Sunday 11 May 2008

തിരുവനന്തപുരം ശില്പശാല ജൂണ്‍ ഒന്നിന്‍

ബൂലോഗവാസികളെ,

കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാല ജൂണ്‍ 1 ന് (ഞായര്‍)ല്‍ സെന്‍‌ട്രല്‍ സ്റ്റേഡിയത്തിനടുത്തുള്ള പ്രെസ്സ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വച്ചു നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബൂലോകവാസികളേയും അറിയിച്ചുകൊള്ളുന്നു. ഇന്ന് ഉച്ചക്കുശേഷം 3.30 ന് തിരുവനന്തപുരം മ്യൂസിയം റൌണ്ടില്‍ വച്ച് ഇതിനായി തിരുവനന്തപുരത്തെ ബ്ലോഗ് സുഹൃത്തുക്കള്‍ ഒത്തുകൂടുകയുണ്ടായി. അനൌപചാരികമായ ഈ ബ്ലോഗ് സംഗമത്തില്‍ നമ്മുടെ പ്രിയങ്കരരായ അങ്കിള്‍,കേരളാഫാര്‍മര്‍,വി.കെ ആദര്‍ശ്,വെള്ളെഴുത്ത്,ശിവ,പ്രയാസി,പിന്നെ ഈ ഞാനുമാണ പങ്കെടുത്തത്.

ഹൃദ്യമായ ഈ കൂടിക്കാഴ്ച്ച ബൂലോകത്തിന്റെ ഒരു ചെറുപതിപ്പ് മ്യൂസിയം റൌണ്ടിലും അനുഭവവേദ്യമാക്കി.ജൂണ്‍ 1 ന് രാവിലെ 10.00 മണിക്ക് ശില്‍പ്പശാല ആരഭിക്കാനും വിവിധ ലഘു സെഷനുകള്‍ക്കുശേഷം ഉച്ചക്കുശേഷം ബ്ലോഗാരം‌ഭം നടത്താനും തീരുമാനിച്ചു. ഇനി അതിന്റെ പ്രചരണ പരിപാടികളും,മറ്റു സംഘാടന പ്രവര്‍ത്തനങ്ങളും മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളു. അതിനാല്‍ പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല ഒരു ആഘോഷമാക്കാന്‍ തയ്യാറാകുക.

പരമാവധി എല്ലാവരും, ഫോണ്‍ നംബറും,മെയില്‍ ഐഡിയും അയച്ചുതന്ന് സംഘാടന പ്രവര്‍ത്തനത്തിലും,ശില്‍പ്പശാല നടത്തിപ്പിലും സഹകരണം ഉറപ്പുവരുത്തണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ശില്‍പ്പശാല സംഘാടനത്തിലും ‍ നടത്തിപ്പിലും സഹായിക്കാനും പ്രവര്‍ത്തിക്കാനും താല്‍പ്പര്യമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ മുന്നൊട്ട് വരികയും അവരുടെ ഇമെയില്‍ അഡ്രസും മൊബൈല്‍ നമ്പരും താഴെപ്പറയുന്ന മെയില്‍ ഐഡികളില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.


blogacademy@gmail.com
yaridmr@gmail.com
abhiprayam@gmail.com
adarshpillai@gmail.com
sivaoncall@gmail.com

57 comments:

യാരിദ്‌|~|Yarid said...

കേരള ബ്ലോഗ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന മലയാളം ബ്ലോഗ് ശില്‍പ്പശാല ജൂണ്‍ 1 ന് (ഞായര്‍)ല്‍ സെന്‍‌ട്രല്‍ സ്റ്റേഡിയത്തിനടുത്തുള്ള പ്രെസ്സ് ക്ലബ്ബ് ആഡിറ്റോറിയത്തില്‍ വച്ചു നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം എല്ലാ ബൂലോകവാസികളേയും അറിയിച്ചുകൊള്ളുന്നു

വി. കെ ആദര്‍ശ് said...

invite ur friends too or convey this post ur friends

Unknown said...

ആശംസകള്‍!

ശ്രീവല്ലഭന്‍. said...

ആശംസകള്‍!
കുറച്ചു ഫ്രണ്ട്സ് ന് വിവരം അയച്ചു കൊടുക്കാം. :-)

Blog Academy said...

ബൂലോകത്തെ സാധാരണ ജനങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്ന ...
ഈ നന്മ നിരഞ്ഞ പ്രവര്‍ത്തിയില്‍ ഏവരും പങ്കാളികളാകുക.

അലിഫ് /alif said...

രണ്ട് കാര്യങ്ങളില്‍ വളരെയധികം സന്തോഷകരമീ വാര്‍ത്ത.
1.നൈജീരിയയില്‍ നിന്നും അവധിക്ക് എത്തുന്ന അന്ന് തന്നെയാണീ സംഗമം എന്നത് സന്തോഷകരം,തീര്ര്ച്ചയായും പങ്കെടുക്കും. 2.പ്രസ്ക്ലബ്ബിന്റെ ഓഡിറ്റോറിയം തന്നെ ഈ ശില്പശാലയ്ക്കായി തിരഞ്ഞെടുത്തത്, അഭിനന്ദനീയം.

വിശദാംശങ്ങള്‍ അറിയിക്കുമല്ലോ.

Unknown said...

ആശംസകള്‍(എന്നാണൊ ഞങ്ങളുടെ കോട്ടയത്ത്
ഇവിടെ കോട്ടയംകാര് ആരുമില്ലെ)

കാപ്പിലാന്‍ said...

ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഈ മാസം 28 നു ഞാന്‍ യാത്ര തിരിക്കുകയും 30 നു അതിരാവിലെ കൊച്ചി എയര്‍ പോര്‍ട്ടില്‍ എത്തുകയും ചെയ്യും .അവിടെനിന്നും നേരെ കാപ്പിലേക്ക് (ആലപ്പുഴ ജില്ല )
പല്ല് തേപ്പ്, കുളി ,തീറ്റ എന്നി കര്‍മ്മങ്ങള്‍ക്കു ശേഷം ഉറക്കം.

വരണം എന്നാഗ്രഹം ..
വരണോ ?
അന്യ ജില്ലക്കാര്‍ക്ക് പ്രവേശനം ഉണ്ടോ ?
വരുകയാണെങ്കില്‍ ബസ് കൂലി ,വള്ളക്കൂലി,കടത്തു കൂലി ഇവ ആരുടെ വക ? എന്‍റെ പോക്കറ്റ് കാലി ആയതുകൊണ്ടാ ചോദിക്കുന്നെ ?

കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമല്ലോ ? എന്‍റെ മെയില്‍

lalpthomas@gmail.com

siva // ശിവ said...

ഇവിടെ വന്ന് അഭിപ്രായങ്ങള്‍ അറിയിച്ച ആഗ്നേയ, ശ്രീവല്ലഭന്‍, അലിഫ്, അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍, കാപ്പിലാന്‍ എന്നിവര്‍ക്ക് നന്ദി.

ഈ സംരംഭം എല്ലാ ബൂലോകവാസികളെ അറിയിക്കാനും അതുപോലെ ബൂലോകത്തേക്ക് വരാന്‍ താല്പര്യമുള്ള കൂട്ടുകാരെ അറിയിക്കാനും അവരെയൊക്കെ പങ്കെടുപ്പിക്കാനും പരമാവധി ശ്രമിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ജില്ല, സംസ്ഥാനം, രാജ്യം, എന്നീ ഭേദഭാവങ്ങളില്ലാതെ എല്ലാവര്‍ക്കും ഈ ശില്പശാലയില്‍ പങ്കെടുക്കാവുന്നതാണ്.

NB: ബൂലോകത്തെ മുതിര്‍ന്ന ബ്ലോഗര്‍മാരും, പുലികളും, അനോണിമാരും ഒന്നും തന്നെ ഇതുവഴി വരികയോ അഭിപ്രായങ്ങള്‍ അറിയിക്കുകയോ ചെയാത്തതില്‍ അതിയായ വിഷമം ഉണ്ട്.

keralafarmer said...

തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങളും പങ്കെടുക്കുന്നതാണ്. ഒരു ക്ഷണം എന്ന രീതിയില്‍ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുക്കുവാനായി അറിയിപ്പ് നല്‍കിയിട്ടുണ്ട്.

നന്ദു said...

വിദൂരതയിലിരുന്ന് ഞാനും ആശംസിക്കുന്നു. വരാനും പങ്കെടുക്കാനും കഴിയാത്തതിൽ ദു:ഖമുണ്ട്‌

Rare Rose said...

എല്ലാ വിധ ആശംസകളും...:-)‍

siva // ശിവ said...

നന്ദുവിന്റെ ആത്മാര്‍ത്ഥമായ കമന്റിന് നന്ദി.

rare rose, ആശംസകള്‍ അറിയിച്ചതിന് നന്ദി.

NB: കൂടുതല്‍ പേരെ അറിയിക്കാനും അവരെക്കൂടി ഉള്‍പ്പെടുത്താനും ശ്രമിക്കുമല്ലോ?

Unknown said...

തിരുവനന്തപുരം ബ്ലോഗ് ശില്പശാല വന്‍‌വിജയമാവട്ടെ എന്ന് ആശംസിക്കുന്നു !

ജിജ സുബ്രഹ്മണ്യൻ said...

എല്ലാ ആശംസകളും നേരുന്നു..തിരുവനതപുരം കാരി അല്ലെങ്കിലും പങ്കെടുക്കണം എന്നാഗ്രഹം ഉണ്ട്...ജില്ല മാറി എന്നു പറഞ്ഞു ഓടിക്കില്ലല്ലോ അല്ലേ...ഹീല്‍ ഇല്ലാത്ത ചെരിപ്പ് ഇടണോ എന്നറിയാനാ.ഓടാന്‍ സൌകര്യത്തിനേ !!!

യാരിദ്‌|~|Yarid said...

കാന്താരി, തിരുവനന്തപുരത്തുകാര്‍ക്കു മാത്രമായിട്ടല്ല ഈ ശില്പശാലനടത്തുന്നത്. തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള എല്ലാ ബ്ലോഗര്മാരും, ബ്ലോഗ് തുടങ്ങാനാഗ്രഹിക്കുന്നവരും അല്ലാത്തവരും എല്ലാം തന്നെ ഈ ശില്പശാലയില്‍ പങ്കെടുത്ത് ഇതിനെ വന്‍പിച്ച വിജയമാക്കണം. അതു കൊണ്ട് കാന്താരി ഒട്ടും പേടിക്കാതെ ജൂണ്‍ ഒന്നാം തീയതി രാവിലെ തന്നെ പ്രെസ് ക്ലബ് ഹാളില്‍ ഹാജരു വെക്കുകയും സജീവമായി ഇതിന്റ്റെ നടത്തിപ്പിലു പങ്കെടുക്കുകയും ചെയ്യണം...

ഓഫ്: കാന്താരിയുടെ പാലുകൊണ്ടുള്ള അച്ചാ‍റ് പരീക്ഷിച്ചൂ നോക്കിയ ആരെങ്കിലും അവിടെ വരികയും കാന്താരിയെ തിരിച്ചറിയുകയും ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തിനു ബ്ലോഗ് അക്കാദമി ഉത്തരവാദിയായിരിക്കുന്നതല്ല..

ഏറനാടന്‍ said...

ഗംഭീരമാവട്ടെ എന്നാശംസിക്കുന്നു..

വി. കെ ആദര്‍ശ് said...

ഒരു മുതിര്‍ന്ന ബ്ലോഗറും അതിലുപരിയായി ഭാരതത്തിലെ തന്നെ ഏറ്റവും മികവുറ്റ പത്രപ്രവര്‍ത്തകരിലൊരാളുമായ ശ്രീ. ബി.ആര്‍.പി ഭാസ്കറിനെ പങ്കെടുപ്പിക്കണം. ബ്ലോഗാരംഭത്തിനു അദ്ദേഹം തുടക്കം കുറിക്കട്ടെ. ഈ വിവരം ഇപ്പോള്‍ എന്നെ ഫോണില്‍ വിളിച്ചു ഓര്‍മ്മപ്പെടുത്തിയ കേരള ഫാര്‍മര്‍ ക്ക് നന്ദി.

G.MANU said...

aaSamsakaL

keralafarmer said...
This comment has been removed by the author.
നന്ദു said...

