Monday, 26 May 2008

ശില്‍പ്പശാല ..ഇതാ അടുത്തെത്തിക്കഴിഞ്ഞു !!

കേരള ബ്ലോഗ് അക്കാദമിയുടെ നാലാമത് ബ്ലോഗ് ശില്‍പ്പശാലയാണ് തിരുവനന്തപുരത്തേത്. ഇനി ശില്‍പ്പശാലക്ക് ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളു. രജിസ്റ്റ്രേഷന്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് ഫാര്‍മറുടെ പൊസ്റ്റിലെ ഫ്ലോചാര്‍ട്ടില്‍ നിന്നും മനസ്സിലാക്കുന്നു. ജൂണ്‍ 1ന് ഞായറാഴ്ച്ച രാവിലെ10.30 ന് തിരുവനന്തപുരം ശില്‍പ്പശാല നടത്തപ്പെടുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയട്ടെ.

കേരള ബ്ലോഗ് അക്കാദമി ഏതെങ്കിലും ബ്ലോഗറുടേയോ,ബ്ലോഗ് ഗ്രൂപ്പുകളുടേയോ അഭിപ്രായങ്ങളുടെ വേദിയല്ലാത്തതിനാലാണ് വ്യത്യസ്ത അഭിപ്രായഗതിക്കാരായ എല്ലാ ബ്ലോഗേഴ്സിനും ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിപ്പ ച്ചെറുപ്പങ്ങള്‍ക്കോ, ഭേദ ഭാവങ്ങള്‍ക്കോ ഇടമില്ലാതെ പരസ്പ്പര ബഹുമാനത്തോടെ ഒത്തുകൂടാന്‍ സാധിക്കുന്നത്. കേരള ബ്ലോഗ് അക്കാദമിയെ ഒരു പൊതു വേദിയാക്കാന്‍ സഹായിക്കുന്നത് ഈ നിലപാടാണ്. അതിനാല്‍ പരസ്പ്പര ബഹുമാനത്തിന് ബ്ലോഗ് ശില്‍പ്പശാലയില്‍ പരമ പ്രധാനമായ സ്ഥാനമാണുള്ളത്. നമ്മുടെ സ്വന്തം ബ്ലോഗുകളിലെ അഭിപ്രായങ്ങളും,നിലപാടുകളും കേരള ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലകളില്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നത് ബ്ലൊഗ് അക്കാദമി മുന്നോട്ടുവക്കുന്ന മലയാള ബ്ലോഗ് പ്രചരണം എന്ന ഒരൊറ്റ ലക്ഷ്യത്തെ മാത്രം ഫോക്കസ് ചെയ്യുന്നതിലൂടെയാണ്. ഈ നിലപാടിന്റെ വിജയമായിരുന്നു നമ്മുടെ മൂന്നു ശില്‍പ്പശാലകളിലേയും ബ്ലോഗേഴ്സിന്റെ ഹൃദ്യമായ കൂട്ടായ്മ.

ഇക്കാര്യം ഇവിടെ ഓര്‍മ്മപ്പെടുത്തുന്നതിന് ഇടവരുത്തിയത് തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലയുടെ സംഘാടകരില്‍ ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന പല ബ്ലോഗര്‍മാരുടേയും അനോണിത്വം,അഥവ നെറ്റിലെ സ്വകാര്യത നഷ്ടപ്പെടുമോ എന്ന അവരുടെ ആശങ്കകള്‍ മനസ്സിലാക്കിയതിനാലാണ്. ഇവര്‍ പത്രസമ്മേളനത്തില്‍ നിന്നു വിട്ടു നില്‍ക്കട്ടെ. കുഴപ്പമില്ല. എന്നാല്‍ , ശില്‍പ്പശാലയില്‍ ഒളിച്ചു പങ്കെടുക്കേണ്ടിവരുന്നത് സങ്കടകരമായിരിക്കും.
അനോണികളായി, അതായത് തൂലികാനാമം ഉപയ്യോഗിച്ച് ബ്ലോഗുന്നവരെ അവരുടെ സ്വകാര്യതക്കു ഭംഗമുണ്ടാക്കാതെ നമ്മുടെ വേദിയില്‍ പങ്കെടുപ്പിക്കേണ്ടതും,ഉപയോഗപ്പെടുത്തേണ്ടതും കേരള ബ്ലോഗ് അക്കാദമിയുടെ ആവശ്യവും , ആഗ്രഹവുമാണ്. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും വ്യക്തിപരമായ അതിരുകളെ നാം മാനിച്ചെങ്കില്‍ മാത്രമേ നമുക്ക് ഏവരേയും ഉള്‍ക്കൊള്ളാനാകുന്ന വിധം വികസിക്കാനാകു.

