Thursday, 10 April 2008

തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല !

തിരുവനന്തപുരം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ.(കോഴിക്കോട് ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചുള്ള ജില്ലാ ബ്ലോഗിലേക്ക് ഇവിടെ ഞെക്കി പോകുക) അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും. ബ്ലോഗ് അക്കാദമിയുടെ ഘടനയും പ്രവര്‍ത്തന രീതികളും മനസ്സിലാക്കാന്‍ താഴെക്കൊടുത്ത വിവരണം വായിക്കുക:

ബ്ലോഗ് അക്കാദമി- എന്ത്,എന്തിന് ?
കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല.നിശ്ചിത ഭരണ ഘടനയോ,ഭാരവാഹികളോ ഉള്ള സംഘടനയുമല്ല.ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്.വിഭാഗീയതക്കോ, ആശയ സമരത്തിനോ, ഈ വേദിയില്‍ സ്ഥാനമില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അന്യരെ തുല്യരായി ബഹുമാനിക്കുന്നവര്‍ക്ക് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാവാം.

അടുത്ത അഞ്ചോ,പത്തോ വര്‍ഷത്തിനിടയില്‍ (മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചതിനേക്കാള്‍) വിപ്ലവകരമായ ടെക്നോളജിയായി, ഒരു സ്വതന്ത്ര ജനകീയ മാധ്യമമായി ബ്ലോഗ് വളര്‍ച്ച പ്രാപിക്കുംബോള്‍ വിവേചനങ്ങളില്ലാത്ത ഒരു ജനാധിപത്യവ്യവസ്ഥയുടെ ഉദയത്തിനുകൂടി അതു കാരണമാകാം. അതുകൊണ്ടുതന്നെ ആ പ്രക്രിയക്ക് വേഗം പകരാന്‍ ബ്ലൊഗിനെക്കുറിച്ചുള്ള അറിവും,അതിന്റെ അനന്ത സാധ്യതകളെക്കുറിച്ചുള്ള ബോധവും സാധാരണ ജനങ്ങളിലെത്തിച്ചേരേണ്ടിയിരിക്കുന്നു. സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് ഈശ്വര സാക്ഷാത്കാരം പോലെ മഹത്തായ അനുഭൂതി നല്‍കുന്ന പുണ്യകര്‍മ്മമാണ്.
മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്ത പരിപാടി.
മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം.ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്.ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ,സുപരിചിതമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.

ഇതുവരെ ലഭ്യമായ ബ്ലോഗിങ്ങിനെക്കുറിച്ചുള്ള എല്ലാ പ്രമുഖ ബ്ലോഗ്ഗര്‍മാരുടേയും ബ്ലോഗ് സഹായ പോസ്റ്റുകളും,അനുബന്ധ വിവരങ്ങളും സമാഹരിച്ച് ബ്ലോഗിനെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ CD യും പ്രിന്റുകളും, നല്‍കി സൌജന്യമായി ബ്ലോഗ് പരിശീലനം നല്‍കുന്ന കേരള ബ്ലോഗ് അക്കാദമിയുടെ പ്രവത്തനങ്ങളെ സഹായിക്കാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

20 comments:

Blog Academy said...

തിരുവനന്തപുരം ജില്ലയില്‍ ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന സുമനസ്സുകള്‍ ദയവായി 2008 ഏപ്രില്‍ 27 ന് കോഴിക്കോട് വച്ച് നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത് നന്നായിരിക്കുമെന്ന് അറിയിക്കട്ടെ. അവിടെ നിന്നും ലഭിക്കുന്ന പരിചയവും കൂട്ടായ്മയും പുതിയ ബ്ലോഗ് ശില്‍പ്പശാല നടത്തുന്നതില്‍ ഉപകാരപ്രദമായിരിക്കും.

മാരീചന്‍ said...

നാട്ടിലുളള സമയത്താണെങ്കില്‍ തിരുവനന്തപുരം ബ്ലോഗ് അക്കാദമിയില്‍ പങ്കെടുത്താന്‍ കൊളളാമെന്നുണ്ട്. എന്നാല്‍ കോഴിക്കോട് ബ്ലോഗ് അക്കാദമിയില്‍ പങ്കെടുക്കാനുമാവില്ല. എന്താ ഇപ്പോ ചെയ്യുക.

Blog Academy said...

പ്രിയ മാരിചാ എവിടെയായാലും നമുക്കു പങ്കെടുക്കാം. ഒരു സെക്കന്റു ദൂരമല്ലേയുള്ളു.. ബ്ലോഗിലൂടെ!

വെള്ളെഴുത്ത് said...

ഞാനും കൂടാം, കഴിയുന്നതു ചെയ്യാം. ഒറ്റയാള്‍ പട്ടാളമായി ഇങ്ങനെ ചെയ്യാം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഇത്..
aphiprayam at gmail.com

Blog Academy said...

പ്രിയ വെള്ളെഴുത്തേ,
ഇന്വിറ്റേഷന്‍ അയച്ചിട്ടുണ്ട്. കുറച്ചു സുഹൃത്തുക്കളെ ലഭിച്ചാല്‍ താമസംവിനാ നമുക്ക് ശില്‍പ്പശാല സംഘടിപ്പിക്കാമായിരുന്നു.നമ്മുടെ ഡോ.സൂരജ് തിരുവനന്തപുരത്താണെന്നുതോന്നുന്നു.
സസ്നേഹം.

കല്‍ക്കി said...