ബ്ലോഗ് ശിൽ‌പ്പശാലയ്ക്ക് മന്തിയെ കൊണ്ട് ഉൽഘാടിക്കുന്നതിനോട് യോജിപ്പില്ല മറിച്ച് മന്ത്രി ഒരു ബ്ലോഗ്ഗറാണെങ്കിൽ പരിഗണിക്കുന്നതിലും തെറ്റില്ല!!

തിരുവനന്തപുരം ശിൽ‌പ്പശാലയെ സംബന്ധിച്ചിടത്തോളം , ഒരു സജീവ ബ്ളോഗറും അതിലേറെ മുതിർന്ന ഒരു മാദ്ധ്യമപ്രവർത്തകനും ആയ ശ്രീ ബി. ആർ.പി ഭാസ്കർ ഉദ്ഘാടനം ചെയ്യുന്നത് സ്വാഗതാർഹം (എന്റെ നിലപാട്). ഇവിടെ ആദരിക്കുന്നതിന്റെയും മറ്റും പ്രശ്നമില്ല. ഉദ്ഘാടനം എന്നു പറയുമ്പോൾ മന്ത്രിയെ എഴുന്നെള്ളിക്കുന്നപോലെ ബാന്റ് മേളവും ആനയും അമ്പാരിയും, താലപ്പൊലിയും ഒന്നും അല്ലല്ലോ ഉദ്ദേശിക്കുന്നത്. ഒരു സമ്മേളനമാവുമ്പോൾ ഒരു ഉദ്ഘാടനം വേണം. അത് ബ്ലോഗിനെക്കുറിച്ചറിയാവുന്ന തിരുവനന്തപുരത്തുള്ള ഒരാൾ അതിനെക്കുറിച്ച് നാലു വാക്ക് സംസാരിക്കുക എന്നതു മാത്രമല്ലെ?. അതല്ല അദ്ദേഹത്തെക്കാൾ മികച്ച ഒരാളെ ബ്ലോഗിൽ നിന്നും കണ്ടെത്തുമെങ്കിൽ അതും നല്ലതു തന്നെ..തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി ബ്ലോഗറായിരിക്കണം അതിനെക്കുറിച്ച് സംസാരിക്കാൻ അറിവുള്ളയാളായിരിക്കണം, ആദരണീയനായിരിക്കണം.

Blog Academy said...

ആ കമറ്റ് ഫാര്‍മര്‍ പറഞ്ഞതുപോലെ തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇടയാകാതിരിക്കാനായി നീക്കം ചെയ്തിരിക്കുന്നു.
പൊതുവായ ബ്ലോഗ് അക്കാദമിയുടെ നിലപാട് ആദര്‍ശിനെ സംബോധന ചെയ്ത് കമന്റായി ഇട്ടതിനാല്‍ ആദര്‍ശിനു ണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നു.
സ്നേഹപൂര്‍വ്വം.

മുസാഫിര്‍ said...

ശില്‍പ്പശാല വിജയിക്കാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.

chithrakaran ചിത്രകാരന്‍ said...

പ്രിയ ബ്ലോഗ് സഹോദരങ്ങളെ,
നമ്മുടെ തൃശൂര്‍ ശില്‍പ്പശാല മെയ് 18 ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ആരംഭിക്കുകയാണ്.ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് ഓഡിറ്റോറിയമാണ് വേദി.
അവിടത്തെ ശില്‍പ്പശാല സംഘാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഡി.പ്രദീപ്‌കുമാര്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം ബ്ലോഗിലോ,നെറ്റിലോ വരാത്തതിനാല്‍ മെയിലുകളും,കമന്റുകളും ശ്രദ്ധയില്‍ പെടാതിരിക്കാനും,പെട്ടെന്നു മറുപടി ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഡി.പ്രദീപ്‌കുമാറിന്റെ മൊബൈലിലേക്ക് നേരിട്ടു വിളിക്കാം എന്ന് അറിയിച്ചിരിക്കുന്നു. ശില്‍പ്പശാലക്ക് വരുന്ന മാന്യ ബ്ലോഗര്‍മാര്‍ ഡി.പ്രദീപ്കുമാറിന്റെ 9447181006 എന്ന നംബറില്‍ ദയവായി ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു.
തൃശൂര്‍ ശില്‍പ്പശാലബ്ലോഗിലേക്കുള്ള ലിങ്ക് താഴെ:
http://thrisur.blogspot.com/

Unknown said...

ബ്ലോഗ് അക്കാദമിയുടെ ശില്പശാലകളിലും കൂട്ടായ്മകളിലും ആര്‍ക്കെങ്കിലും അമിതപ്രാധാന്യം നല്‍കുകയോ മറ്റാര്‍ക്കെങ്കിലും പ്രാധാന്യം നല്‍കാതിരിക്കുകയോ ചെയ്യരുത് എന്ന ഒരു നിലപാട് അക്കാദമിയുടെ ആദ്യമായി നടന്ന അനൌപചാരിക യോഗത്തില്‍ വെച്ച് കൈക്കൊണ്ടിട്ടുണ്ട് . യഥാര്‍ത്ഥ ഭൂലോകത്തില്‍ ലഭ്യമല്ലാത്ത ഈ സമഭാവന നമ്മുടെ ബ്ലോഗ് ലോകത്ത് അതായത് ബൂലോകത്ത് സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയേണ്ടതാണ് . നന്ദു പറഞ്ഞതിനോട് യോജിക്കുമ്പോഴും മന്ത്രിയും രാജാവും ഒന്നും ബൂലോകത്ത് വേണ്ട , ഇവിടെ ബ്ലോഗ്ഗര്‍മാര്‍ മാത്രം മതി എന്നാണെനിക്ക് പറയാനുള്ളത് . ബി.ആര്‍.പി.ഭാസ്കര്‍ എന്ത് കൊണ്ടും നമുക്ക് അഭിമതനായ മുതിര്‍ന്ന ബ്ലോഗറാണ് . അദ്ദേഹത്തിന്റെ സാന്നിധ്യം നല്ലതാകുമായിരുന്നു എന്ന് മാത്രം പറഞ്ഞു വയ്ക്കട്ടെ.

Blog Academy said...

തൃശൂര്‍,തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാലക്കുള്ള കാര്യപരിപാടിയുടെ മാതൃക മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍

sunilfaizal@gmail.com said...