അതിനാല്‍ , ബ്ലോഗ് ശില്‍പ്പശാലയില്‍ അനോണികളായ ബ്ലോഗേഴ്സിനെ പത്ര-മാധ്യമങ്ങള്‍ക്കും മറ്റും അവരുടെ സമ്മതമില്ലാതെ പരിചയപ്പെടുത്താതിരിക്കാനും, ഫോട്ടോ എടുക്കാതിരിക്കാനും, അഥവ ഫോട്ടോ എടുത്താല്‍ തന്നെ അവ ബ്ലോഗിലോ നെറ്റിലോ പ്രസിദ്ധീകരിച്ച് അവരുടെ സ്വകാര്യതക്ക് കളങ്കം ചാര്‍ത്താന്‍ ഇടവരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

34 comments:

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗ് ശില്‍പ്പശാലയില്‍ അനോണികളായ ബ്ലോഗേഴ്സിനെ പത്ര-മാധ്യമങ്ങള്‍ക്കും മറ്റും അവരുടെ സമ്മതമില്ലാതെ പരിചയപ്പെടുത്താതിരിക്കാനും, ഫോട്ടോ എടുക്കാതിരിക്കാനും, അഥവ ഫോട്ടോ എടുത്താല്‍ തന്നെ അവ ബ്ലോഗിലോ നെറ്റിലോ പ്രസിദ്ധീകരിച്ച് അവരുടെ സ്വകാര്യതക്ക് കളങ്കം ചാര്‍ത്താന്‍ ഇടവരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

കുഞ്ഞന്‍ said...

തിരുവനന്തപുരം ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മേള ഗംഭീര വിജയമാകട്ടെ..

ചിത്രകാരന്‍ മാഷെ, ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നതുപോലെ എനിക്കുതോന്നുന്നു

നന്ദു said...
This comment has been removed by the author.
നന്ദു said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

സുഹൃത്തുക്കളെ, അനോനിയായി ബ്ലോഗ് ചെയ്യുന്നതിനു വ്യക്തിപരമായി നിരവധി കാരണങ്ങളുണ്ടാകാം, പ്രത്യേകിച്ചും ജോലി സംബന്ധമായ കാരണങ്ങള്‍. ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുക വഴി ഇതുവരെ അനുഭവിച്ച ആ സ്വാത്രന്ത്ര്യം നഷ്ടപ്പെടരുതെന്ന് അക്കാദമിക്കു നിര്‍ബന്ധമുണ്ട്. അതിനാലാണ് ഇത്തരം ഒരു പരാമര്‍ശം ചിത്രകാരന്‍ നടത്തിയിരിക്കുന്നത്. ബ്ലോഗറും വേര്‍ഡ്പ്രസ്സുമൊക്കെ അനോനിമിറ്റി അംഗീകരിക്കുന്ന കാലത്തോളം നമുക്കുമത് മാനിക്കാം. എല്ലാ അനോനികളും കുഴപ്പക്കാരലല്ലോ, കുഴപ്പക്കാരെ മാത്രം നമുക്ക് മാറ്റി നിര്‍ത്താം. അത്തരക്കാര്‍ ശില്പശാലയില്‍ വരില്ലെന്നുറപ്പ്. തിരുവനന്തപുരം ശില്പശാല വന്‍ വിജയമാകട്ടെ.