ബ്ലോഗ് അക്കാഡമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ നന്മകളും ....തിരുവനന്തപുരത്തെ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നതാണ്...

ചിത്രകാരന്‍chithrakaran said...

ഏപ്രില്‍ 27 നു നടക്കുന്ന കോഴിക്കോട് മലയാളം ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. കേരളത്തിലെ വിവിധ ജില്ലാ ബ്ലോഗ് ആക്കാദമി വാര്‍ത്തകളറിയാന്‍ ഇവിടേയും.

വക്രബുദ്ധി said...

എന്നെക്കൂടി ചേര്‍ക്കൂ....... tcrajeshin@gmail.com

Blog Academy said...

പുതിയ ബ്ലോഗേഴ്സിനുണ്ടാകുന്ന സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനായി അക്കാദമി ഒരു ബ്ലോഗ് ഹെല്‍പ്പ് സെന്റര്‍ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ഹെല്‍പ്പ് സെന്ററില്‍ എത്താനാകും.

ശിവ said...

തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഇനി മുതല്‍ അക്കാദമിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാനും ഉണ്ടാവും.

സസ്നേഹം,

ശിവ.

Blog Academy said...

പ്രിയ വക്ര ബുദ്ധി,
താങ്കള്‍ക്ക് ഇന്വിറ്റേഷന്‍ അയച്ചിട്ടുണ്ടല്ലോ.

പ്രിയ ശിവ,
വളരെ സന്തോഷം.

....................
തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പരസ്പരം പരിചയപ്പെടുത്തുന്ന മെയില്‍ താമസം വിന അയക്കുന്നതായിരിക്കും.
...................
തിരുവനന്തപുരം ബ്ലോഗ് അക്കാദമിയുടെ സൌജന്യ മലയാളം ബ്ലോഗ് ശില്‍പ്പശാല ചുമതലകള്‍ ഏറ്റെടുത്ത് നടത്താന്‍ സന്ന്ദ്ധരായ മറ്റു ബ്ലോഗര്‍ സുഹൃത്തുക്കള്‍ ദയവായി ബ്ലോഗ് അക്കാദമിയേ മെയിലിലൂടെ(blogacademy@gmail.com) ബന്ധപ്പെടുകയോ,
ഇവിടെ പേരും ഈ മെയില്‍ വിലാസവുമടക്കം കമന്റിടുകയോ ചെയ്യുമല്ലോ.

നന്ദു said...

വളരെ നല്ല ആശയം. എല്ലാ വിധ ആശംസകളും :)

Blog Academy said...

പ്രിയ നന്ദുജി,
ആശംസ പോര..!!
ഗള്‍ഫിലിരുന്നാണെങ്കിലും ശില്‍പ്പശാല സംഘാടനത്തില്‍ സഹായിക്കണം.

നന്ദു said...

തീര്‍ച്ചയായും.... ഇവിടുത്തെ പരിധിയ്ക്കകത്തു നിന്നുകൊണ്ട് എന്തു സഹായം വേണമെങ്കിലും ചെയ്യാന്‍ സന്മനസ്സെയുള്ളു. എന്റെ ഇ മെയിലില്‍ ബന്ധപ്പെടൂ എന്തു വേണം എന്നറിയിക്കൂ..

കാപ്പിലാന്‍ said...

നാടകത്തിന്റെയും കള്ളുഷാപ്പിന്റെയും കാര്യം പറയാം എങ്കില്‍ നാടകവേടിയും നിങ്ങളുടെ ഒപ്പം ഉണ്ടാകും .പിന്നെ ഞങ്ങളുടെ നാടകത്തിലെ ഗാനകോകിലം ഗീതച്ചേച്ചി തെരോന്തരംകാരിയ പുള്ളിക്കാരിയെ പ്രതെയ്കം ഷനിക്കാന്‍ മറക്കരുത് .

നാടകവേദിക്ക് വേണ്ടി

നാടക മൊയലാളി

ഖാന്‍പോത്തന്‍കോട്‌ said...

ആശംസകളോടെ......!!!

ഖാന്‍പോത്തന്‍കോട്
ദുബായ്

Blog Academy said...

പ്രിയ കാര്‍ട്ടൂണിസ്റ്റ് ഖാന്‍ പോത്തങ്കോട്,
താങ്കളുടെ ഈ മെയില്‍ ഐഡി ഒന്നു തരണേ.
blogacademy@gmail.com

ചാണക്യന്‍ said...

ജൂണ്‍ ഒന്നിനു നടക്കുന്ന ശില്പശാലയില്‍ ഈയുള്ളവനെയും കൂട്ടി നല്ലൊരു ബ്ലോഗറാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ചേതമില്ലാത്ത ഈ ഉപകാരം അക്കാഡമിയില്‍ നിന്നും പ്രതീക്ഷിക്കുന്നു
അക്കാഡമിയുടെ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...........

ചാണക്യന്‍ said...

ജൂണ്‍ ഒന്നിനു നടക്കുന്ന ശില്പശാലയില്‍ ഈയുള്ളവനെയും കൂട്ടി നല്ലൊരു ബ്ലോഗറാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
ചേതമില്ലാത്ത ഈ ഉപകാരം അക്കാഡമിയില്‍ നിന്നും പ്രതീക്ഷിക്കുന്നു
അക്കാഡമിയുടെ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...........

mxdenny said...

എനിക്കും ഈ ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുണ്ട്.എന്‍റെ ഇ മെയില്‍ ഐ ഡി :
mxdenny@gmail.com

ആശംസകളോടെ ...