തിരുവന ന്ത പുരം ശിപശാലക്ക് ആയുസ് ഉണ്ടെങ്കില്‍ വരണമെന്ന് കരുതുന്നു.. സെക്ര ട്ടേ റിയെറ്റിലെ പണിയുമായി അഞ്ചു വര്‍ഷം ഉണ്ടുറങ്ങി ജീവിച്ച, അന്നെനിക്ക് അഭയവും ഒരുപാട് സൌഹൃദങ്ങളും നല്കി‌യ എന്റെ കൂടി പ്രിയപ്പെട്ട നഗരമല്ലേ..

Cartoonist said...

സുനില്‍ക്കോടതിയ്ക്കെന്നപോലെ എന്നിലും ഒമ്പതു കൊല്ലം കൊണ്ട് പുതിയൊരു ഭാവുകത്വഠിന്റെ സൂര്യവെളിച്ചം പാളിച്ച കണ്ണാടിയാണ് തിരുവനന്തപുരം. എനിക്കും വന്നാല്‍ കൊള്ളാമെന്നുണ്ട്. :(

keralafarmer said...

സജ്ജീവ് തീര്‍ച്ചയായും വരുക. അല്ലാതെ എല്ലായിടത്തും വരാമെന്ന് പറയുകയും മുങ്ങകയും ചെയ്യുന്നത് ദഹനക്കേടുണ്ടാക്കുന്നതാണ്.

യാരിദ്‌|~|Yarid said...

സുനില്‍ മാഷും സജീവ് മാഷും തീര്‍ച്ചയായും പങ്കെടുക്കണം. അതു മാത്രമല്ല ഇതിനെ ഒരു വന്‍ സംഭവമാക്കുക തന്നെ വേണം...:)

siva // ശിവ said...

തിരുവനന്തപുരം ബ്ലോഗ് ശില്പശാല വിജയമാക്കിത്തീര്‍ക്കണമെന്ന് എല്ലാവരോടും ഞാന്‍ അപേക്ഷിക്കുന്നു.....

Unknown said...

പ്രിയമുള്ള ശിവ , തിരുവനന്തപുരം ശില്പശാല വിജയിപ്പിക്കുന്നതിന് അവിടെ കിട്ടാവുന്നവരെ കൂട്ടി ഉത്സാഹിക്കുക . വെറും മൂന്ന് പേരുടെ (സുനേഷും ,സുനിലും പിന്നെ ഏറനാടനും)ടീം വര്‍ക്ക് മാത്രമാണ് കോഴിക്കോട് ശില്പശാല വന്‍‌വിജയമാക്കുന്നതിന് പിന്നിലുണ്ടായിരുന്നത് . ഇവിടെ കമന്റുകള്‍ കൂടുതല്‍ എഴുതുന്നതില്‍ കാര്യമില്ല . പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കുക , രണ്ട് ദിവസം മുന്‍പ് പത്രസമ്മേളനം നടത്തുക എന്നിവയൊക്കെ ചെയ്യുക . പരിപാടി പ്രതീക്ഷിക്കുന്നതിലും ഗംഭീരമാവും . സംശയമില്ല . ആശംസകളോടെ ,

ഏറനാടന്‍ said...

വന്‍ വിജയം ആകട്ടെയെന്നാശംസിക്കുന്നു..

Blog Academy said...

ചാണക്യന്‍ എന്ന നമ്മുടെ ബ്ലോഗ് സുഹൃത്ത് തന്റെ ബ്ലോഗിലെ പരിചയക്കുറവുകൊണ്ടായിരിക്കാം അദ്ദേഹത്തിന്റെ ബ്ലോഗിന്റെ പരസ്യം ആവര്‍ത്തിച്ച് മൂന്നു പോസ്റ്റായി ഇവിടെ (തിരുവനന്തപുരംബ്ലോഗ് അക്കാദമി)ഇട്ടിരുന്നു. കേരള ഫാര്‍മര്‍ അദ്ദേഹത്തെ കമന്റിലൂടെ ഇതു പരസ്യമിടാനുള്ള സ്ഥലമല്ലെന്നും സസ്നേഹംഅറിയിച്ചിരുന്നു.
പരിചയക്കുറവുകൊണ്ട് സംഭവിച്ചുപോയതെന്ന് നാം അനുമാനിക്കുന്ന ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാനായി ചാണക്യന്റെ മൂന്നു പോസ്റ്റുകളും,അദ്ദേഹത്തിന്റെ അംഗത്വവും ഡിലിറ്റ് ചെയ്യുന്നു.ശില്‍പ്പശാലയില്‍ പങ്കെടുത്ത് മറ്റു ബ്ലോഗ് സുഹൃത്തുക്കളില്‍ നിന്നും കൂടുതല്‍ അനുഭവ സംബത്ത് നേടാന്‍ ചാണക്യനെ സ്നേഹപൂര്‍വ്വം ശില്‍പ്പശാലയിലേക്കു ക്ഷണിക്കുന്നു.
സസ്നേഹം.

keralafarmer said...