യാരിദ്‌|~|Yarid said...

കുഞ്ഞന്‍ മാഷെ, നന്ദു മാഷെ, എന്നെക്കണ്ടാല്‍ അനോണിയാണെന്നു തോന്നുമൊ...? ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

വക്രബുദ്ധി said...

യാരിദ്‌ ഒരു അനോണിയാണെന്നകാര്യം ഞാന്‍ അറിഞ്ഞത്‌ ചിത്രകാരന്‍ പറഞ്ഞപ്പോഴാണ്‌. പത്രത്തില്‍ വാര്‍ത്ത കൊടുത്തപ്പോള്‍ യാരിദിന്റെ യഥാര്‍ഥ പേരും ഫോണ്‍ നമ്പറും കൊടുക്കേണ്ടി വന്നു. തെറ്റായെങ്കില്‍ മാപ്പാക്കണേ....
ശനിയാഴ്‌ചയെങ്കിലും ഏല്ലാ എഫ്‌. ഏം. സ്റ്റേഷനുകളിലും ശില്‍പശാലയുടെ വാര്‍ത്തയെത്തിച്ച്‌ ആര്‍. ജെ. മെന്‍ഷന്‍ ആയി കൊടുപ്പിക്കണം. യുവാക്കള്‍ ഇപ്പോള്‍ പത്രം വായിക്കാറില്ലെന്നും റേഡിയോ കേള്‍ക്കുക മാത്രമാണു ചെയ്യുന്നതെന്നും ഇനിയെങ്കിലും ഓര്‍ക്കുക....

വക്രബുദ്ധി said...

എസ്‌ എഫ്‌. എമ്മിന്റെ ഉച്ചക്കുള്ള ചുറ്റുവട്ടം പരിപാടി അന്ന്‌ നമുക്കൊപ്പമാകാന്‍ സാധ്യതയുണ്ട്‌. അവര്‍ രണ്ടു ദിവസത്തിനകം വിവരമറിയിക്കും...

വേണു venu said...

അനോണിമിസം ബ്ലോഗറും വേര്‍ഡുപ്രസ്സും ഗൂഗിളുമൊക്കെ അംഗീകര്‍ക്കുന്നു. ബ്ലോഗുകളില്‍‍ അതു ശരിയാകാം. പ്രായോഗികമായി പൊതു ചടങ്ങുകളില്‍‍ അതു് പരിപാലിക്കപ്പെടാന്‍‍ എളുപ്പമാണോ.?
സംസാരിച്ചതും ചര്‍ച്ച ചെയ്തതും ആരാണെന്നറിയാനുള്ള അവകാശം പങ്കെടുക്കുന്നവര്‍ക്കും അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍‍ ദൂരെ ഇരുന്നു് ശ്രദ്ധിക്കുന്ന വായനക്കാരനും ഇല്ലേ. ഒരു ബ്ലോഗറുടെ അനോണി പേരു് ഭ്രാന്തന്‍ എന്നാണെങ്കില്‍‍ പത്രത്തില്‍‍ ഭ്രാന്തന്‍ സംസാരിച്ചു എന്നെഴുതുമോ. പങ്കെടുക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കാതിരിക്കാന്‍‍ എങ്ങനെ സാധിക്കും.

ചിത്രകാരന്‍ പറഞ്ഞതും കണ്ണൂരാന്‍‍ വിശദീകരിച്ചതും മനസ്സിലാക്കിയിട്ടും സംശയങ്ങളുണ്ടു്.

ആശംസകള്‍‍.:)

പൊന്നമ്പലം said...

