍ത്ഥിക്കുന്നു.. അതു മാത്രമല്ല് എല്ലാവരും തന്നെ ഇതില്‍ സജീവമായി പങ്കെടുത്ത് ഇതിനെ ഒരു വന്‌വിജയമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഈ ശില്ല്‍പ്പശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള സുമനസ്സുകള്‍ ദയവായി ഇവിടെ കമന്റുകളിലോ,ബ്ലോഗ് അക്കാദമിക്കുള്ള(blogacademy@gmail.com) മെയിലുകളിലോ ബന്ധപ്പെടാനുള്ള ഈ മെയില്‍ വിലാസവും,ഫോണ്‍ നംബറും,മറ്റു വിശദാംശങ്ങളും നല്‍കി നമ്മുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ സദയം മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്റെ മെയില്‍ ഐഡി: yaridmr@gmail.com

ബ്ലോഗ് ജനകീയമാക്കുക എന്നൊരു ലക്ഷ്യം മാത്രമേ നമുക്കുള്ളു. മലയാളം ബ്ലോഗിങ്ങിന്റെ പ്രചാരത്തിലൂടെ നമ്മളാല്‍ കഴിയുന്നവിധം ആ ലക്ഷ്യ പ്രാപ്തിക്കായി പ്രയത്നിക്കാം.

Thursday, 10 April 2008

തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല !

തിരുവനന്തപുരം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.