വക്രബുദ്ധി കേരള ബ്ലോഗ് അക്കാദമിയില്‍ ഇട്ടത്.
ചന്ദ്രേട്ടന്‍ വിളിച്ചു പറഞ്ഞപ്പോഴാണ്‌ ശില്‍പശാലയെപ്പറ്റി അറിയുന്നത്‌. മുന്‍കൂട്ടി അറിയിക്കാതിരുന്നതില്‍ ചെറിയൊരു പരിഭവമുണ്ട്‌. പോട്ടെ....
ഒന്നു രണ്ടു നിര്‍ദ്ദേശങ്ങളുണ്ട്‌. ബ്ലോഗിന്റെ ടെംപ്‌ളേറ്റ്‌്‌ ഉള്‍പ്പെടെയുള്ളവ എങ്ങിനെ മനോഹരമാക്കാം എന്നതിനെപ്പറ്റി ഹരിയെക്കൊണ്ട്‌്‌ (ചിത്രവിശേഷം) ഒന്നു സംസാരിപ്പിക്കുന്നത്‌ നന്നായിരിക്കും.
പിന്നെ വേണ്ടത്‌ ബ്‌ളോഗിനു പുറത്തുള്ള പ്രചരണമാണ്‌.
ബ്ലോഗ്‌ മലയാളത്തില്‍ ചെയ്യാന്‍ താല്‍പര്യമുണ്ടായിട്ടും ടൈപ്പിംഗ്‌ അറിയില്ലെന്നു പറഞ്ഞും മറ്റും മാറി നില്‍ക്കുന്ന അനവധി പേരുണ്ട്‌. അവരെ ഇവിടേക്കു വഴികാട്ടണം. പിന്നെ നമ്മുടെ യുവതലമുറ. ഇംഗ്‌ളീഷ്‌ ബ്‌ളോഗുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിലുപരിയായി അവരെ മല്ലു ബ്‌ളോഗര്‍മാരാക്കിയാല്‍ അത്‌ നാം മലയാളത്തിനു നല്‍കുന്ന മറ്റൊരു 'വരമൊഴി' ആയിരിക്കും.
ഇതിന്‌ വലിയ പ്രചരണം ആവശ്യമാണ്‌. എല്ലാ പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ഇതിന്‌ പ്രചരണം നല്‍കണം. പത്രപ്രവര്‍ത്തകര്‍ ഈ മേഖലയിലേയ്‌ക്ക്‌ അധികം കടന്നു വരാത്തതിനാല്‍ ഇക്കാര്യത്തില്‍ നാം റിസ്‌ക്‌ എടുത്തേ പറ്റൂ. എല്ലാ പ്‌ത്ര ഓഫിസുകളിലും ചാനലുകളിലും നമുക്കു പോകാം. എന്റെ പരിചയങ്ങളും ഉപയോഗിക്കാം. (ശനി, ബുധന്‍ ദിവസങ്ങള്‍ മാത്രമേ എനിക്കു സൗകര്യമുള്ളു എന്നുകൂടി പറയട്ടെ.)
പിന്നെ സ്വകാര്യ എഫം. എം റേഡിയോ വഴി പ്രചരണം നല്‍കുന്നത്‌്‌ വളരെ നല്ലതാണെന്നു തോന്നുന്നു. അതും പോകാം. ക്‌ളബ്ബ്‌്‌, ബിഗ്‌്‌്‌. എസ്‌്‌ എന്നീ റേഡിയോകളില്‍ എനിക്കു അടുത്തു പരിചയമുള്ളവരുണ്ട്‌. മിര്‍ച്ചിയില്‍ പോയങ്ങു പരിചയപ്പെടാം.
ഇനി അധികം സമയമില്ല എന്നതാണു പ്രശ്‌നം. ഇക്കാര്യത്തില്‍ എന്നെ സഹായിക്കുവാന്‍ പറ്റുന്നവരും ഒപ്പം ചേരാനാകുന്നവരും വൈകാതെ വിളിക്കുക...
നമുക്ക്‌്‌്‌ ഒന്നിച്ചു മുന്നേറാം.
ജയ്‌ ജയ്‌ മല്ലൂ ബ്‌ളോഗ്‌
ജയ്‌ ജയ്‌ ബ്‌ളോഗ്‌ അക്കാദമി,
ജയ്‌ ജയ്‌ ബ്‌ളോഗ്‌ ശില്‍പശാല.

my nos. 9946108324
9961484304

ടി.സി.രാജേഷ്‌ said...

സുകുമാരേട്ടന്‍ പറഞ്ഞതുപോലെ പത്രസമ്മേളനം നടത്തേണ്ട. വെറുതേ 1000 രൂപ കളയണോ? പണമില്ലാത്ത അക്കാദമിയല്ലെ നമ്മുടേത്‌. വാര്‍ത്ത പത്രങ്ങളില്‍ അല്ലാതെ തന്നെ വരുത്താം. തെട്ടു മുകളിലത്തെ ചന്ദ്രേട്ടന്റെ കമന്റ്‌ ഒന്നു നോക്കൂ... വഴിതെറ്റിപ്പോയ എന്നെ തിരിച്ചുവിട്ടതാണ്‌.

കെ said...

അല്ലേ ഇതെന്നാ ഇടപാടാ..........
ചാണക്യന്‍ എന്ന ബ്ലോഗര്‍ എന്തോ ചെയ്തെന്നോ അംഗത്വം ഡിലീറ്റ് ചെയ്തെന്നോ ഒക്കെ എഴുതിയിരിക്കുന്നു. ഇതൊക്കെ ആരാ ചേട്ടന്മാരേ തീരുമാനിക്കുന്നത്? ശിക്ഷാ വിധിയുടെ താളിയോലയും താക്കോലും കൈവശമുളളവര്‍ വെളിച്ചത്തു വരുമല്ലോ.

വേണ്ടത്ര കൂടിയാലോചനയോ പരസ്പരമുളള ആശയവിനിമയോ ഇല്ലാതെ ഇത്തരം തീരുമാനങ്ങളുണ്ടാകുന്നത് ഒരു കൂട്ടായ്മയില്‍ കല്ലുകടിയാകുമെന്ന് ഓര്‍മ്മപ്പെടുത്തട്ടേ. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നവരുടെ ഊര്‍ജസ്വലതയോ സത്യസന്ധമായ മനോഭാവത്തെയോ തെല്ലും ചോദ്യം ചെയ്യാതെ പറയട്ടെ. ചിലരുടെ ആശങ്കകളെ അപ്പടി സാധൂകരിക്കാനേ ഇത്തരം നടപടികള്‍ വഴി കഴിയൂ.

ഒരിക്കല്‍ കൂടി പറയട്ടെ. എത്രയും പെട്ടെന്ന് ഇതിനൊരു സംഘടനാ രൂപമുണ്ടാക്കുക. അംഗങ്ങളായി കുറച്ചു പേരുടെ പേരുകള്‍ വശത്ത് എഴുതി ഒട്ടിക്കുകയും ഇത്തരം തീരുമാനങ്ങള്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നത് ബ്ലോഗ് അക്കാദമിയുടെ വക്താക്കള്‍ അവകാശപ്പെടുന്ന ചില തത്ത്വങ്ങളുമായി യോജിക്കുന്നതല്ല എന്ന് ഖേദപൂര്‍വം ഓര്‍മ്മപ്പെടുത്തുന്നു.

chithrakaran ചിത്രകാരന്‍ said...

തൃശൂര്‍ ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെപോസ്റ്റിയിരിക്കുന്നു.

ചാണക്യന്‍ said...