തിരുവനന്തപുരം ശില്പശാലക്ക് മനം നിറഞ്ഞ ആശംസകള്‍... ചിത്രകാരന്റെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് വിജയാശംസകളും...

ധനേഷ് said...

ശില്പശാലയില്‍ പങ്കെടുക്കാന്‍ ആവേശത്തോടെ കാത്തിരിക്കുന്നു...

ഒപ്പം ഒരു കുഞ്ഞു പരാതി... ആദ്യം ശില്പശാലയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബ്ലോഗ് അകാഡമിക്ക് ഒരു മെയില്‍ അയച്ചിരുന്നു. അതിന്‌ പ്രതികരണമൊന്നും ഉണ്ടായില്ല. (പരിഭവം ഒന്നുമില്ല കേട്ടോ... തിരക്കുകള്‍ മനസ്സിലാക്കുന്നു.. ഒപ്പം എല്ലാ വിധ ഭാവുകങ്ങളും)

യാരിദ്‌|~|Yarid said...

അനോണിയല്ല ഞാന്‍ വക്രു. പക്ഷെ അത്യവശ്യം സ്വകാര്യത സൂക്ഷിക്കണം എന്നെയുള്ളു എനിക്കു. പേരും ഫോണ്‍ നമ്പരും കൊടുത്തതു കൊണ്ട് സാരമില്ല..:)

ധനേഷ് ഞാന്‍ മറുപടി അയച്ചു എന്നാണെനെന്റെ ഓര്‍മ്മ. അല്ലെങ്കില്‍ വിട്ടു പോയതായിരിക്കും, അങ്ങനെയാവാനെ സാധ്യതയുള്ളൂ, മറ്റൊന്നും തോന്നരുത്..:

നന്ദകുമാര്‍ said...

ശില്‍പ്പശാലക്ക് ആശംസകള്‍...

മാരീചന്‍‍ said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

മാരീചന്‍ മാഷെ..:)

വെള്ളിനക്ഷത്രം (കവിതകള്‍) said...

തിരുവനന്തപുരം ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മേള ഗംഭീര വിജയമാകട്ടെ..

keralafarmer said...
This comment has been removed by the author.
നന്ദു said...
This comment has been removed by the author.
മാരീചന്‍‍ said...
This comment has been removed by the author.
നന്ദു said...
This comment has been removed by the author.
keralafarmer said...

വ്യക്തിതാല്പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ബ്ലോഗ് ശില്പശാലയില്‍ സ്ഥാനമില്ല. ഇത് പുതിയതും പഴയതുമായ ബ്ലോഗര്‍മേരെയും ബ്ലോഗിനികളെയും ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന കാര്യത്തില്‍ സഹായിക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളു. മറ്റ് കാര്യങ്ങള്‍ ഈ പോസ്റ്റില്‍ ഒഴിവാക്കുന്നത് നല്ലതാണ്. ശില്‍പശാലയുടെ ലക്ഷ്യം നിറവേറ്റപ്പെടുവാന്‍ എല്ലാപേരും സഹകരിക്കുക. തമ്മില്‍ തല്ലിനും തര്‍ക്കത്തിനും ഇവിടം ഒരു വേദിയാക്കരുത്.

നിത്യന്‍ said...

അനന്തപുരിയിലെ ശില്‌പശാലയ്‌ക്ക്‌ സകലവിധ ഭാവുകങ്ങളും. കോഴിക്കോട്ടും തൃശൂരും എത്തിപ്പെട്ടിരുന്നു. സാന്നിദ്ധ്യം അസാദ്ധ്യമായതിനാല്‍ തല്‌ക്കാലം ഇആശംസകള്‍

കണ്ണൂസ്‌ said...
This comment has been removed by the author.
keralafarmer said...