ഈയുള്ളവന്റ്റെ പരിചയക്കുറവും എടുത്തുചാട്ടവും കാരണം അക്കാഡമിക്കുണ്ടായ അലോസരത്തിന് ഖേദം പ്രകടിപ്പിക്കുന്നു. ബ്ലോഗിംഗിന്റെ ടെക്നിക്കല്‍ വശം നല്ല പരിചയമില്ലാത്തതിനാലാണ് മൂന്ന് പോസ്റ്റുകളും പ്രത്യക്ഷപ്പെടാന്‍ കാരണമായത്............

ചാണക്യന്‍ said...

പ്രിയപ്പെട്ട മാരീചാ,
എന്റെ പരിചയക്കുറവ് കാരണം സംഭവിച്ച അബദ്ധത്തിനാണ് അക്കാഡമിയില്‍ നിന്നും അംഗത്വം റദ്ദാക്കിയത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊരു തുടക്കക്കാരനാണ്. അംഗത്വം റദ്ദാക്കിയ വിവരം ഞാനറിയുന്നത് തന്നെ മാരീചന്റെ കമന്റില്‍ നിന്നുമാണ്. ആശയവിനിമയത്തില്‍ വന്ന കാലതാമസമാണ് പ്രശ്നം ഗുരുതരമാക്കിയത്. ഇക്കാര്യം ഞാന്‍ യാരിദുമായി സംസാരിച്ചിട്ടുണ്ട്. അക്കാഡമിയുടെ പുതിയ സംരംഭത്തിനിടയിലെ ഈ സംഭവം ഒരു കല്ലുകടിയായി വ്യാഖ്യാനിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു..........

Unknown said...
This comment has been removed by the author.
Unknown said...

ചാണക്യന്‍ നിലപാട് വിശദീകരിച്ചുകൊണ്ട് ഖേദം പ്രകടിപ്പിച്ചത് വളരെ നല്ല മാതൃകയായി . തിരുവനന്തപുരം ശില്പശാലയുടെ വിജയത്തിന് വേണ്ടി ചാണക്യനും പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

കേരള ബ്ലോഗ് അക്കാദമി ഇന്റര്‍നെറ്റില്‍ മലയാളവും ബ്ലോഗിങ്ങും പഠിപ്പിക്കുക എന്ന പരിമിതമായ ഉദ്ധേശ്യത്തിലാണ് ആരംഭിച്ചത് . എന്നാല്‍ തൃശൂര്‍ ശില്പശാല കഴിയുമ്പോഴേക്കും അക്കാദമി എന്ന ഒരു സംഘടന മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഒരു വിലാസം ഉണ്ടാക്കിയതായാണ് കാണാന്‍ കഴിയുന്നത് . അത്കൊണ്ട് അക്കാദമി ഇനിയേതായാലും ഒരു സംഘടനാരൂപം കൈക്കൊള്ളേണ്ടതുണ്ട് . ജില്ലാതല ശില്പശാലകള്‍ കഴിയട്ടെ . അതിന് ശേഷം ആലോചിക്കാം .

അക്കാദമിയിലെ അംഗത്വം വ്യക്തമായ പേരും വിലാസവും പരസ്യപ്പെടുത്തുന്നതില്‍ വിമുഖതയില്ലാത്തവര്‍ക്കായിരിക്കണം എന്ന ഒരഭിപ്രായം എനിക്കുണ്ട് . ബൂലോഗത്തില്‍ ഒളിഞ്ഞിരിക്കാം . എന്നാല്‍ ഒരു സംഘടനയില്‍ ആര്‍ക്കും ഒളിഞ്ഞിരിക്കാന്‍ പറ്റില്ലല്ലോ .

തിരുവനന്തപുരം ശില്പശാല വന്‍‌വിജയമാവട്ടെ , ബ്ലോഗ് ജനകീയമാവട്ടെ എന്ന് ആശംസിക്കുന്നു .

chithrakaran ചിത്രകാരന്‍ said...

പ്രിയ ചാണക്യന്‍,
താങ്കളുടെ ക്രിയാത്മകമായ മറുപടിക്ക് നന്ദി പറയുന്നു.താങ്കള്‍ക്കു പരിചയക്കുറവുകൊണ്ടുണ്ടായ ഒരു അബദ്ധമായാണ് ആദ്യമേ തോന്നിയത്. ഇത്തരം അബദ്ധങ്ങള്‍ ആദ്യ കാലങ്ങളില്‍ പലര്‍ക്കും പിണയുക സാധാരണം.പിന്നെ,കൂടുതല്‍ അബദ്ധം സംഭവിക്കാതിരിക്കാന്‍ തല്‍ക്കാലത്തേക്ക് ആ വഴിയൊന്ന് അടച്ചെന്നുമാത്രം.ഒരു മുന്‍ കരുതല്‍.കൂടുതല്‍ അടുത്തിടപെടാനുള്ള ഒരവസരമായി മാത്രം അതിനെ കാണുന്നു.നമ്മുടെ ലക്ഷ്യവും ,രീതികളും മനസ്സിലാക്കിയതിനാല്‍ താങ്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇനി ഓതറായി പ്രവേശിക്കാം. ഇതൊരു ശിക്ഷണ നടപടിയായൊന്നും താങ്കള്‍ തെറ്റിദ്ധരിക്കാതിരുന്നതില്‍ സന്തോഷം.ബ്ലോഗ് അക്കാദമിക്ക് ആരേയും ശിക്ഷിക്കാനാകില്ല.അത്തരം ഒരു ഘടനയോ,ലക്ഷ്യമോ ഇതുവരെ ഇല്ല. ഇനി ഉണ്ടാകാനും അനുവദിച്ചുകൂട.


സുകുമാരേട്ടന്റെ കമന്റില്‍ തെറ്റിദ്ധാരണ വരുന്ന പരാമര്‍ശമുണ്ടോ എന്നു സംശയിക്കുന്നു.ബാംഗ്ലൂരിലുള്ള അദ്ദേഹത്തേ ഫോണ്‍ ചെയ്തു ചോദിക്കാന്‍ (റെസി.നംബര്‍ ഓഫീസിലായതിനാല്‍.മൊബൈല്‍ കിട്ടുന്നുമില്ല)കഴിയാത്തതിനാല്‍ അനോണിമസ്സായി (തൂലികാനാമം സ്വീകരിച്ചു) ബ്ലൊഗുന്നവരുടെ അറിവിലേക്കായി ഒരു വിശദീകരണം നല്‍കാം.