കണ്ണൂസെ ഇതൊരു പ്രശ്നമേ ആകില്ലായിരുന്നു. ചിത്രകാരന്‍ ഇത് സംഘാടകരുമായി ഫോണിലോ മെയിലിലൂടെയോ സംസാരിച്ചാല്‍ മതിയായിരുന്നു. പോസ്റ്റിട്ടാല്‍ ഇതൊക്കെത്തന്നെയാണ് സംഭവിക്കുക. "രഹസ്യമായി അനോണിയായ എന്നെ പരസ്യമാക്കരുതെ എന്ന് സംഘാടകരുമായി ധാരണയില്‍ എത്തിയാല്‍ മതിയായിരുന്നു." നൂറു ശതമാനം പ്രശ്നങ്ങളില്ലാതെ ഒരു പരിപാടി നടക്കില്ലല്ലോ. ചെറിയ പ്രശ്നങ്ങള്‍ തള്ളിക്കളയുക.

മാരീചന്‍‍ said...

കാര്യങ്ങള്‍ പറഞ്ഞ് കോംപ്ലിമെന്റാക്കിയ സ്ഥിതിയ്ക്ക് മേല്‍ എഴുതിയ കമന്റുകള്‍ ഡിലീറ്റുന്നതില്‍ ആര്‍ക്കും പ്രശ്നമില്ലെന്ന് കരുതട്ടെ. .

keralafarmer said...

ചിത്രകാരന്‍ ഈ പോസ്റ്റും കമെന്റുകളും നീക്കം ചെയ്യുന്നത് നല്ലതാമെന്ന് തോന്നുന്നു.

നന്ദു said...

ചിത്രകാരൻ & ചന്ദ്രേട്ടൻ, ഒരു വാക്കിൽ വന്ന അബദ്ധവും അതെതുടർന്നുണ്ടായ തെറ്റിദ്ധാരണാ ജനകമായ കമന്റുകളുമായിരുന്നൂ. മാരീചനും ഞാനും അതു തമ്മിൽ അതു ബ്ലോഗ്ഗിനു പുറത്ത് ഞങ്ങൾ പറഞ്ഞവസാനിപ്പിച്ചതിനാൽ ഞാനിട്ട കമന്റുകൾ മാറ്റുന്നു. ആർക്കെങ്കിലും ഇത് ബുദ്ധിമുട്ടാക്കിയെങ്കിൽ ഖേദിക്കുന്നു.. :)

-നന്ദു

ചിത്രകാരന്‍chithrakaran said...

ശില്‍പ്പശാലയില്‍ നേരിട്ടു കാണുമ്പോള്‍ ബ്ലോഗിലെ ബഹളങ്ങളോര്‍ത്ത് പരസ്പ്പരം ചിരിച്ച് സൌഹൃദം പങ്കുവക്കാനുള്ള ഒരു നിമിത്തം എന്നതിനുപരി ഇവിടെ നടന്ന അഭിപ്രായ പ്രകടനങ്ങള്‍ക്ക് ശത്രുതയുടെ മാനങ്ങളൊന്നുമില്ല.
(തിരുവനന്തപുരത്ത് വച്ചുള്ള ഈ ബ്ലോഗ് ശില്‍പ്പശാലാ വേളയില്‍,ചിത്രകാരന്‍ പരസ്പ്പരം പലപ്രാവശ്യം ചീത്തവിളിച്ചിട്ടുള്ള ഒരു ബ്ലോഗറെ നേരില്‍ കാണാനാകുമോ എന്ന ആഗ്രഹമാണ്‍ഊള്ളത്. ഒരേ അഭിപ്രായമുള്ളവരെ കാണുന്നതിലും സന്തോഷകരമായിട്ടുള്ളത് എതിരഭിപ്രായക്കാരനേ കണ്ട്, എടാ പരമ ദുഷ്ടാ എന്നു സംബോധന ചെയ്ത് ലോഹ്യം പറയുന്നതിലാണ് രസം. അഭിപ്രായങ്ങളെ അഭിപ്രായങ്ങളായി മാത്രം കാണാം.)എല്ലാവര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെന്ന് നാമേവര്‍ക്കും അറിയാവുന്നതാണല്ലോ.ആ അഭിപ്രായങ്ങളെല്ലാം ശക്തിയുക്തം പ്രകടിപ്പിക്കാന്‍ സ്വന്തമായി ബ്ലോഗുകള്‍ എല്ലാവര്‍ക്കുമുണ്ടുതാനും.ബ്ലോഗ് ശില്‍പ്പശാലക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ട ഈ ബ്ലോഗില്‍ നടത്തിപ്പിനെക്കുറിച്ചുള്ള ശ്രദ്ധിക്കേണ്ട വിഷയങ്ങളെ പ്രതിപാദിച്ചിട്ടുള്ളു. എല്ലാവരും ശില്‍പ്പശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഇതൊക്കെയൊരു തമാശമാത്രമായി കണ്ട് പരസ്പ്പര ബഹുമാനത്തോടെ,സന്തോഷത്തോടെ പങ്കെടുക്കുക.ആഘോഷിക്കുക!!!
സസ്നേഹം...:)