ബ്ലോഗ് അക്കാദമി എന്ന നമ്മുടെ ബ്ലോഗ് പ്രചരണ ഉദ്ദ്യമത്തിന് ബ്ലോഗര്‍മാര്‍ക്കിടയില്‍ അനോണി എന്നോ സ്വന്തം പേരു വച്ചു ബ്ലോഗുന്നവര്‍ എന്നോ ഉള്ള വിവേചനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു മാത്രമല്ല, മറ്റൊരു തരത്തിലുള്ള ഭേദ ഭാവവും പ്രോത്സാഹിപ്പിക്കുന്നില്ല.
ഉദ്ദ്യോഗവും മറ്റും വഹിച്ചു കുറച്ചു സത്യസന്ധമായി ബ്ലോഗുന്നവര്‍ക്ക് പേരു വക്കുന്നത് ദോഷമായി തീരും എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.അതിന്റെ പേരില്‍ രണ്ടാം പൌരത്വം ബ്ലോഗില്‍ സംജാതമാക്കുന്നത് ബ്ലോഗ് അക്കാദമിയുടെ വിശാല വീക്ഷണത്തിനു നിരക്കാത്തതാണ് എന്ന കാഴ്ച്ചപ്പാടുതന്നെയാണുള്ളത്.

ഇത്തരം വിഷയങ്ങള്‍ നമ്മള്‍ തിരുവനന്തപുരം ബ്ലോഗ് ശില്‍പ്പശാല തീരുന്നതു വരെയെങ്കിലും ചര്‍ച്ച ചെയ്യാതിരിക്കണമെന്ന ശ്രദ്ധിക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. വ്യക്തിപരമായ ആശയങ്ങള്‍ ലക്ഷ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നതിനാല്‍ എല്ലാവരും സ്നേഹം മാത്രം മനസ്സില്‍ കരുതുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതു നമ്മുടെ ശില്‍പ്പശാലയാണ്. അതിനുവ്വേണ്ടി ഒരു പിടി മനുഷ്യര്‍ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. നമുക്ക് അവര്‍ക്ക് ശക്തിയും,പിന്തുണയും നല്‍കി ശില്‍പ്പശാലയെ നമ്മുടെ വിജയമാക്കാം.

മാവേലി കേരളം said...

തിരുവനന്തപുരം ശിപശാലയ്ക്ക് എല്ലാവിധ ഭാവുകങ്ങളും അശംസിക്കുന്നു. കോഴിക്കോടും ത്രിശൂരിലും ബ്ലോഗേഴ്സില്‍ കണ്ട ഒത്തൊരുമയും കമിറ്റ്മെന്റും ഇവിടെയും ഉണ്ടാകാ‍ട്ടെ.

അറിഞ്ഞതില്‍ നിന്ന് ബ്ലോഗ് അക്കാദമി ഈ കുറഞ്ഞ സമയം കോണ്ട് വലിയ ഒരു മൂവെമെന്റ് ആയി എന്നതില്‍ സംശയമില്ല. കൂടുതല്‍ വളരുന്തോറും കൂടുതല്‍ ആളുകള്‍ അതുമായി ബന്ധപ്പെടൂം.തെറ്റുകള്‍ സംഭവിക്കും.

തെറ്റു ചെയ്യുന്നവര്‍ക്കു തിരുത്താനുള്ള അവസരവും അതില്‍ ഉണ്ടായിരിക്കുന്നതു നല്ലതാണ്‍്.

അക്കാദമിയുടെ ഭാവിയെ ബാധിക്കുന്ന കാര്യങ്ങള്‍ താല്പര്യപ്പെട്ടവരുടെ ശ്രദ്ദയിലേക്ക് ഒരു പോസ്റ്റായി ഇടുന്നതായിരിക്കും, കമന്റായി വരുന്നതിന്നേക്കാള്‍ നല്ലതെന്നു താല്പര്യപ്പെടുന്നു. ചിത്രകാരന്‍ പറഞ്ഞതു പോലെ അതിനു സമയം പിന്നിടൂ കണ്ടെത്തുകയായിരിക്കും നല്ലത് എന്ന അഭീപ്രായവും രേഖപ്പെടുത്തട്ടെ.

എല്ലാ ആശയങ്ങളും മൂവ്മെന്റുകളും വളരുന്നത് കണ്‍സെന്‍സസില്‍ കൂടിയായിരിക്കണം.

ഇതിന്റെ പിന്നില്‍ സമയവും മനസും ചിലവഴീക്കുന്ന എല്ലാവരോടും ഉള്ള കടപ്പാട് അറിയിച്ചുകോണ്ട്.

keralafarmer said...

ശില്‍പ്പശാല സംഘാടനത്തിലും നടത്തിപ്പിലും സഹായിക്കാനും പ്രവര്‍ത്തിക്കാനും താല്‍പ്പര്യമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ ഒരിക്കല്‍ക്കൂടി ഒത്തുചേരുന്നത് നല്ലതായിരിക്കും. അതിന് മേയ് 24 ശനിയാഴ്ച വൈകുന്നേരം നാലരമണിയ്ക്ക് കനകക്കുന്ന് പാലസ് കോമ്പൗണ്ടിനുള്ളില്‍ പടിഞ്ഞാറ് ഭാഗത്തുള്ള പുല്‍ത്തകിടിയില്‍ ഒത്ത് കൂടിയാലോ? പങ്കെടുക്കുവാന്‍ കഴിയുമെന്നുള്ളവര്‍ അഭിപ്രായം രേഖപ്പെടുത്തുമല്ലോ. ഞായറാഴ്ച പലര്‍ അസൗകറ്യങ്ങള്‍ ഉണ്ടാകും എന്നതിനാലാണ് ഇപ്രകാരം ചിന്തിക്കേണ്ടി വന്നത്.
എന്റെ ഫോണ്‍ നമ്പര്‍ - 9495983033

ചാണക്യന്‍ said...

എന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച്ചയെ ഒരു തുടക്കക്കാരന്റെ അബദ്ധമായി പരിഗണിച്ച് എന്റെ അംഗത്വം പുനസ്ഥാപിച്ച അക്കാഡമിയോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു..........

keralafarmer said...
This comment has been removed by the author.
keralafarmer said...

വെബ്ദുനിയ സൈറ്റിലും ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കാം
http://trivandrum.mywebdunia.com/

ഡി .പ്രദീപ് കുമാർ said...