കണ്ണൂസ്‌ said...

ente comment neekkiyittunT.

Blog Academy said...

പ്രിയ ബൂലോക സുഹൃത്തുക്കളെ,
സജിയുടെയും , അനില്‍ശ്രീയുടേയും ബ്ലൊഗുകളില്‍ ബൂലോകത്തെ മുഴുവന്‍ കൊള്ളയടിച്ചുകൊണ്ട് ഒരു കേരള്‍സ്.കോം രംഗപ്രവേശം ചെയ്ത കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു.
പ്രസ്തുത കച്ചവട വെബ് സൈറ്റ് ബൂലോകത്തെ കഥകളുടേയും,കവിതകളുടേയും ഒരു സമാഹാരം ബ്ലോഗര്‍മാരുടെ അറിവോ സമ്മതമോ കൂടാതെ നിര്‍മ്മിച്ച് വച്ച് പരസ്യങ്ങളുടെ വലയും വിരിച്ച് കത്തിരിക്കുന്ന വിവരം അറിഞ്ഞിട്ടില്ലാത്തവര്‍ ആ സൈറ്റില്‍ ചെന്ന് തങ്ങളുടെ സൃഷ്ടികളെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
ഈ വെബ് സൈറ്റ് ഉടമകള്‍ക്കെതിരെ ഫലപ്രദമായ എന്തെങ്കിലും നിയമ നടപടിക്കു സാധ്യതയുണ്ടോ എന്ന് നമുക്ക് ബന്ധപ്പെട്ടവരുമായി ആലോചിക്കാം. ആദ്യം ലിങ്കുകളിലൂടെ അവിടെയെത്തി, കഷ്ടനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുക.

Areekkodan | അരീക്കോടന്‍ said...

തിരുവനന്തപുരം ശില്പശാലക്ക് എല്ലാവിധ ഭാവുകങ്ങളും ....

പൊന്നമ്പലം said...

പരമ ദുഷ്ടനായ ചിത്രകാരാ :)

(ആ പരമ ദുഷ്ടന്‍ ഞാനാണെങ്കില്‍) ചില കുടുമ്പ സാഹചര്യങ്ങള്‍ കാരണം എനിക്ക് തിരുവനന്തപുരം ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കാന്‍ നിര്‍വ്വാഹം ഇല്ലാതെ പോയി. മറ്റൊരു ജില്ലയിലെ ശില്പശാലക്ക് ഞാന്‍ തീര്‍ച്ചയായും വരും... കൂടുതല്‍ വിവരങ്ങള്‍ ഈ-മെയിലില്‍...

keralafarmer said...

http://keralafarmer.googlepages.com/scan0002.jpg
ഇത് ഇന്നത്തെ ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസിലെ വാര്‍ത്ത