ഞാനും വരുന്നുണ്ടു, അനന്തപുരിക്ക്.അവിടത്തെ മാധ്യമസുഹൃത്തുക്കളോടൊക്കെ പറയാം.
ബ്ലോഗ് അക്കാദമിക്ക് സംഘടനാരൂപം വേണോ?ഇതില്ലാതെ മൂന്ന് ശില്‍പ്പശാലകളും ഭംഗിയായി നടന്നല്ലോ. അക്കാദമിക്ക് നിയതമായ രൂപമില്ലാത്തത് തന്നെ ബ്ലോഗ്ഗിങ്ങിന്റെ ഉയര്‍ന്ന ജനാധിപത്യസാധ്യതയായി നമുക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന വലിയ പോയന്റല്ലേ?

ഏറനാടന്‍ said...

ഇന്ന് രാവിലെ ഒരു കാള്‍ കിട്ടി. ഞാന്‍ ചോയ്‌ച്ചു: :ആരിദ്?
അപ്പോള്‍ മറുപടി: ‘യാരിദ്’
ഞാന്‍ കരുതി യാരിദായിരിക്കുമെന്ന്. പിന്നെ മനസ്സിലായി യാരിദ് തന്നെയാണെന്ന്!
സന്തോഷമായി സംസാരിക്കാനൊത്തതില്‍. എന്തായാലും ജൂണ്‍1 തിരോന്തരം ബ്ലോഗ് മഹാമഹം നടക്കുന്ന സ്ഥലത്ത് എനിക്കും വന്നാല്‍ കൊള്ളാമെന്നുണ്ട്. മറ്റ് ഒഴിച്ചുകൂടാനാവാത്ത ഏടാകൂടങ്ങള്‍ ഒന്നും അന്നില്ലെങ്കില്‍ ഷുവറായിട്ടും ഞാന്‍ വരും. ഒത്തുപ്രവര്‍ത്തിച്ച് മഹാമഹം വിജയിപ്പീക്കാന്‍ പ്രവര്‍ത്തിക്കും എന്ന് മാത്രമേ പറയാനുള്ളൂ... ജയ് തിരോന്തരം ബ്ലോഗ് മേള!!

keralafarmer said...

24 ന് വൈകുന്നേരം കനകക്കുന്നു വളപ്പില്‍ സംഘാടകര്‍ ഒത്തുചേരുകയും ശില്പസാല നടത്തിപ്പിനെക്കുറിച്ച് ഏകദേശ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. മേയ് 30 ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുവാനും തീരുമാനമായി. അതിന്‍ പ്രകാരം അന്നേദിവസം പതിനൊന്ന് മണിക്ക് പത്രസമ്മേളനം നടത്തുവാനുള്ള സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

keralafarmer said...

ഒരു സന്തോഷവാര്‍ത്ത,
സൗദിയില്‍നിന്ന് എനിക്ക് നന്ദകുമാറിന്റെ ഒരു രജിസ്റ്റേര്‍ഡ് കത്ത്.
ഉള്ളടക്കം.
ചന്ദ്രേട്ടന്,
തിരുവനന്തപുരം ബ്ലോഗ് അക്കാദമി ശില്‍പശാല ചെലവുകള്‍ക്കായി ചെറിയൊരു തുക ഞാന്‍ ഇതോടൊപ്പം അയക്കുന്നു. സ്വീകരിക്കണം.
ഇതിനൊരു ചിട്ടവട്ടം ഒക്കെ ആകുംവരെ ഇങ്ങനെയൊക്കെ പോകട്ടെ..
ശില്പശാലയില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ ദഃഖമുണ്ട്.
ശില്‍പ്പശാലനടത്തുവാന്‍ മുന്‍കൈയെടുത്ത കേരള ബ്ലോഗ് അക്കാദമി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം തിരുവനന്തപുരം ബ്ലോഗേഴ്സിനെയും..
ഈ സംരംഭം ഒരു വന്‍ വിജയമായിത്തീരാന്‍ പ്രാര്‍ത്ഥനകളോടെ
ഒപ്പ് /-
കെ.നന്ദകുമാര്‍ (നന്ദു)
റിയാദ്, സൗദി അറേബ്യ
nandutvmഅറ്റ്gmail.com
www.en-ar-ai.blogspot.com
www.pravasindian.blogspot.com

യാരിദ്‌|~|Yarid said...

അനോണിയല്ല ഞാന്‍ വക്രു. പക്ഷെ അത്യവശ്യം സ്വകാര്യത സൂക്ഷിക്കണം എന്നെയുള്ളു എനിക്കു. പേരും ഫോണ്‍ നമ്പരും കൊടുത്തതു കൊണ്ട് സാരമില്ല..:)

യാരിദ്‌|~|Yarid said...

ധനേഷ് ഞാന്‍ മറുപടി അയച്ചു എന്നാണെനെന്റെ ഓര്‍മ്മ. അല്ലെങ്കില്‍ വിട്ടു പോയതായിരിക്കും, അങ്ങനെയാവാനെ സാധ്യതയുള്ളൂ, മറ്റൊന്നും തോന്നരുത്..:)

Cartoonist said...

ഒരു അസാങ്കേതികന്റെ ചില തുക്കടാ നിര്‍ദ്ദേശങ്ങള്‍ :

NIIT, Tandem പോലുള്ള സ്വകാര്യ സ്ഥാപനങ്ങളിലും കോളേജുകളീലും ഒന്നറിയിച്ചാല്‍ അവിടങ്ങളിലെ കിറുക്കന്‍ കക്ഷികളില്‍ ഒരു സംഘമെങ്കിലും എത്തിയേക്കും.

FM തലേന്നൊ മറ്റൊ രസകരമായ ബ്ലോഗിനെപ്പറ്റി ഒരു 1 മിനിറ്റ് സരസ സംഭാഷണം ഒപ്പിക്കാന്‍ പറ്റുമോ എന്നു നോക്കാമായിരുന്നില്ലെ ?

മൂന്നാമതായി,..... സോറി , മറന്നുപോയി..

Cartoonist said...

മുകളില്‍, കിറുക്കന്‍ എന്നു വിശേഷിപ്പിച്ചത്... ‘ക്രിയേറ്റീവ് ലി കിറുക്കുള്ള’ എന്ന നല്ല അര്‍ഥത്തിലാണേയ്.. :)